Category: Latest News

മഹ്‌സ അമിനിയുടെ സംസ്‌കാര ചടങ്ങില്‍ ഇസ്ലാമിക ആചാരം വേണ്ടെന്ന് പിതാവ്

ടെഹ്‌റാന്‍: ഇസ്ലാമിക ഡ്രസ് കോഡ് (ഹിജാബ് കോഡ്) പാലിച്ചില്ലെന്നാരോപിച്ച് ഇറാനിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കൊല്ലപ്പെട്ട മഹ്സ അമിനിയുടെ ശവസംസ്കാര ചടങ്ങുകളിൽ ഇസ്ലാമിക ആചാരങ്ങൾ വേണ്ടെന്ന് മഹ്സയുടെ പിതാവ്. മഹ്സയുടെ മൃതദേഹത്തിനായി ഇസ്ലാമിക പ്രാർത്ഥനകൾ അനുവദിക്കാൻ അദ്ദേഹം വിസമ്മതിച്ചു. ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നതിൽ…

വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണം: മുഖ്യമന്ത്രിക്ക് അന്നാ ബെന്നിന്റെ തുറന്ന കത്ത്

കൊച്ചി: മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി നടി അന്ന ബെൻ. വൈപ്പിൻ കരയോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാണ് കത്തിൽ ആവശ്യപ്പെടുന്നത്. വൈപ്പിൻകരയിലെ ബസുകൾ നഗരത്തിലേക്ക് പ്രവേശിക്കുന്നത് 18 വർഷമായിട്ടും നടപ്പാക്കിയിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് പ്രശ്നത്തിന് പരിഹാരം കാണണമെന്നും അന്ന ബെൻ അയച്ച കത്തിൽ പറയുന്നു.…

എ.ഡി.ജി.പി മനോജ് എബ്രഹാമിന്‍റെ വാഹനം ഇടിച്ചു; ബൈക്ക് യാത്രികന് പരിക്ക്

ഹരിപ്പാട്: എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ വാഹനമിടിച്ച് ഒരാൾക്ക് പരിക്ക്. അമ്പലപ്പുഴ കരൂർ ഉമേഷ് ഭവനത്തിൽ സന്തോഷിനാണ്(48) പരിക്കേറ്റത്. എ.ഡി.ജി.പി ഔദ്യോഗിക വാഹനത്തിൽ തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുന്ന വഴി ഹരിപ്പാട് കെ.വി ജെട്ടി ജംഗ്ഷന് വടക്ക് ദേശീയപാതയിലാണ് അപകടമുണ്ടായത്. കിഴക്കുഭാഗത്ത് നിന്ന്…

പറമ്പിക്കുളം ഷട്ടർ തകർച്ച; 10 ദിവസത്തിനകം പരിഹരിക്കുമെന്ന് തമിഴ്നാട് ജലമന്ത്രി

ചെന്നൈ: പറമ്പിക്കുളം ഡാമിന്‍റെ ഷട്ടർ തകർന്നത് അസാധാരണമായ സംഭവമാണെന്ന് തമിഴ്നാട് ജലവിഭവ മന്ത്രി ദുരൈ മുരുകൻ പറഞ്ഞു. ഷട്ടറുകളെ ബന്ധിപ്പിക്കുന്ന ചങ്ങല പൊട്ടി കോൺക്രീറ്റ് ബീം അടർന്നു മാറിയതാണ് തകർച്ചയ്ക്ക് കാരണം. അഞ്ചര ടിഎംസി വെള്ളം ഇതിനകം ഒഴുകിപ്പോയെന്നാണ് കണക്ക്. നീരൊഴുക്ക്…

