Category: Latest News

എ.കെ.ജി സെന്റർ ആക്രമണം ; ജിതിനെ അടുത്തമാസം 6 വരെ റിമാന്‍റ് ചെയ്തു

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ പ്രതി ജിതിനുമായി തെളിവെടുപ്പ് നടത്തിയെങ്കിലും പ്രതി സ്ഫോടക വസ്തു എറിഞ്ഞപ്പോൾ ധരിച്ചിരുന്ന ടി-ഷർട്ട് പൊലീസിന് കണ്ടെത്താനായില്ല. ടി-ഷർട്ട് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും പ്രതി ഇത് വേളി തടാകത്തിൽ ഉപേക്ഷിച്ചെന്നും പൊലീസ് കോടതിയെ അറിയിച്ചു. ടി-ഷർട്ട് വാങ്ങിയ കടയിൽ…

എന്ത് ചെയ്‌താലും ആക്ഷേപിക്കാനും വീണ്ടും ഇരുട്ടിലേക്ക് വിടാനും നോക്കുന്നവരുണ്ടെന്ന് ഭാവന

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടി ഇപ്പോൾ തെന്നിന്ത്യയിലെ മികച്ച നായികമാരിൽ ഒരാളാണ്. നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ ഒരു തിരിച്ചുവരവിനുള്ള തയ്യാറെടുപ്പിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമായ ഭാവന…

ബിജെപിയുടെ വര്‍ഗീയ ഭരണം അവസാനിപ്പിക്കാന്‍ രാജ്യസ്‌നേഹികള്‍ ഒരുമിക്കണം: സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: രാജ്യത്തെ സമ്പന്നർ സമ്പന്നരാകുകയും ദരിദ്രർ കൂടുതൽ ദരിദ്രരാകുകയും ചെയ്യുന്ന അവസ്ഥയാണ് നരേന്ദ്ര മോദി സർക്കാരിന് കീഴിലുള്ളതെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ബിജെപി ഭരണത്തിൽ കോർപ്പറേറ്റുകൾ മാത്രമാണ് തടിച്ചു കൊഴുക്കുന്നതെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎം പങ്കുവെച്ച കോളത്തിലൂടെയായിരുന്നു യെച്ചൂരിയുടെ…

സില്‍വര്‍ലൈന്‍ പ്രതിഷേധക്കാര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയിൽ

കൊച്ചി: സിൽവർ ലൈൻ പ്രതിഷേധക്കാർക്കെതിരായ ക്രിമിനൽ കേസുകൾ പിൻവലിക്കില്ലെന്ന് സർക്കാർ. ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് അറിയിച്ചത്. അതേസമയം, ഡി.പി.ആറിന് കേന്ദ്രത്തിന്‍റെ അനുമതിയില്ലാത്തപ്പോൾ സാമൂഹികാഘാത പഠനം നടത്തിയിട്ട് എന്ത് പ്രയോജനമാണുള്ളതെന്ന് ഹൈക്കോടതി ചോദിച്ചു. എന്തിനാണ് ഇത്രയധികം പണം ചെലവഴിച്ചത്? പദ്ധതി ഇപ്പോൾ എവിടെ…

എസ്‌എഫ്ഐ രക്തസാക്ഷി ധീരജിന്‍റെ കുടുംബത്തിന് സഹായമായി 35 ലക്ഷം കൈമാറി സിപിഎം

തൊടുപുഴ: കെഎസ്‌യു പ്രവർത്തകരുടെ കുത്തേറ്റ് മരിച്ച എസ്എഫ്ഐ നേതാവ് ധീരജ് രാജേന്ദ്രന്റെ കുടുംബ സഹായ ഫണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറി. പിതാവ് രാജേന്ദ്രനും അമ്മ പുഷ്കലയ്ക്കും 25 ലക്ഷം രൂപ വീതവും ഇളയ സഹോദരൻ അദ്വൈതിന് 10 ലക്ഷം രൂപ…

റഷ്യന്‍ സ്കൂളിൽ വെടിവെപ്പ് ; 13 പേർ കൊല്ലപ്പെട്ടു

മോസ്‍കോ: റഷ്യയിലെ സ്കൂളിൽ അജ്ഞാതനായ അക്രമി നടത്തിയ വെടിവെപ്പിൽ കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. മരിച്ചവരിൽ ഏഴുപേർ കുട്ടികളും രണ്ടുപേർ അധ്യാപകരുമാണ്. നാസി ചിഹ്നമുള്ള ടീ ഷർട്ട് ധരിച്ചയാളാണ് വെടിയുതിർത്തതെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം അക്രമി ആത്മഹത്യ ചെയ്തെന്ന് പൊലീസ്…

അടുത്ത വര്‍ഷം ലേവര്‍ കപ്പിനെത്തും: പക്ഷേ മറ്റൊരു റോളിലെന്ന് ഫെഡറര്‍

ലണ്ടന്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ലേവർ കപ്പിന്‍റെ ഭാഗമാകുമെന്ന് ടെന്നീസ് ഇതിഹാസം റോജർ ഫെഡറർ. ഈയിടെ സമാപിച്ച ലേവർ കപ്പിന്‍റെ സമാപനച്ചടങ്ങിലാണ് ഫെഡറർ ഇക്കാര്യം അറിയിച്ചത്. “ലേവർ കപ്പിൽ മികച്ച തിരിച്ചുവരവ് നടത്തിയ ലോക ടീമിന് അഭിനന്ദനങ്ങൾ. ഞാൻ ഇപ്പോൾ വൈകാരികമായാണ്…

കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കൊച്ചി: കെ റെയിൽ പദ്ധതിയെ കുറിച്ച് സംസ്ഥാന സർക്കാരിനോട് ചോദ്യങ്ങൾ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നൽകാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്‍റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി…

കലൂരിലെ കൊലപാതകം; മുഖ്യ പ്രതികളിൽ ഒരാൾ പിടിയിൽ

കൊച്ചി: ഇന്നലെ കലൂരിൽ നടന്ന കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ അറസ്റ്റ് രേഖപെടുത്തി. മുഖ്യപ്രതികളിലൊരാളായ അഭിഷേക് ജോണാണ് അറസ്റ്റിലായത്. ഇയാൾ തിരുവനന്തപുരം അമ്പൂരി സ്വദേശിയാണ്. കൊല്ലപ്പെട്ട രാജേഷിനെയും സഹപ്രവർത്തകരെയും ആക്രമിച്ച രണ്ട് പേരിൽ ഒരാളാണ് ഇയാൾ. അഭിഷേകിന്‍റെ കൂട്ടാളിയായ കാസർകോട് സ്വദേശി മുഹമ്മദാണ്…

തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിച്ച ശേഷം മാത്രം ഇനി വിസയെന്ന് കുവൈത്ത്

കുവൈത്ത് സിറ്റി: വിദേശികൾക്ക് വിസ നൽകുന്നതിന് മുമ്പ് തൊഴിൽ വൈദഗ്ധ്യവും അറിവും പരിശോധിക്കണമെന്ന് കുവൈത്ത്. രാജ്യത്തെ ജനസംഖ്യാ അസന്തുലിതാവസ്ഥ പരിഹരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ പറഞ്ഞു. അപേക്ഷകന് തൊഴിൽ വൈദഗ്ധ്യവും ജോലിയെക്കുറിച്ചുള്ള അറിവും ഉണ്ടെന്ന്…