Category: Latest News

ഐസിസി ടി20 റാങ്കിംഗ്; മുന്നേറി സൂര്യകുമാര്‍ യാദവ്

ദുബായ്: ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗിൽ ഇന്ത്യയുടെ സൂര്യകുമാര്‍ യാദവ് മൂന്നാം സ്ഥാനത്ത്. ഏഷ്യാ കപ്പിലെയും ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിലെ ബാറ്റിംഗ് പ്രകടനത്തിന്‍റെയും ബലത്തിൽ പാകിസ്ഥാൻ വിക്കറ്റ് കീപ്പർ മുഹമ്മദ് റിസ്വാൻ ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ ബാബർ…

ഡ്രോണ്‍ സ്റ്റാര്‍ട്ടപ്പ് ഐഡിയഫോര്‍ജ് ഓഹരി വിപണിയിലേക്ക് ചുവടുവയ്ക്കുന്നു

ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാൻ ഒരുങ്ങി ഡ്രോൺ സ്റ്റാർട്ടപ്പ് കമ്പനിയായ ഐഡിയഫോർജ്. റിപ്പോർട്ടുകൾ പ്രകാരം, 2023 ൽ കമ്പനി പ്രാരംഭ ഓഹരി വിൽപ്പന നടത്തിയേക്കും. ഇതിന് മുന്നോടിയായി, പ്രാഥമിക കരട് പ്രോസ്പെക്ടസ് ഡിസംബറിൽ സെബിക്ക് സമർപ്പിച്ചേക്കും. ബ്ലൂംബെർഗ് റിപ്പോർട്ട് പ്രകാരം ഐഡിയഫോർജ്…

ഇന്ന് മുതൽ കുവൈറ്റിൽ മഴയ്ക്ക് സാധ്യത

കുവൈറ്റ്‌ : കുവൈറ്റിൽ ഇന്ന് മുതൽ അടുത്ത വെള്ളിയാഴ്ച വരെ രാജ്യത്തിന്‍റെ ചില ഭാഗങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഫഹദ് അൽ ഒതൈബി പറഞ്ഞു. അടുത്ത ശനി, ഞായർ ദിവസങ്ങളിൽ പൊടിപടലങ്ങൾക്കൊപ്പം കാറ്റും ഉണ്ടാകുമെന്ന് ഒതൈബി അറിയിച്ചു.

വീഡിയോകളില്‍ ലൈസന്‍സുള്ള പാട്ടുകള്‍ ഉപയോഗിക്കാനാകുന്ന പുതിയ ഫീച്ചറുമായി യൂട്യൂബ്

ക്രിയേറ്റര്‍മാര്‍ക്ക് അവരുടെ നീണ്ട വീഡിയോകളിൽ ലൈസൻസുള്ള ഗാനങ്ങൾ ഉപയോഗിക്കാൻ കഴിയുന്ന ഒരു പുതിയ ഫീച്ചറുമായി യൂട്യൂബ്. ക്രിയേറ്റര്‍മാര്‍ക്ക് മിതമായ നിരക്കിൽ ഗുണനിലവാരമുള്ള സംഗീത ലൈസൻസുകൾ വാങ്ങുകയും അവ ഉൾപ്പെടുന്ന വീഡിയോകളിൽ നിന്ന് വരുമാനം നേടുകയും ചെയ്യാം. ഈ പാട്ടുകൾ ഉപയോഗിക്കുന്ന വീഡിയോകൾക്ക്…

അക്ഷയ എ കെ – 567 ലോട്ടറി ഫലം പ്രഖ്യാപിച്ചു

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എ കെ – 567 ലോട്ടറിയുടെ ഫലം പ്രഖ്യാപിച്ചു. ഉച്ചകഴിഞ്ഞ് 3 മണിക്കാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്‍റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ ഫലം ലഭ്യമാകും. എല്ലാ ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി…

പരാതി നൽകാനെത്തിയപ്പോൾ ലൈംഗിക തൊഴിലാളിയെന്ന് വിളിച്ചു; ട്രാൻസ്ജൻഡറിനെ പൊലീസ് അധിക്ഷേപിച്ചതായി പരാതി

