Category: Latest News

വനിതാ ഏഷ്യാകപ്പ്; ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു, ഹര്‍മന്‍പ്രീത് ക്യാപ്റ്റൻ

ന്യൂഡല്‍ഹി: 2022ലെ വനിതാ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഹർമൻപ്രീത് കൗറാണ് ക്യാപ്റ്റൻ. സ്മൃതി മന്ദാനയായിരിക്കും വൈസ് ക്യാപ്റ്റൻ. ജെമീമ റോഡ്രിഗസ് പരിക്കിൽ നിന്ന് മോചിതയായി ടീമിൽ തിരിച്ചെത്തി. ഒക്ടോബർ ഒന്നിനാണ് ഏഷ്യാ കപ്പ് ആരംഭിക്കുന്നത്. ബംഗ്ലാദേശാണ് ടൂർണമെന്റിന് ആതിഥേയത്വം…

കർണാടക മുഖ്യമന്ത്രിക്കെതിരെ പോസ്റ്ററുമായി കോൺഗ്രസ്

ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ‘പേസിഎം’ പോസ്റ്റർ പ്രചാരണവുമായി കോൺഗ്രസ്. ക്യൂ.ആർ കോഡ് ഉൾപ്പെടുത്തിയാണ് പോസ്റ്റർ തയ്യാറാക്കിയിരിക്കുന്നത്. ബെംഗളൂരുവിലെ പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. ക്യുആർ കോഡ് സ്കാൻ ചെയ്യുന്നതിന്, ’40 percent Sarkara’ എന്ന വെബ്സൈറ്റിലേക്കാണ് പോകുക. കർണാടകയിലെ ബിജെപി…

അച്ഛനെയും മകളെയും മർദിച്ച സംഭവം; പൊതുജനങ്ങളോട് മാപ്പ് ചോദിച്ച് കെഎസ്ആര്‍ടിസി എംഡി

തിരുവനന്തപുരം: കാട്ടാക്കട ആക്രമണത്തിൽ പൊതുജനങ്ങളോട് ക്ഷമ ചോദിച്ച് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ. കാട്ടാക്കടയിലെ ആക്രമണം നടത്തിയത് മാനസിക വെല്ലുവിളി നേരിടുന്നവരാണെന്നും ഇത്തരക്കാരെ മാനേജ്മെന്‍റ് സംരക്ഷിക്കില്ലെന്നും ബിജു പ്രഭാകർ പറഞ്ഞു. ബിജു പ്രഭാകറിന്‍റെ പ്രസ്‍താവന – “തികച്ചും ദൗർഭാഗ്യകരവും അങ്ങേയറ്റം വേദനാജനകവും…

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യും: മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്

ആഗോള സാമ്പത്തിക മാന്ദ്യം ഇന്ത്യയ്ക്ക് ഗുണം ചെയ്യുമെന്ന് കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഡോ. അനന്ത നാഗേശ്വരൻ. നടപ്പു സാമ്പത്തിക വർഷത്തിൽ 7.2 മുതൽ 7.4 ശതമാനം ജിഡിപി വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി ബിസിനസ് സ്റ്റാൻഡേർഡിന്…

ലോകത്തെ ആദ്യ പറക്കും ബൈക്കുകള്‍ യുഎസ്സില്‍

വാഹനപ്രേമികളെ ഞെട്ടിച്ച് കൊണ്ട് പറക്കും ബൈക്കുകളും വിപണിയിലേക്ക്. ഹോളിവുഡ് ചിത്രം സ്റ്റാര്‍ വാര്‍സിനെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പറക്കും ബൈക്കുകള്‍ ഉള്ളത്. ജാപ്പനീസ് സ്റ്റാര്‍ട്ടപ്പായ എര്‍ക്വിന്‍സ് ടെക്‌നോളജീസാണ് പറക്കും ബൈക്കുകള്‍ നിര്‍മിക്കുന്നത്. ഇവരുടെ ഹോവര്‍ ബൈക്കുകള്‍ യുഎസ്സിലെത്തിയിരിക്കുകയാണ്. ഡിട്രോയിറ്റില്‍ കഴിഞ്ഞ വ്യാഴാഴ്ച്ച നടന്ന…