എന്തൊരു ഗംഭീര കാസ്റ്റിംഗ്:സീതാരാമത്തിന് അഭിനന്ദനവുമായി കങ്കണ റണാവത്ത്

ദുൽഖർ സൽമാൻ നായകനായ ‘സീതാരാമം’ രാജ്യമെമ്പാടും മികച്ച സ്വീകാര്യത നേടിയ ചിത്രമാണ്. ഹനു രാഘവപുഡി സംവിധാനം ചെയ്ത ചിത്രം മലയാളത്തിലും റിലീസ് ചെയ്തു. സീതാ രാമത്തെ പ്രശംസിച്ച് സെലിബ്രിറ്റികളും രംഗത്തെത്തിയിട്ടുണ്ട്. ചിത്രം കണ്ട ബോളിവുഡ് നടി കങ്കണ റണാവത്തും അഭിനന്ദനം അറിയിച്ചു.…

മുഖ്യമന്ത്രിക്കെതിരെ വിജിലൻസ് കോടതിയെ സമീപിക്കാൻ ജ്യോതികുമാർ ചാമക്കാല

തിരുവനന്തപുരം: കണ്ണൂർ വി.സി നിയമനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടെന്ന ഗവർണറുടെ ആരോപണത്തിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസിന് പരാതി നൽകാൻ കോൺഗ്രസ്. മുഖ്യമന്ത്രിക്കെതിരെ ജ്യോതികുമാർ ചാമക്കാല തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതി നൽകും. കണ്ണൂർ സർവകലാശാല വൈസ് ചാൻസലറായി ഗോപിനാഥ് രവീന്ദ്രനെ വീണ്ടും…

ഗവർണർ-പിണറായി പോര് കപട നാടകമെന്ന് ജയറാം രമേശ്

കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ നടക്കുന്ന പോര് കപട നാടകമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിലെ ജനപങ്കാളിത്തത്തിൽ ആശങ്കയുള്ളതിനാലാണ് ഇരുവരുടെയും നേതൃത്വത്തിൽ രാഷ്ട്രീയ നാടകം…

കോൺഗ്രസ് പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം; മാപ്പ് പറഞ്ഞ് പ്രവർത്തകൻ

കൊച്ചി: ഭാരത് ജോഡോ യാത്രയുടെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രം വച്ച സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡന്‍റ് സുരേഷ്. കോൺഗ്രസ് പാർട്ടിയോടും അതിന്‍റെ പ്രവർത്തകരോടും പരസ്യമായി മാപ്പ് പറയുന്നുവെന്നും സുരേഷ് പറഞ്ഞു. ഒരു നിമിഷത്തെ അശ്രദ്ധയാണ് യാത്രയെ…

എച്ച്ഐവി, ഹെപ്പറ്റൈറ്റിസ് സി ബാധിതർക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത കൂടുതലെന്ന് പഠനം

യുഎസ്: പുതിയ ഗവേഷണമനുസരിച്ച്, ചികിത്സിക്കപ്പെടാത്ത ഹെപ്പറ്റൈറ്റിസ് സി വൈറസ് ഉള്ള എച്ച്ഐവിയുള്ള ആളുകൾക്ക്, എച്ച്ഐവി ചികിത്സിച്ചാലും പ്രായമാകുമ്പോൾ ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് പഠനം. ജേണൽ ഓഫ് ദി അമേരിക്കൻ ഹാർട്ട് അസോസിയേഷനിൽ പ്രസിദ്ധീകരിച്ച പഠനത്തിലാണ് കണ്ടെത്തലുകൾ. 1990 കളുടെ…

യുപിഐ ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ച് ആർബിഐ

ന്യൂഡൽഹി: റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) യൂണിഫൈഡ് പേയ്മെന്‍റ് ഇന്‍റർഫേസ് (യുപിഐ) ശൃംഖലയിൽ പ്രവർത്തിക്കുന്ന റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചു. പഞ്ചാബ് നാഷണൽ ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യൻ ബാങ്ക് തുടങ്ങിയ പ്രമുഖ പൊതുമേഖലാ ബാങ്കുകളുടെ ഉപഭോക്താക്കൾക്കാണ്…