Category: Latest News

എകെജി സെന്റര്‍ ആക്രമണം; യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകന് കേസുമായി ബന്ധമില്ലെന്ന് വി ടി ബൽറാം

തിരുവനന്തപുരം: എകെജി സെന്‍റർ ആക്രമണവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് നേതാവിനെ കസ്റ്റഡിയിലെടുത്ത സംഭവത്തിൽ പ്രതികരണവുമായി വി ടി ബൽറാം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകനായ ജിതിന് കേസുമായി യാതൊരു ബന്ധവുമില്ലെന്നും കസ്റ്റഡിയെ സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നടപടിയായി മാത്രമേ കാണാനാകൂവെന്നും അദ്ദേഹം പറഞ്ഞു.…

ഇറാനില്‍ പ്രതിഷേധിക്കുന്ന സ്ത്രീകള്‍ക്ക് പിന്തുണ അറിയിച്ച് ജോ ബൈഡന്‍

യുണൈറ്റഡ് നേഷന്‍സ്: ഇറാനിൽ ഹിജാബ് ധരിച്ചില്ലെന്നാരോപിച്ച് മതകാര്യ പോലീസ് കസ്റ്റഡിയിലെടുത്ത കുർദ് വനിത മഹ്സ അമീനി (22) കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിക്കുന്ന സ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ. മഹ്സയുടെ മരണം ഇറാനിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. സംഘർഷത്തിൽ…

മഹ്സ അമീനിയുടെ മരണം; പ്രതിഷേധം കനക്കുന്നു, ഇന്റർനെറ്റിന് നിയന്ത്രണം

ടെഹ്റാൻ: ഇറാൻ മതകാര്യ പൊലീസ് കസ്റ്റഡിയിലെടുത്ത 22 കാരിയായ മഹ്സ അമീനിയുടെ മരണത്തെ തുടർന്ന് ആരംഭിച്ച പ്രതിഷേധം ഇന്ന് അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇറാൻ അധികൃതരും കുർദിഷ് ഗ്രൂപ്പും പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം രാജ്യത്തുടനീളം വ്യാപിച്ച പ്രതിഷേധങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. കഴിഞ്ഞ…

എകെജി സെന്‍റിന് നേരെ പടക്കമെറിഞ്ഞ കേസ്; യൂത്ത് കോൺഗ്രസ് പ്രവർത്തകന്‍ പിടിയിൽ

തിരുവനന്തപുരം: എ.കെ.ജി സെന്ററിന് നേരെ പടക്കം എറിഞ്ഞ പ്രതി പിടിയിൽ. മൺവിള സ്വദേശി ജിതിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. സ്ഫോടക വസ്തു ജിതിനാണ് എറിഞ്ഞതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. യൂത്ത് കോൺഗ്രസ് പ്രവർത്തകനാണ് ജിതിൻ. ജൂലൈ 30ന് അർദ്ധരാത്രിയിലാണ് എകെജി സെന്ററിന് നേരെ പടക്കമേറുണ്ടായത്.…

ഐടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് തരൂരിനെ നീക്കുന്നു

ന്യൂഡല്‍ഹി: ശശി തരൂരിനെ പാര്‍ലമെന്ററി ഐ.ടി സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് മാറ്റാൻ തീരുമാനം. ചെയർമാൻ സ്ഥാനത്ത് തുടരാൻ കഴിയില്ലെന്ന് കേന്ദ്രം കോൺഗ്രസിനെ അറിയിച്ചു. കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തന്നെയാണ് ശശി തരൂരിനെ ചെയര്‍മാന്‍ സ്ഥാനത്ത്…

നടിയെ ആക്രമിച്ച കേസ്; വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍, വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളി. കേസിലെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടരും. വിധിയുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിക്കുന്നത് തടയണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. എന്നാൽ, അത്തരമൊരു കീഴ്‌വഴക്കമില്ലെന്ന് പ്രതിഭാഗം വ്യക്തമാക്കി.…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. ഇന്നലെ കുറവായിരുന്ന സ്വർണ വിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് വർധിച്ചത്. ഇന്നലെ 120 രൂപയുടെ ഇടിവുണ്ടായി. കഴിഞ്ഞ ഒരാഴ്ചയായി നേരിയ ഉയർച്ചയിലും താഴ്ചയിലുമായി സ്വർണ്ണ വിലയിൽ ചാഞ്ചാട്ടമുണ്ട്.…

നാക് എ പ്ലസ്; രാജ്യത്തെ മികച്ച സർവകലാശാലകളുടെ നിരയിലേക്ക് കാലിക്കറ്റും

തേഞ്ഞിപ്പലം: നാക് എ പ്ലസ് ഗ്രേഡ് ലഭിച്ചതോടെ കാലിക്കറ്റ് സർവകലാശാലയ്ക്ക് പ്രതീക്ഷകളേറുന്നു. രാജ്യത്തെ എ പ്ലസ് സർവകലാശാലകളുടെ പട്ടികയിൽ ഉൾപ്പെട്ടതോടെ സംസ്ഥാനത്തിനും രാജ്യത്തിനും പുറത്തുള്ള കൂടുതൽ വിദ്യാർഥികളെ കാലിക്കറ്റിലേക്ക് ആകർഷിക്കാനാകും. കേന്ദ്ര സർക്കാരിൽ നിന്നും മറ്റ് ഏജൻസികളിൽ നിന്നും കൂടുതൽ സഹായങ്ങൾക്ക്…

ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പലിടിച്ചു

കോഴിക്കോട്: ബേപ്പൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ടിൽ കപ്പൽ ഇടിച്ചു. 3 തൊഴിലാളികൾക്ക് നിസ്സാര പരിക്കേറ്റു. കൊച്ചിയിൽ നിന്ന് 22 നോട്ടിക്കൽ മൈൽ അകലെ പുലർച്ചെ 5.50 ഓടെയായിരുന്നു അപകടം. 17ന് വൈകുന്നേരം മത്സ്യബന്ധനത്തിനു പോയ അൽ നഹീം ബോട്ടിലാണ് കപ്പൽ…

സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്ന് ന്യൂനപക്ഷ കമ്മീഷന്‍

ന്യൂഡൽഹി: ഹിജാബ് വിഷയം മതപരവും സാമൂഹികവുമായ പ്രശ്നമാണെന്ന് ദേശീയ ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ ഇഖ്ബാൽ സിംഗ് ലാൽപുര. സാമുദായിക സംഘർഷങ്ങൾ ഒഴിവാക്കാൻ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും ലാൽപുര പറഞ്ഞു. പഞ്ചാബിലെ രണ്ട് സമുദായങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാമെന്ന മുന്നറിയിപ്പിനോട് സംസ്ഥാന സർക്കാർ മുഖംതിരിച്ചു നില്‍ക്കുകയാണെന്നും…