Category: Latest News

ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച; റാഫേൽ നദാലിനൊപ്പം കളിക്കും

ലണ്ടന്‍: ടെന്നീസ് ഇതിഹാസം റോജർ ഫെഡററുടെ വിടവാങ്ങൽ മത്സരം വെള്ളിയാഴ്ച. റോഡ് ലേവർകപ്പിൽ റാഫേൽ നദാലിനൊപ്പം ഡബിൾസിൽ കളിച്ച് ഫെഡറർ വിട വാങ്ങും. പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്തതിനാൽ 41 കാരനായ ഫെഡറർ സിംഗിൾസിൽ കളിക്കില്ല. നദാലിനൊപ്പം ഒരിക്കൽക്കൂടി റാക്കറ്റ് സ്വിങ്…

പ്ലസ് ടു വിദ്യാര്‍ത്ഥിനി ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. തമിഴ്നാട്ടിലെ രാമനാഥപുരം സ്വദേശിയായ വൈത്തീശ്വരി (17)യെയാണ് ഹോസ്റ്റലിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹോസ്റ്റൽ മുറിയിൽ നിന്ന് വിദ്യാർത്ഥിനിയുടെ ആത്മഹത്യാക്കുറിപ്പും പൊലീസ്…

ഇരട്ട ജോലി ചെയ്ത ജീവനക്കാരെ പുറത്താക്കി വിപ്രോ

ഇരട്ട തൊഴിൽ അനുവദിക്കില്ലെന്ന് മുന്നറിയിപ്പ് നൽകിയിട്ടും ഇത് തുടർന്ന ജീവനക്കാരെ പിരിച്ചുവിട്ടതായി വിപ്രോ ചെയർമാൻ റിഷാദ് പ്രേംജി അറിയിച്ചു. തങ്ങളുടെ എതിരാളികളായിട്ടുള്ള കമ്പനികളിൽ ഒരേസമയം ജോലി ചെയ്യുന്നെന്ന് കണ്ടെത്തിയ 300 ജീവനക്കാരെയാണ് വിപ്രോ പുറത്താക്കിയത്. ഒരേ സമയം രണ്ട് കമ്പനികളിൽ ജോലി…

ഡോക്ടറുടെ വീട്ടിൽ ബാലവേല; പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം

കോഴിക്കോട്: വീട്ടുജോലിക്കായി നിർത്തിയ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിക്ക് ക്രൂരമര്‍ദ്ദനം. കോഴിക്കോട് പന്തീരങ്കാവിലെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും ഭാര്യയുമാണ് പതിനഞ്ചുകാരിയെ വീട്ടുജോലി ചെയ്യിപ്പിച്ചതും ക്രൂരമായി മര്‍ദ്ദിച്ചതും. ഉത്തരേന്ത്യൻ സ്വദേശിയാണ് പെൺകുട്ടി. കുട്ടിയെ ബെൽറ്റ് ഉപയോഗിച്ച് അടിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി. ചൈൽഡ് ലൈൻ അധികൃതർ…

ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: ഗവർണറെ തള്ളി ചരിത്ര കോൺഗ്രസ് പ്രതിഷേധം ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ നടന്ന ചരിത്ര കോൺഗ്രസിൽ ഗവർണർ പങ്കെടുത്ത് ചരിത്രവിരുദ്ധ പരാമർശം നടത്തിയപ്പോഴാണ് പ്രതിഷേധം നടന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. സിഎഎയ്ക്കെതിരെ പ്രതിഷേധം ഉയർന്ന…

രാജസ്ഥാൻ നിയമസഭയിലേക്ക് ബിജെപി എംഎൽഎ കൊണ്ടുവന്ന പശു ഓടിപ്പോയി

ജയ്പുർ: കന്നുകാലികൾക്കിടയിലെ ത്വക്ക് രോഗത്തെക്കുറിച്ച് സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ബിജെപി എംഎൽഎ പശുവുമായി രാജസ്ഥാൻ നിയമസഭയിലെത്തി. എന്നാൽ, എം.എൽ.എ നിയമസഭാ വളപ്പിൽ എത്തുന്നതിന് മുമ്പ് പശു ‘ഓടിപ്പോയി’. സുരേഷ് സിംഗ് റാവത്താണ് തിങ്കളാഴ്ച പശുവുമായി എത്തിയത്. നിയമസഭാ ഗേറ്റിന് പുറത്ത് റാവത്ത്…

ഗവർണർ കേന്ദ്ര ഏജന്‍റിനെപ്പോലെ പെരുമാറുന്നു; മറുപടിയുമായി മുഖ്യമന്ത്രി 

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്ഭവൻ വാർത്താസമ്മേളനം രാജ്യത്ത് അസാധാരണമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ-ഗവർണർ ആശയവിനിമയത്തിന് ഒരു നിയത മാർഗമുണ്ട്. അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ അറിയിക്കാം. പകരം ഗവർണർ പരസ്യ നിലപാടാണ് സ്വീകരിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.…

മുംബൈയില്‍ പുതിയ ഫ്ലാറ്റ് സ്വന്തമാക്കി ബിഗ്ബി

മുംബൈ: ബോളിവുഡ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട നഗരമാണ് മുംബൈ. ഒട്ടുമിക്ക സെലിബ്രിറ്റികളുടെ വസതികളും മുംബൈയിലോ സമീപ നഗര പ്രദേശങ്ങളിലോ ആണ്. അടുത്തിടെ ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോണും രൺവീർ സിംഗും അവരുടെ പുതിയ വീട്ടിൽ ഗൃഹപ്രവേശന ചടങ്ങ് നടത്തിയിരുന്നു. ഇപ്പോഴിതാ അമിതാഭ് ബച്ചൻ…

സർക്കാരിന്റെ ലഹരിവിരുദ്ധ പരിപാടിയിൽ ഗവർണർ പങ്കെടുക്കില്ല

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനുള്ള സർക്കാരിന്റെ ക്ഷണം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിരസിച്ചു. ലഹരി വിരുദ്ധ പരിപാടിയുടെ ഉത്ഘാടനത്തിന് താൻ പങ്കെടുക്കില്ലെന്ന് ക്ഷണിക്കാനെത്തിയ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും…

മഞ്ചേശ്വരത്ത് വീണ്ടും കുഴല്‍പ്പണ വേട്ട ; 3 ആഴ്‍ച്ചക്കിടെ പിടികൂടിയത് ഒരു കോടിയുടെ കുഴല്‍പ്പണം

കാസര്‍കോട്: മഞ്ചേശ്വരത്ത് വീണ്ടും കുഴൽപ്പണം പിടികൂടി. കർണാടക ആർടിസി ബസിൽ കടത്തുകയായിരുന്ന 20 ലക്ഷം രൂപയാണ് എക്സൈസ് പിടികൂടിയത്. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ മഞ്ചേശ്വരത്ത് ഒരു കോടി രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രേഖകളില്ലാതെ ബാഗിൽ സൂക്ഷിച്ചിരുന്ന 20,50,000 രൂപ കണ്ടെടുത്തു. തൃശൂർ സ്വദേശി…