Category: Latest News

ചൈനയിൽ അട്ടിമറിയെന്ന് അഭ്യൂഹം; ബെയ്ജിങ്ങിൽ 6000 വിമാനങ്ങൾ റദ്ദാക്കി

ബെയ്ജിങ്: ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിംഗിനെ അട്ടിമറിയിലൂടെ പുറത്താക്കിയെന്ന അഭ്യൂഹങ്ങൾക്കിടെ ബെയ്ജിങ് വിമാനത്താവളത്തിൽ നിന്ന് മുന്നറിയിപ്പില്ലാതെ 6,000 ലധികം വിമാനങ്ങൾ റദ്ദാക്കി. ബെയ്ജിങ്ങിലേക്കും തിരിച്ചുമുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. കാരണം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. നഗരത്തിൽ ട്രെയിൻ സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്.…

അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ലാലു പ്രസാദ് യാദവ്

ന്യൂ ഡൽഹി: ബീഹാറിലെ ഭരണസഖ്യത്തിനെതിരായ ആരോപണത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായ്ക്കെതിരെ രൂക്ഷവിമർശനവുമായി ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവ്. അമിത് ഷാ ആകെ ഭ്രാന്തനായിപ്പോയെന്നും, ബീഹാറിൽ നിന്ന് ബിജെപി തുടച്ചുനീക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ്…

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവം; മാപ്പ് പറഞ്ഞ് ശ്രീനാഥ് ഭാസി

മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറഞ്ഞ് യുവനടൻ ശ്രീനാഥ് ഭാസി. സ്ത്രീകളെ അപമാനിക്കുന്നതോ മാനസികമായി ഒരാളെ തളര്‍ത്തുന്നതോ ആയ തരത്തിൽ ഒന്നും താൻ പറഞ്ഞിരുന്നില്ല. പരിപാടി നടക്കില്ലെന്ന രീതിയിൽ സംസാരിച്ച് പോകുകയാണ് ഉണ്ടായത്. പുറത്ത് നിന്ന് സംസാരിച്ചപ്പോഴും അസഭ്യവാക്കുകള്‍ ഉപയോഗിച്ചിരുന്നു. എന്നാൽ…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണ വില ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്‍റെ വില ഇന്നലെ 400 രൂപ കുറഞ്ഞു. ഒരു പവൻ സ്വർണ്ണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ്.…

ആമിർ ഖാന്റെ മകൾ ഇറ ഖാൻ വിവാഹിതയാകുന്നു

നടൻ ആമിർ ഖാന്‍റെ മകളും തിയേറ്റർ ആർട്ടിസ്റ്റുമായ ഇറ ഖാൻ വിവാഹിതയാകുന്നു. ഫിറ്റ്നസ് ട്രെയിനർ നൂപുർ ഷിക്കാരെയാണ്‌ വരൻ. രണ്ടു വർഷത്തിലേറെയായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. കഴിഞ്ഞ ദിവസമാണ് വിവാഹ നിശ്ചയം നടന്നത്. ഇൻസ്റ്റാഗ്രാമിൽ ഇറ പങ്കുവച്ച വീഡിയോയിലൂടെയാണ് വിവാഹ നിശ്ചയ…

വിഴിഞ്ഞം സമരം; ഉറപ്പ് രേഖാമൂലം നൽകണമെന്ന് സമരസമിതി

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട മത്സ്യത്തൊഴിലാളികളുടെ സമരത്തിൽ സമവായ നീക്കങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ഉറപ്പുകൾ രേഖാമൂലം നൽകണമെന്ന് സമരസമിതി. മന്ത്രിതല ഉപസമിതിയുടെ നിർദേശങ്ങളിൽ തീരുമാനം സമരസമിതി സർക്കാരിനെ അറിയിക്കും. പുനരധിവാസം ഉൾപ്പെടെയുള്ള സമഗ്ര പാക്കേജ് നടപ്പാക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്.…

ആര്യാടൻ മുഹമ്മദിന്റെ വിയോഗത്തിൽ അനുശോചിച്ച് എ കെ ആൻ്റണി

തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് ആര്യാടൻ മുഹമ്മദിന്‍റെ നിര്യാണം വലിയ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്‍റണി. ഹൃദയ ബന്ധമുള്ള ഒരു അടുത്ത സുഹൃത്തിനെയാണ് നഷ്ടപ്പെട്ടത്. ആര്യാടന്‍റെ സംഭാവന കേരളത്തിന് മറക്കാനാവില്ല. തീവ്രവാദം എവിടെ തല പൊക്കിയാലും, മുഖം നോക്കാതെ…

നിലപാട് കടുപ്പിച്ച് കേന്ദ്രം; പ്രോട്ടോൺ വിപിഎനും ഇന്ത്യ വിടുന്നു

ന്യൂ ഡൽഹി: വിപിഎൻ കമ്പനികൾ വീണ്ടും ഇന്ത്യ വിടുകയാണ്. എക്സ്പ്രസ്, സർഫ്ഷാർക്ക് വിപിഎൻ എന്നിവയ്ക്ക് പിന്നാലെ പ്രോട്ടോൺ വിപിഎനും ഇപ്പോൾ ഇന്ത്യയിൽ പ്രവർത്തനം നിർത്തുന്നു. കേന്ദ്ര ഐടി മന്ത്രാലയത്തിന്‍റെ പുതിയ നിബന്ധന പാലിക്കില്ലെന്നതാണ് രാജ്യം വിടാനുള്ള കാരണം. വെർച്വൽ – പ്രൈവറ്റ്-…

എകെജി സെന്റർ ആക്രമണക്കേസ്; യൂത്ത് കോൺ​ഗ്രസ് ജില്ലാ സെക്രട്ടറിയെ ചോദ്യം ചെയ്യും

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിൽ യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്‍റ് ജിതിനുമായുളള ബന്ധത്തിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുക. ഇന്നലെ ജിതിനുമായി നടത്തിയ തെളിവെടുപ്പിലും ചോദ്യം…

ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ? ഇന്ന് തീരുമാനം ആയേക്കും

ന്യൂ ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് അശോക് ഗെഹ്ലോട്ട് മത്സരിക്കുമെന്ന് ഉറപ്പായതോടെ ഗെഹ്ലോട്ട് രാജസ്ഥാൻ മുഖ്യമന്ത്രി സ്ഥാനം ഒഴിയുമോ എന്ന കാര്യത്തിൽ ഇന്ന് തീരുമാനമായേക്കും. അശോക് ഗെഹ്ലോട്ടിന്‍റെ രാജി ഏറെക്കുറെ ഉറപ്പായതോടെ പുതിയ മുഖ്യമന്ത്രി ആരാകും എന്ന കാര്യത്തിൽ കോൺഗ്രസിൽ ചർച്ചകൾ…