കോഴിക്കോട്: പരാതി നൽകാൻ പൊലീസ് സ്റ്റേഷനിലെത്തിയ ട്രാൻസ്ജെൻഡറിനെ പൊലീസ് ഇൻസ്പെക്ടർ അധിക്ഷേപിച്ചതായി പരാതി. കോഴിക്കോട് നടക്കാവ് ഇൻസ്പെക്ടർ ജിജീഷിനെതിരെ ട്രാൻസ്ജെൻഡർ ദീപാ റാണിയാണ് പരാതി നൽകിയത്. ഫോണിലൂടെ ശല്യം ചെയ്തയാൾക്കെതിരെ പരാതി നൽകാൻ ഇന്നലെ വൈകിട്ട് പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം.…

പൊതു കെവൈസി സംവിധാനം പരിഗണനയിലെന്ന് നിർമ്മല സീതാരാമന്‍

സാമ്പത്തിക ഇടപാടുകൾക്കായി ഒരു പൊതു കെവൈസി സംവിധാനം സ്ഥാപിക്കുന്ന കാര്യം ഇന്ത്യാ ഗവൺമെന്‍റ് പരിഗണിക്കുന്നു. ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. എഫ്‌ഐസിസിഐ ലീഡ്സ് 2022 കോൺഫറൻസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ, ഇടപാടുകൾ ആരംഭിക്കുന്നതിന് ഓരോ സ്ഥാപനത്തിലും…

തിരുവനന്തപുരത്ത് സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ പെൺകുട്ടികൾ ഉൾപ്പെടെയുള്ള സ്കൂൾ കുട്ടികൾക്ക് നേരെ സദാചാര ആക്രമണം. വെള്ളായണിക്കൽ പാറ ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിയ കുട്ടികളെ തടഞ്ഞുനിർത്തി വടികൊണ്ട് മർദ്ദിക്കുകയായിരുന്നു. പോത്തൻകോട് വെള്ളായണിക്കൽ പാറയിൽ ഈ മാസം നാലിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിന്‍റെ…

പഞ്ചാബില്‍ ആത്മഹത്യ ചെയ്ത മലയാളി വിദ്യാര്‍ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി

ന്യൂഡല്‍ഹി: പഞ്ചാബിലെ ലൗലി പ്രൊഫഷണൽ സർവകലാശാലയിൽ ആത്മഹത്യ ചെയ്ത മലയാളി വിദ്യാർത്ഥിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി. ചേർത്തല പള്ളിപ്പുറം സ്വദേശി അഖിൻ എസ്. ദിലീപ് (21) എഴുതിയ കുറിപ്പ് ഹോസ്റ്റൽ മുറിയിൽ നിന്നാണ് കണ്ടെടുത്തത്. അഖിൻ നേരത്തെ പഠിച്ച കോഴിക്കോട് എൻ.ഐ.ടിയിലെ അധ്യാപകനെക്കുറിച്ചാണ്…

സംസ്ഥാനത്ത് 2.16 ലക്ഷം ഡിമെൻഷ്യ രോഗികൾ; 60 ശതമാനത്തിലധികം അൽഷിമേഴ്സ് രോഗികൾ

കണ്ണൂർ: സംസ്ഥാനത്ത് 2.16 ലക്ഷം മേധാക്ഷയ (ഡിമെൻഷ്യ) രോഗികളുണ്ടെന്ന് കണക്കുകൾ. അൽഷിമേഴ്സ് ആൻഡ് റിലേറ്റഡ് ഡിസോർഡേഴ്സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ സർവേ പ്രകാരമാണ് കണക്ക്. ഇവരിൽ 60 ശതമാനത്തിലധികം പേരും അൽഷിമേഴ്സ് രോഗികളാണ്. രോഗം ബാധിച്ചവരേക്കാൾ തങ്ങൾക്ക് രോഗമുണ്ടെന്ന് സംശയിച്ച്…