Category: Latest News

ഡോളറിന് മുന്നില്‍ കിതപ്പ് തുടര്‍ന്ന് ഇന്ത്യന്‍ രൂപ; ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്ക്

മുംബൈ: ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യം വീണ്ടും ഇടിഞ്ഞു. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയുടെ തകര്‍ച്ചക്ക് കാരണം. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും…

കവാസാക്കിയുടെ ഡബ്ള്യൂ175 ഇന്ത്യയിലെത്തി; 1.47 ലക്ഷം രൂപ

കവാസാക്കിയുടെ റിട്രോ വിഭാഗമായ ഡബ്ല്യൂ സീരീസിലെ ഡബ്ള്യൂ175 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 1.47 ലക്ഷം രൂപ മുതലാണ് ഡബ്ള്യൂ175ന്റെ എക്‌സ്-ഷോറൂം വില ആരംഭിക്കുന്നത്. കവാസാക്കിയുടെ ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണ് ഡബ്ള്യൂ175. നിലവില്‍ ഡബ്ല്യൂ സീരീസിലെ ഉയര്‍ന്ന മോഡലായ W800…

മധുസൂദന്‍ മിസ്ത്രി ആശുപത്രിയില്‍; കോണ്‍ഗ്രസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വൈകിയേക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ് നടപടികള്‍ വൈകാന്‍ സാധ്യത. എഐസിസിയുടെ സെൻട്രൽ ഇലക്ഷൻ അതോറിറ്റി അധ്യക്ഷന്‍ മധുസൂദന്‍ മിസ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് മെഡിക്കൽ പരിശോധനയ്ക്കായാണ് മിസ്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും അതിനാൽ ഇന്നത്തെ തിരഞ്ഞെടുപ്പ് നടപടികള്‍ മാത്രമാണ് നിർത്തിവച്ചിരിക്കുന്നതെന്നും സൂചനയുണ്ട്. മിസ്ത്രി…

ഗർഭപാത്രം നീക്കം ചെയ്തു; പിന്നാലെ യുവതിയുടെ രണ്ട് വൃക്കകളും കാണാനില്ല

പട്‌ന: ഗർഭപാത്രം നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയ്ക്കായി എത്തിയ യുവതിയുടെ രണ്ട് വൃക്കകളും കാണാതായ സംഭവത്തിൽ സ്വകാര്യ നഴ്‌സിംഗ് ഹോമിനെതിരെ അന്വേഷണം ആരംഭിച്ചു. ബിഹാറിലെ മുസാഫർപുരിലുള്ള ശുഭ്കാന്ത് ക്ലിനിക്കിൽ ഈ മാസം മൂന്നിനാണ് ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്കായി മൂന്ന് കുഞ്ഞുങ്ങളുടെ അമ്മയായ…

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; യുവാവിന്റെ ശവകുടീരത്തിനരികില്‍ മുടി മുറിച്ച് പൊട്ടിക്കരഞ്ഞ് സഹോദരി

ടെഹ്‌റാന്‍: ഇറാനില്‍ ശക്തമാകുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരായ പൊലീസ് നടപടിയില്‍ മരിച്ച യുവാവിന്റെ ശവകുടീരത്തിനരികില്‍ അലറിക്കരഞ്ഞുകൊണ്ട് മുടി മുറിക്കുന്ന സഹോദരിയുടെ ദൃശ്യങ്ങള്‍ നൊമ്പരമാകുന്നു. ജാവേദ് ഹെയ്ദാരിയെന്ന യുവാവാണ് പൊലീസ് നടപടിയില്‍ കൊല്ലപ്പെട്ടത്. സംസ്‌കാരച്ചടങ്ങില്‍ നിരവധി സ്ത്രീകള്‍ ശവകുടീരത്തില്‍ പൂക്കള്‍ അര്‍പ്പിക്കുന്നതിന്റെ വിഡിയോ…

ആര്യാടൻ മുഹമ്മദിന് വിട നൽകി രാഷ്ട്രീയ കേരളം; സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ

നിലമ്പൂർ: മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദിന് വിട ചൊല്ലി രാഷ്ട്രീയ കേരളം.  മൂന്ന് തവണ മന്ത്രിയായ ആര്യാടൻ മുഹമ്മദിന്റെ സംസ്‌കാര ചടങ്ങുകൾ പൂർണ ഔദ്യോഗിക ബഹുമതികളോടെ നടക്കും. മലപ്പുറം നിലമ്പൂർ മുക്കട്ടയിലെ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ രാവിലെ…

ഇടിവിൽ തുടർന്ന് സ്വർണവില; രണ്ടാം ദിനവും മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില മാറാതെ തുടരുന്നത്. ഒരു പവൻ സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 36800 രൂപയാണ് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്‍റെ ഇന്നത്തെ വിപണി വില 4600 രൂപയാണ്. 18…

തിരുവനന്തപുരം ട്വന്റി20; ദക്ഷിണാഫ്രിക്ക എത്തി, ഇന്ത്യൻ ടീം ഇന്നെത്തും

തിരുവനന്തപുരം: ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് തലസ്ഥാനത്തെത്തും. വൈകിട്ട് 4.30ന് ഹൈദരാബാദിൽ നിന്നുള്ള വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന ടീമിനെ വരവേൽക്കാനുള്ള തയ്യാറെടുപ്പിലാണ് ക്രിക്കറ്റ് പ്രേമികൾ. ഇന്നലെ പുലർച്ചെയാണ് ദക്ഷിണാഫ്രിക്കൻ ടീം എത്തിയത്. ജൂൺ 28ന് കാര്യവട്ടത്തെ സ്പോർട്സ് ഹബ് സ്റ്റേഡിയത്തിലാണ് ഇന്ത്യയും…

ഇറ്റലിയിൽ തീവ്രവലതുപക്ഷം; ജോർജിയ മെലോനി പ്രധാനമന്ത്രി സ്ഥാനത്തേക്ക്

റോം: ജോർജിയ മെലോനി ഇറ്റലിയുടെ ആദ്യ വനിതാ പ്രധാനമന്ത്രിയാകും. തീവ്രവലതുപക്ഷ പാർട്ടിയായ ബ്രദേഴ്‌സ് ഓഫ് ഇറ്റലി സഖ്യമാണ് അധികാരത്തിലേറുന്നത്. മുസോളിനിയുടെ ആശയങ്ങളെ പിന്തുണയ്‌ക്കുന്ന പാർട്ടിയാണ് ബ്രദേഴ്‌സ് ഓഫ് ഇറ്റലി. ഇന്ന് വൈകുന്നരേത്തോടെയാണ് ഔദ്യോഗിക പ്രഖ്യാപനം നടക്കുക. 22 മുതൽ 26 ശതമാനം…

പോപ്പുലർ ഫ്രണ്ട് നേതാക്കള്‍ക്കെതിരെ എൻഐഎയുടെ ലുക്കൗട്ട് നോട്ടീസ്

തിരുവനന്തപുരം: ഒളിവിൽ പോയ പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കെതിരെ എൻഐഎ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. മൂന്നാം പ്രതി അബ്ദുൾ സത്താർ, 12ാം പ്രതി സി റൗഫ് എന്നിവർക്കെതിരെയാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്. കേരളത്തിൽ എൻഐഎ നടത്തിയ റെയ്ഡിനിടെ ഒളിവിൽ പോയവരാണ് ഇവർ.…