Category: Latest News

ജയിലിനുള്ളില്‍ നവ്ജ്യോത് സിംഗ് സിദ്ദുവിന്‍റെ മൗനവ്രതം

പട്യാല: പഞ്ചാബ് മുൻ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദു ജയിലിൽ മൗനവ്രതത്തില്‍. തർക്കത്തെ തുടർന്ന് ഒരാളെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരു വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ് സിദ്ദു. നവരാത്രിയോടനുബന്ധിച്ച് ഒമ്പത് ദിവസം സിദ്ദു മൗനവ്രതത്തില്‍ പങ്കെടുക്കുമെന്ന് നവജ്യോത്…

ദുല്‍ഖറിന്റെ ‘കിംഗ് ഓഫ് കൊത്ത’ തുടങ്ങി

ഭാഷാ ഭേദമന്യേ ദുൽഖർ വിജയത്തിന്‍റെ നെറുകയിലാണ്. ദുൽഖർ വീണ്ടും ഒരു മലയാള ചിത്രത്തിൽ അഭിനയിക്കുകയാണ്. ‘കിംഗ് ഓഫ് കൊത്ത’യുടെ ഷൂട്ടിംഗ് ഇന്ന് ആരംഭിച്ചു. ദുൽഖർ സൽമാൻ നായകനായി എത്തുന്ന ആക്ഷൻ ത്രില്ലർ സംവിധാനം ചെയ്യുന്നത് മലയാളത്തിന്‍റെ ഹിറ്റ് മേക്കർ ജോഷിയുടെ മകൻ…

ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്ന സംസ്ഥാനം; കേരളത്തിന് അംഗീകാരം

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ മന്ഥന്‍ 4.0 പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയ സംസ്ഥാനത്തിനുള്ള അവാര്‍ഡ് കേരളത്തിന്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ഏറ്റവും ഉയര്‍ന്ന സ്‌കീം വിനിയോഗത്തിനുള്ള മികച്ച പ്രകടനം കാഴ്ചവച്ച സംസ്ഥാനത്തിനുള്ള അവാര്‍ഡ് കരസ്ഥമാക്കിയത്. ഡല്‍ഹിയില്‍…

ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കി ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ്

ന്യൂഡല്‍ഹി: ഇന്ത്യയുടെ മാർസ് ഓർബിറ്റർ ക്രാഫ്റ്റ് അതിന്‍റെ ഭ്രമണപഥത്തിൽ എട്ട് വർഷം പൂർത്തിയാക്കി. ക്രാഫ്റ്റ് രൂപകൽപ്പന ചെയ്തത് ആറ് മാസത്തെ ദൗത്യത്തിനായിരുന്നു. എന്നാൽ, ചുവന്ന ഗ്രഹത്തിലേക്കുള്ള ‘മംഗൾയാൻ’ ദൗത്യത്തിന്‍റെ കൂടുതൽ പദ്ധതികൾ ഇതുവരെ ഉറപ്പിച്ചിട്ടില്ല. ദേശീയ ബഹിരാകാശ ഏജൻസിയായ ഇന്ത്യൻ സ്പേസ്…

ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ടുപോകുമെന്ന് അവതാരക

കൊച്ചി: നടൻ ശ്രീനാഥ് ഭാസിക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും എല്ലാ തെളിവുകളും തന്‍റെ കൈയിലുണ്ടെന്നും പരാതിക്കാരി. നീതിയും സത്യവും തന്‍റെ പക്ഷത്താണെന്ന ധൈര്യത്തിൽ നിന്നാണ് കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചത്. നാളെ ഇതുപോലെ മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകാൻ പാടില്ല. ആരോടും…

പുത്തൻ കാരവാൻ വാങ്ങി മോഹൻലാൽ

സിനിമാ താരങ്ങൾക്ക് വാഹനങ്ങളോട് വലിയ ഇഷ്ടമാണ്. ഇവരുടെ പുതിയ വാഹനങ്ങളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ തരം​ഗമാകാറുണ്ട്. മോഹൻലാലിന്‍റെ പുതിയ വാഹനം സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്. മോഹൻലാൽ പുതിയ കാരവൻ സ്വന്തമാക്കിയിരിക്കുകയാണ്.  മോഹന്‍ലാലിന്റെ ഇഷ്ട നമ്പറായ 2255 ഈ വാഹനത്തിനും…

തെരുവ് നായകളെ കൊല്ലാന്‍ അനുമതി വേണം; കേരളത്തിലെ 2 തദ്ദേശ സ്ഥാപനങ്ങള്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ അനുമതി തേടി കേരളത്തിലെ രണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്തും കോഴിക്കോട് കോർപ്പറേഷനുമാണ് സുപ്രീം കോടതിയെ സമീപിച്ചത്. ഇരു സ്ഥാപനങ്ങളും സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. കണ്ണൂർ ജില്ലാ…

വ്യാജവാർത്തകൾ സംപ്രേഷണം ചെയ്തതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചു

ന്യൂഡല്‍ഹി: മതവിദ്വേഷം പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വ്യാജവാർത്തകൾ പ്രചരിപ്പിച്ചതിന് 45 വീഡിയോകളും 10 യൂട്യൂബ് ചാനലുകളും നിരോധിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു. ഇന്ത്യയുടെ ദേശീയ സുരക്ഷ, വിദേശ ബന്ധങ്ങൾ, പൊതു ക്രമം എന്നിവയെ തകർക്കാൻ മോർഫ്…

നാല് പതിറ്റാണ്ടിനിടെ സുൻഹെബോട്ടോ സന്ദർശിക്കുന്ന ആദ്യ കേന്ദ്രമന്ത്രിയായി രാജീവ് ചന്ദ്രശേഖര്‍

കോഹിമ: നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഒരു കേന്ദ്രമന്ത്രി നാഗാലാൻഡിലെ സുൻഹെബോട്ടോ സന്ദർശിച്ചു. കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറാണ് സർക്കാർ പദ്ധതികളുടെ നടത്തിപ്പ് അവലോകനം ചെയ്യുകയും സുൻഹെബോട്ടോ, വോഖ ജില്ലകളിലെ കേന്ദ്ര പദ്ധതികളുടെ ഗുണഭോക്താക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ്…

യു.എ.ഇയിൽ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകും

യു.എ.ഇ: യു.എ.ഇയിൽ ചരക്കുകൂലി കുറയുകയും രൂപയ്ക്കും പൗണ്ടിനുമെതിരെ യു.എ.ഇ ദിർഹം ശക്തിപ്പെടുകയും ചെയ്തതോടെ ഭക്ഷ്യവിലയിൽ ഗണ്യമായ കുറവുണ്ടാകുമെന്ന് സൂചന. ദിർഹം ശക്തിപ്പെടുകയും പണപ്പെരുപ്പം കുറയുന്നതുമാണ് ഭക്ഷ്യവില കുറയാൻ കാരണമാകുന്നത്. വിലയിൽ 20 ശതമാനമെങ്കിലും കുറവാണ് പ്രതീക്ഷിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. വിനിമയ നിരക്കിൽ…