Category: Latest News

രാജ്യത്ത് 24 മണിക്കൂറിനിടെ 4510 പുതിയ കോവിഡ് കേസുകൾ

ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 4510 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു, പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.33 ശതമാനമാണ്. ഇതോടെ രാജ്യത്തെ സജീവ കേസുകൾ 46216 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 5640 കോവിഡ് രോഗികൾ രോഗമുക്തി നേടി,…

മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും ഇന്ന് ഗവര്‍ണറെ കാണും

തിരുവനന്തപുരം: മന്ത്രി എം ബി രാജേഷും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തും. ഇന്ന് മൂന്ന് മണിക്കാകും കൂടിക്കാഴ്ച്ച. ലഹരി ബോധവല്‍ക്കരണ പരിപാടിക്ക് ക്ഷണിക്കാനാണ് ഗവര്‍ണറെ കാണുന്നതെന്നാണ് വിശദീകരണമെങ്കിലും സര്‍ക്കാരുമായുള്ള ഭിന്നത ഉള്‍പ്പടെ ചര്‍ച്ചയായേക്കുമെന്നാണ് വിവരം. രണ്ടാഴ്ചത്തെ…

ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും

ആലുവ: ഭാരത് ജോഡോ യാത്രയുടെ പ്രചാരണത്തിന് സവർക്കറുടെ ചിത്രവും. നെടുമ്പാശ്ശേരി അത്താണിയില്‍ അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ വീടിന് സമീപം കോട്ടായി ജംഗ്ഷനിൽ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലാണ് സവര്‍ക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ സവര്‍ക്കറുടെ ചിത്രം മറച്ച് ഗാന്ധിയുടെ ചിത്രം…

ബത്തേരി തിരഞ്ഞെടുപ്പ് കോഴക്കേസ്; ഫോണ്‍ സംഭാഷണത്തിലെ ശബ്ദം കെ സുരേന്ദ്രന്റേത്

വയനാട്: ബത്തേരി തിരഞ്ഞെടുപ്പിലെ ബിജെപി കോഴക്കേസിൽ ഫോറൻസിക് റിപ്പോർട്ട് അന്വേഷണ സംഘത്തിന് ലഭിച്ചു. ജെആർപി ട്രഷറർ പ്രസീത അഴീക്കോട് പുറത്തുവിട്ട ഫോൺ സംഭാഷണത്തിലെ ശബ്ദം ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍റേതാണെന്ന് ഫോറൻസിക് റിപ്പോർട്ട്. കെ സുരേന്ദ്രൻ, സി കെ ജാനു,…

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നഷ്ടത്തില്‍; 7 വര്‍ഷത്തിനിടെ ആദ്യം

ഡൽഹി: ഏഴ് വർഷത്തിനിടയിലെ ആദ്യ നഷ്ട്ടം റിപ്പോർട്ട് ചെയ്ത് എയർ ഇന്ത്യ എക്‌സ്പ്രസ്. 2021-22 സാമ്പത്തിക വർഷത്തിൽ കമ്പനി 72.33 കോടി രൂപയുടെ നഷ്ട്ടം രേഖപ്പെടുത്തി. കോവിഡ് ലോക്ക്ഡൗണുകൾ കാരണം സര്‍വീസുകള്‍ കുറഞ്ഞതാണ് കമ്പനിക്ക് തിരിച്ചടിയായത്. ഈ കാലയളവിൽ എയർ ഇന്ത്യ…

ഏഷ്യൻ വിപണികൾ തകർച്ചയിൽ; ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിൽ

വിപണി ഇന്നു ആരംഭിച്ചത് തന്നെ ചാഞ്ചാട്ടത്തിലാണ്. പലവട്ടം ഉയർച്ച താഴ്ചകൾ ഉണ്ടായി. ബാങ്ക്, ധനകാര്യ, ഐടി കമ്പനികളാണ് വിപണിയെ പിന്നോട്ട് വലിച്ചത്. ഏഷ്യൻ രാജ്യങ്ങളിൽ വിപണികൾ തകർച്ചയിലായതും ഇന്ത്യൻ നിക്ഷേപകരെ സ്വാധീനിച്ചിട്ടുണ്ട്. വ്യാപാരം ഒരു മണിക്കൂർ എത്തുമ്പോഴേക്ക് മുഖ്യസൂചികകൾ 0.4 ശതമാനം…

ദുൽഖർ അതിഗംഭീരം; ‘ചുപ്പ്’ വേറെ ലെവലെന്ന് പ്രേക്ഷകര്‍

ആര്‍ ബാല്‍കി സംവിധാനം ചെയ്ത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ ബോളിവുഡ് ചിത്രം ‘ചുപ്പി’നെ ഏറ്റെടുത്ത് കേരളത്തിലെ പ്രേക്ഷകരും. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി രാജ്യത്തെ വിവിധ സിറ്റികളില്‍ ചുപ്പ് സിനിമ സൗജന്യമായി കാണാനുള്ള അവസരം നല്‍കിയിരുന്നു. ഒരു സൈക്കോ കഥാപാത്രത്തെയാണ് ദുല്‍ഖര്‍…

ആത്മഹത്യക്ക് മറ്റ് കാരണങ്ങളുണ്ടോ എന്നതും പരിശോധിക്കണം: കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ

തിരുവനന്തപുരം: ശൂരനാട് പെൺകുട്ടിയുടെ ആത്മഹത്യയിൽ ബാങ്കിനെ ന്യായീകരിച്ച് കേരള ബാങ്ക് ചെയർമാൻ ഗോപി കോട്ടമുറിക്കൽ. അഭിരാമിയുടെ ആത്മഹത്യയിൽ സമഗ്രമായ അന്വേഷണം വേണമെന്നും ജപ്തിയുടെ പേരിൽ തന്നെയാണോ കുട്ടി മരിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായോ എന്ന കാര്യത്തിൽ…

വിഴിഞ്ഞം സമര സമിതി നേതാക്കളുമായി ഗവർണർ രാജ്ഭവനില്‍ ചര്‍ച്ചയിൽ

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനെതിരായ പ്രതിഷേധത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇടപെടുന്നു. രാജ്ഭവനിൽ സമരസമിതി നേതാക്കളുമായി അദ്ദേഹം ചർച്ച നടത്തി. ലത്തീൻ അതിരൂപത വികാരി ജനറൽ ഫാ. യൂജിൻ പെരേരെ ഉൾപ്പെടെയുള്ളവർ രാജ്ഭവനിലെത്തി ഗവർണറുമായി ചർച്ച നടത്തി. സർക്കാർ നിരവധി…

പറമ്പിക്കുളം ഡാം ഷട്ടർ തകരാറായ സംഭവം; തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ

പാലക്കാട്: പാലക്കാട് പറമ്പിക്കുളം ഡാമിൽ ഷട്ടർ തകരാറിലായ സംഭവത്തില്‍ തമിഴ്നാടിന്റെ വീഴ്ചയെന്ന് ഡാം സുരക്ഷാ അതോറിറ്റി മുൻ ചെയർമാൻ ജസ്റ്റിസ് സി.എൻ രാമചന്ദ്രൻ നായർ. കൃത്യമായ പരിശോധന നടത്തുമെന്ന് തമിഴ്നാട് അറിയിച്ചിരുന്നു. എന്നാൽ അറ്റകുറ്റപ്പണികളിൽ തമിഴ്നാടിന് വീഴ്ച പറ്റിയെന്ന് രാമചന്ദ്രൻ നായർ…