Category: Latest News

ഖത്തർ ഫിഫ ലോകകപ്പ്; ടിക്കറ്റ് വിൽപന അവസാന ഘട്ടത്തിൽ

ദോഹ: ഫിഫ ലോകകപ്പിന് ഇതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാത്തവർക്ക് ഇന്ന് മുതൽ ടിക്കറ്റ് ബുക്ക് ചെയ്യാം. ദോഹ പ്രാദേശിക സമയം ഉച്ചയ്ക്ക് 12 മണിക്ക് ആരംഭിക്കുന്ന ടിക്കറ്റ് വിൽപ്പന ടൂർണമെന്റിന്റെ അവസാന ദിവസമായ ഡിസംബർ 18 വരെ തുടരും. ഓവർ-ദി-കൗണ്ടർ വിൽപ്പനയും…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ഇന്ത്യയെ ധവാന്‍ നയിക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും. ടി20 ലോകകപ്പിന് പോകുന്ന താരങ്ങളെ ഒഴിവാക്കിയായിരിക്കും ടീമിനെ പ്രഖ്യാപിക്കുക. ശിഖര്‍ ധവാന്‍ ടീമിനെ നയിക്കുമ്പോള്‍ മലയാളി താരം സഞ്ജു സാംസണ്‍ വൈസ് ക്യാപ്റ്റനാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ…

അട്ടപ്പാടി മധു കേസ്; ജാമ്യം തേടി വീണ്ടും പ്രതികളുടെ ഹർജി

പാലക്കാട്: അട്ടപ്പാടി മധുവധക്കേസിൽ ജാമ്യം തേടി 11 പ്രതികളും കോടതിയിൽ ഹർജി നൽകി. പാലക്കാട് മണ്ണാർക്കാട് വിചാരണക്കോടതിയിലാണ് ഹർജി സമർപ്പിച്ചത്. സാക്ഷികളെ സ്വാധീനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കിയത്. ഇനി വിസ്തരിക്കാനുള്ളത് ഉദ്യോഗസ്ഥരെയാണെന്ന കാരണം പറഞ്ഞാണ് പ്രതികൾ ജാമ്യാപേക്ഷ സമർപ്പിച്ചത്.…

അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞു

കൊച്ചി: ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുത്തനെ ഇടിഞ്ഞു. ക്രൂഡ് ഓയിലിന്‍റെ വില കഴിഞ്ഞ വർഷം മാർച്ചിലെ 139 ഡോളറിൽ നിന്ന് 84 ഡോളറായി കുറഞ്ഞു. കഴിഞ്ഞ ഏതാനും ആഴ്ചകളായി 12 ഡോളറിന്‍റെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ ക്രൂഡ് ഓയിൽ…

റഷ്യ വിട്ടയച്ച സൈനികന്റെ ഞെട്ടിക്കുന്ന ചിത്രങ്ങളുമായി യുക്രൈന്‍

കീവ് (യുക്രൈന്‍): റഷ്യൻ സൈന്യം പിടികൂടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത യുക്രൈനിയൻ സൈനികന്റെ ചിത്രങ്ങൾ യുക്രൈന്‍ പ്രതിരോധ വകുപ്പ് പുറത്തുവിട്ടു. മിഖൈലോ ഡയനോവ് എന്ന സൈനികനെ റഷ്യ പിടിക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങളാണിത്. മുഖത്തും കൈകളിലും പരിക്കേറ്റ ഡയാനോവ് മെലിഞ്ഞ് എല്ലും…

മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും

തിരുവനന്തപുരം: കണ്ണൂർ വി.സി. നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഹർജിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഹാജരാകും. വിജിലൻസ് അഡീഷണൽ ഡയറക്ടർ ഓഫ് പ്രോസിക്യൂഷനെ ഒഴിവാക്കിയാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം. വിജിലൻസ് ഡയറക്ടറുടെ ശുപാർശ പ്രകാരമാണ് ഉത്തരവ്. മുഖ്യമന്ത്രിക്കെതിരെ പ്രോസിക്യൂഷന് അനുമതി തേടി…

ലോകകപ്പ് കാണികൾക്കായി കൂടുതൽ ബസുകൾ; പൊതുഗതാഗത സൗകര്യം വർധിപ്പിച്ചു

ദോഹ: ഫിഫ ലോകകപ്പിൽ കാണികൾക്ക് യാത്ര ചെയ്യാൻ 4000 ബസുകൾ തയ്യാർ. പൊതുഗതാഗത കമ്പനിയായ മൊവലാത്തിന്റെ (കർവ) 4000 ബസുകളിൽ സ്റ്റേഡിയം എക്സ്പ്രസ് ബസുകൾക്ക് പുറമേ പൊതുഗതാഗത ബസുകളും ഉൾപ്പെടും. 850 ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 2300 പുതിയ ബസുകൾ കർവയുടെ…

റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിങ് ഇനി കുടുംബശ്രീയുടെ ചുമതലയല്ല

കൊച്ചി: കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളിലെ പാർക്കിംഗ്, എസി ഹാളുകളുടെ മേൽനോട്ടം എന്നിവയിൽ നിന്ന് കുടുംബശ്രീയെ പൂർണ്ണമായും ഒഴിവാക്കി. സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി 2014 ൽ റെയിൽവേയുടെ തിരുവനന്തപുരം ഡിവിഷനിൽ മൂന്ന് മാസത്തേക്ക് ആരംഭിച്ച പദ്ധതിയാണ് ഇപ്പോൾ നിലച്ചത്. 2017 ജൂണിൽ ഡിവിഷനിലെ…

യുഎഇയിൽ ഇനി മാസ്ക് നിർബന്ധമില്ല; കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ

ദുബായ്: യുഎഇയിൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ഇളവുകൾ പ്രഖ്യാപിച്ചു. സ്കൂളുകൾ ഉൾപ്പെടെ മിക്ക സ്ഥലങ്ങളിലും മാസ്ക് നിർബന്ധമല്ല. ആവശ്യമുള്ളവർ മാത്രമേ ഇനി മാസ്ക് ധരിക്കേണ്ടതുള്ളൂ. പള്ളികളിൽ സാമൂഹിക അകലവും ഒഴിവാക്കിയിട്ടുണ്ട്. കോവിഡ് രോഗികളുടെ ഐസൊലേഷൻ അഞ്ച് ദിവസമായി കുറച്ചിട്ടുണ്ട്. രോഗികളുമായി സമ്പർക്കം…

ചീഫ് ജസ്റ്റിസിന്‍റേത് ഉൾപ്പെടെ മൂന്ന് ഭരണഘടന ബെഞ്ചിന്‍റെ നടപടികള്‍ തൽസമയം കാണാം

ന്യൂഡൽഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്‍റെ തത്സമയ സംപ്രേഷണം ഇന്ന് ആരംഭിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെടെ മൂന്ന് ഭരണഘടനാ ബെഞ്ചുകളുടെ നടപടികൾ തത്സമയം സംപ്രേഷണം ചെയ്യും. പൊതുപ്രാധാന്യമുള്ള കേസുകൾ തത്സമയം സംപ്രേഷണം ചെയ്യുന്നതിന് നാല് വർഷം മുമ്പ് സുപ്രീം കോടതി തത്വത്തിൽ…