Category: Latest News

ചൂട് കൂടുന്നു; ഡൽഹിയിൽ തൊഴിൽ ഉൽപ്പാദന ക്ഷമത 25 % വരെ കുറയുന്നു

ന്യൂ ഡൽഹി: കടുത്ത ചൂട് കാരണം ഡൽഹിയിലെ തൊഴിൽ ഉൽപ്പാദന ക്ഷമത 20 മുതൽ 25 ശതമാനം വരെ കുറയുന്നതായി റിപ്പോർട്ട്. കടുത്ത ചൂട് അനുഭവപ്പെടുന്ന ലോകത്തിലെ 12 നഗരങ്ങളെ കുറിച്ചുള്ള അറ്റ്ലാൻറ്റിക്ക് കൗൺസിൽ റിപ്പോർട്ടിലാണ് പരാമർശം. ഓഫീസിനകത്തോ വ്യാപാര സ്ഥാപനങ്ങളിലോ…

ഹർത്താൽ നടന്നത് സർക്കാരിൻ്റെ മൗനാനുവാദത്തോടെയെന്ന് കെ.സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താൽ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത പൈശാചിക ആക്രമണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഒരു വിഭാഗം ആളുകൾക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെയും പോലീസ് സംവിധാനത്തിന്‍റെയും മൗനാനുവാദത്തോടെയാണ് ഇത് നടന്നതെന്നും അദ്ദേഹം ആരോപിച്ചു.…

വാട്സാപ്പ്, സിഗ്നല്‍, ടെലിഗ്രാം എല്ലാം ഇനി കേന്ദ്രത്തിന്റെ പരിധിയിൽ; കരട് ബില്ലായി

ന്യൂ ഡൽഹി: ടെലികോം മേഖലയിൽ കേന്ദ്ര സർക്കാരിന് കൂടുതൽ അധികാരം നൽകുന്ന ടെലികമ്യൂണിക്കേഷന്‍ കരട് ബില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് അവതരിപ്പിച്ചു. വാട്ട്സ്ആപ്പ്, സിഗ്നൽ, ടെലിഗ്രാം തുടങ്ങിയ ആപ്ലിക്കേഷനുകളെ ടെലികമ്മ്യൂണിക്കേഷൻസിന്‍റെ പരിധിയിൽ കൊണ്ടു വരുന്നതിന് ശുപാര്‍ശ ചെയ്യുന്നതാണ് ബിൽ. ഇതോടെ വാട്ട്സ്ആപ്പ്…

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ ഏറ്റെടുക്കാൻ റിലയൻസ്

യുഎസ് കമ്പനിയുടെ 20 ശതമാനം ഓഹരികൾ സ്വന്തമാക്കാൻ ഒരുങ്ങുകയാണ് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനര്‍ജി ലിമിറ്റഡ് (ആർഎൻഇഎൽ). കാലിഫോർണിയയിലെ പസഡേന ആസ്ഥാനമായി പ്രവർത്തിക്കുന്ന കെയ്ലക്സ് കോര്‍പ്പറേഷന്റെ ഓഹരികളാണ് റിലയൻസ് ന്യൂ എനർജി ലിമിറ്റഡ് വാങ്ങുന്നത്. 12…

മലയാളി സൈനികൻ കശ്‍മീരിൽ സ്വയം വെടിയുതിർത്ത് മരിച്ചു

ആലപ്പുഴ: ജമ്മു കശ്മീരിൽ മലയാളി സൈനികൻ സ്വയം വെടിവച്ചു മരിച്ചു. കണ്ടല്ലൂർ തെക്ക് തറയിൽകിഴക്കതിൽ രവിയുടെ മകൻ ആർ കണ്ണൻ (27) ആണ് മരിച്ചത്. ഡ്യൂട്ടിക്കിടെ വെടിയുതിർക്കുകയായിരുന്നെന്നാണ് വിവരം. വ്യാഴാഴ്ച വൈകുന്നേരമാണ് കുടുംബത്തിന് വിവരം ലഭിച്ചത്. കുടുംബ വഴക്കാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ്…

ഹർത്താലിൽ തകർത്തത് 70 കെഎസ്ആർടിസി ബസ്; നഷ്ടം 45 ലക്ഷം

കൊച്ചി: പോപ്പുലർ ഫ്രണ്ട് പ്രഖ്യാപിച്ച ഹർത്താലിൽ 70 കെഎസ്ആർടിസി ബസുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. ഏകദേശം 45 ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചു. കെ.എസ്.ആർ.ടി.സിയുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിന് തൊട്ടുമുമ്പ് കോടതിയിൽ ഉണ്ടായിരുന്ന അഡ്വക്കേറ്റ്…

ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ ഡിറ്റക്ടർ അവതരിപ്പിച്ച് കേരള പോലീസ്

കൊച്ചി: സ്ത്രീകളെയും കുട്ടികളെയും ലക്ഷ്യമിട്ടുള്ള സൈബർ കുറ്റകൃത്യങ്ങൾ വർധിച്ച് വരികയാണെന്നും അത് അടിയന്തരമായി നേരിടേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സൈബർ സുരക്ഷ ഉയർത്തി കേരള പോലീസ് സംഘടിപ്പിച്ച കൊക്കോണ്‍ സമ്മേളനം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. അനുമതിയില്ലാതെ പറക്കുന്ന ഡ്രോണുകൾ പിടിച്ചെടുക്കുന്ന ഡ്രോൺ…

തൃപ്പൂണിത്തുറയില്‍ എസ്ഐ കൈത്തണ്ട മുറിച്ച് മരിച്ച നിലയിൽ

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ എസ്.ഐയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കെ.എ.പി രണ്ടാം ബറ്റാലിയനിൽ നിന്ന് കെ.എ.പി ഒന്നാം ബറ്റാലിയനിലേക്ക് സ്ഥലം മാറിയ തിരുവനന്തപുരം സ്വദേശി സജിത് ആണ് മരിച്ചത്. ഏരൂരിനടുത്തുള്ള ആളൊഴിഞ്ഞ പറമ്പിലാണ് കൈഞരമ്പ് മുറിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്.…

സ്‌കൂൾ കലാ, കായിക, ശാസ്ത്ര മേളകൾക്ക് ലോഗോ ക്ഷണിച്ചു

തിരുവനന്തപുരം: നവംബർ 10, 11, 12 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിനും ഡിസംബർ 3, 4, 5 തീയതികളിൽ തിരുവനന്തപുരത്ത് നടക്കുന്ന 64-ാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിനും ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് നടക്കുന്ന 61-ാമത്…

മോഹന്‍ ഭാഗവത് രാഷ്ട്രപിതാവെന്ന് ഓള്‍ ഇന്ത്യ ഇമാം ഓര്‍ഗനൈസേഷന്‍ തലവൻ

ന്യൂ ഡൽഹി: ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിനെ രാഷ്ട്രപിതാവെന്ന് ഓൾ ഇന്ത്യ ഇമാം ഓർഗനൈസേഷൻ തലവൻ ഉമർ അഹമ്മദ് ഇല്യാസി വിശേഷിപ്പിച്ചു. കഴിഞ്ഞ ദിവസം കസ്തൂർബാ ഗാന്ധി മാർഗിലെ പള്ളി സന്ദർശിച്ച ഭാഗവത് ഇമാം ഓര്‍ഗനൈസേഷന്റെ മുഖ്യ പുരോഹിതനായ ഉമര്‍ അഹമ്മദ്…