3300 വർഷങ്ങൾ പഴക്കമുള്ള ​ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ

3300 വർഷങ്ങൾക്ക് മുമ്പുള്ള അസാധാരണ ഗുഹ കണ്ടെത്തി ഇസ്രായേലിലെ പുരാവസ്തു ഗവേഷകർ. ടെൽ അവീവിന് തെക്ക് ഒരു ബീച്ചിൽ നിന്ന് അധികം അകലെയല്ലാതെയാണ് ഇത് കണ്ടെത്തിയത്. പാത്രങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കൾ ഇവിടെ നിന്ന് കണ്ടെത്തി. ഗവേഷകരുടെ അഭിപ്രായത്തിൽ, 19 -ാം നൂറ്റാണ്ടിൽ…

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി-20 മത്സരം; കാര്യവട്ടത്തെ പകുതി ടിക്കറ്റുകളും വിറ്റു തീർന്നു

തിരുവനന്തപുരം: കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിനുള്ള ടിക്കറ്റുകളിൽ പകുതിയിലേറെയും ഒറ്റ ദിവസം കൊണ്ട് വിറ്റഴിഞ്ഞു. ഇന്നലെ വൈകുന്നേരം വരെ 13567 ടിക്കറ്റുകളാണ് ഓൺലൈൻ ബുക്കിംഗിലൂടെ വിറ്റഴിഞ്ഞത്. ഇതിനുപുറമെ, കേരള ക്രിക്കറ്റ് അസോസിയേഷൻ വഴി വിവിധ സ്ഥാപനങ്ങൾ…

ഐ.എസുമായി ബന്ധം; ശിവമോഗയില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു

ബാംഗ്ലൂർ: ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് മൂന്ന് പേരെ കർണാടകയിലെ ശിവമോഗയിൽ അറസ്റ്റ് ചെയ്തു. മംഗളൂരു സ്വദേശി മുനീർ അഹമ്മദ് (22), ശിവമോഗ സ്വദേശി സയ്യിദ് യാസിൻ (21), തീർത്ഥഹള്ളി സ്വദേശി ഷാരിഖ് (24) എന്നിവരാണ് അറസ്റ്റിലായത്. സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്ന…

വ്യാജ മദ്യവില്‍പ്പന പോലീസിനെ അറിയിച്ച കൗണ്‍സിലറെ മദ്യവില്‍പ്പനക്കാരി വെട്ടിക്കൊന്നു

ചെന്നൈ: കരിഞ്ചന്തയിലെ മദ്യവിൽപ്പനയ്ക്കെതിരെ പ്രതികരിച്ച കൗണ്‍സിലറെ മദ്യവിൽപ്പനക്കാരി വെട്ടിക്കൊലപ്പെടുത്തി. ശ്രീപെരുമ്പത്തൂരിന് സമീപം പടപ്പൈ മധുവീരപ്പാട്ട് പഞ്ചായത്ത് കൗണ്‍സിലർ സതീഷ് (31) ആണ് മരിച്ചത്. സതീഷിനെ കൊലപ്പെടുത്തിയ എസ്തർ ലോകേശ്വരി (37) ഒളിവിലാണ്. മധുവീരപ്പാട്ട് പ്രദേശത്ത് എസ്തറിന്‍റെ അനധികൃത മദ്യവിൽപ്പനയെ കുറിച്ച് സതീഷ്…

മകനൊപ്പമുള്ള ആദ്യ ചിത്രം; പേര് പങ്കുവച്ച് സോനം കപൂര്‍

ബോളിവുഡ് താരം സോനം കപൂറിനും ഭര്‍ത്താവ് ആനന്ദ് അഹൂജയ്ക്കും അടുത്തിടെയാണ് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇക്കാര്യം ഇരുവരും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. “തുറന്ന ഹൃദയത്തോടെ ഞങ്ങൾ ഞങ്ങളുടെ ആൺകുഞ്ഞിനെ സ്വാഗതം ചെയ്തു. ഈ യാത്രയിൽ ഒപ്പം നിന്ന എല്ലാ ഡോക്ടർമാർക്കും നഴ്സുമാർക്കും…