Category: Latest News

ഹാൻ നീമാന് എതിരെ ഇനി കളിക്കില്ല: മാഗ്നസ് കാൾസൺ

ഓസ്ലോ: അഞ്ച് തവണ ലോക ചാമ്പ്യനായ മാഗ്നസ് കാൾസൺ അമേരിക്കയുടെ ഹാൻ നീമാന് എതിരെ പരസ്യമായി വഞ്ചനാ കുറ്റം ആരോപിച്ചിരുന്നു. സ്വിങ്ക്ഫീൽഡിൽ നീമാനോട് തോറ്റതിനെ തുടർന്ന് കാൾസൺ ടൂർണമെന്റിൽ നിന്ന് പിൻമാറി. ഇതിന് പിന്നാലെയാണ് ചെസ്സ് ലോകത്തെ പിടിച്ചുകുലുക്കിയ കാൾസൺ-നീമാൻ വിവാദം…

ഭീകരവാദത്തിന് കൂട്ടുനിൽക്കുന്നവർക്കുള്ള ശിക്ഷ കടുപ്പിച്ച് സൗദി

റിയാദ്: തീവ്രവാദ വിരുദ്ധ നിയമം ലംഘിക്കുന്നവർക്കുള്ള ശിക്ഷ സൗദി അറേബ്യ കർശനമാക്കി. ഭേദഗതി ചെയ്ത നിയമം അനുസരിച്ച് പരമാവധി 10.84 കോടി രൂപ (50,00,000 റിയാൽ) പിഴ ചുമത്തും. ഭീകരവാദത്തിന് ധനസഹായം നൽകുന്നവർക്കും സമാനമായ ശിക്ഷയുണ്ടാകും. ധനകാര്യ സ്ഥാപനങ്ങളോ സംഘടനകളോ നിയമം…

ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതുവരെ മരണമടഞ്ഞത് 5.2 ലക്ഷം പേർ

ന്യൂഡൽഹി: ഇതുവരെ 5.2 ലക്ഷം ആളുകളാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് മരിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കാണിത്. ചൊവ്വാഴ്ച 32 പേരാണ് മരിച്ചത്. ഇതിൽ 22 എണ്ണം കേരളത്തിലാണ്. പശ്ചിമബംഗാളിൽ മൂന്നും മഹാരാഷ്ട്രയിൽ രണ്ടും പേർ മരിച്ചു. ചൊവ്വാഴ്ച ഇന്ത്യയിൽ 3,230…

ഡെങ്കിപ്പനി പടരുന്നു; കൊതുകുജന്യരോഗം നിയന്ത്രിക്കാൻ 9 ജില്ലകളിൽ ആളില്ല

ആലപ്പുഴ: ഡെങ്കിപ്പനി പടരുമ്പോഴും കൊതുക് പരത്തുന്ന രോഗങ്ങൾ നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഓഫീസർ തസ്തികയിൽ ഒൻപത് ജില്ലകളിലും ആരുമില്ല. ആലപ്പുഴ, കോട്ടയം, തൃശൂർ, ഇടുക്കി, വയനാട്, മലപ്പുറം, കണ്ണൂർ, കാസർകോട്, പാലക്കാട് ജില്ലകളിൽ ഡിസ്ട്രിക്ട് വെക്ടർ ബോൺ ഡിസീസ് കൺട്രോൾ ഓഫീസർമാരില്ല. കൊതുക്…

താജ്‌മഹലിന്റെ അരക്കിലോമീറ്റർ ചുറ്റളവിലെ കച്ചവടകേന്ദ്രങ്ങൾ നീക്കാൻ സുപ്രീം കോടതി നിർദേശം

ആഗ്ര: താജ്‌മഹലിന് 500 മീറ്റർ ചുറ്റളവിലുള്ള എല്ലാ വ്യാപാരകേന്ദ്രങ്ങളും നീക്കം ചെയ്യാൻ ആഗ്ര ഡെവലപ്മെന്റ് അതോറിറ്റിക്ക് സുപ്രീം കോടതി നിർദേശം നൽകി. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, അഭയ് എസ് ഓക എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. 500 മീറ്റർ ചുറ്റളവിൽ ഭൂമി…

ജോഡോ യാത്ര ഗതാഗത തടസം ഉണ്ടാക്കുന്നുവെന്ന ഹർജി ഹൈക്കോടതി തള്ളി

കൊച്ചി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഗതാഗതക്കുരുക്കിന് ഇടയാക്കുന്നു എന്നാരോപിച്ച് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ആരോപണം തെളിയിക്കുന്ന രേഖകൾ ഹാജരാക്കുന്നതിൽ ഹർജിക്കാരൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. യാത്ര സമാധാനപരമായാണ് നടക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. നിയമവിരുദ്ധ…

പ്രായപരിധി നടപ്പാക്കും; ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ലെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: പ്രായപരിധി പാർട്ടിയിൽ നടപ്പാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ദേശീയ കൗൺസിൽ അംഗീകരിച്ച മാർഗനിർദ്ദേശങ്ങളാണ് നടപ്പാക്കുന്നത്. താഴേത്തട്ടിലുള്ള സമ്മേളനങ്ങളിൽ പ്രായപരിധി ഇതിനകം നടപ്പാക്കിയിട്ടുണ്ട്. പ്രായപരിധി നടപ്പാക്കുന്നതിനെക്കുറിച്ച് ദിവാകരൻ അറിയാത്തത് പാർട്ടിയുടെ കുറ്റമല്ല. അത് ദിവാകരന്‍റെ തെറ്റാണെന്നും കാനം…

നിക്കിയും സോഫിയയും സുകേഷുമായി ജയിലിൽ നടത്തിയ കൂടിക്കാഴ്ച പുനഃസൃഷ്ടിച്ച് പോലീസ്

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖറിന്റെ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതികളുമായി രണ്ട് ദക്ഷിണേന്ത്യൻ നടിമാർ കൂടിക്കാഴ്ച നടത്തിയെന്ന് ഡൽഹി പോലീസ്. ശനിയാഴ്ചയാണ് നിക്കി തംബോലി, സോഫിയ സിംഗ് എന്നിവരെ തിഹാർ ജയിലിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവന്നത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടന്നുകൊണ്ടിരിക്കുന്ന…

പിഎഫ്ഐക്കെതിരെ വീണ്ടും നടപടി; ദില്ലിയിൽ നിരോധനാജ്ഞ

ന്യൂഡൽഹി: രാജ്യത്തുടനീളം പോപ്പുലർ ഫ്രണ്ടിനെതിരെ നടപടി. വിവിധ സംസ്ഥാനങ്ങളിലെ പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ സംസ്ഥാന പൊലീസ് സേനയും ഭീകരവിരുദ്ധ സ്ക്വാഡുകളും റെയ്ഡ് നടത്തി. അഞ്ച് സംസ്ഥാനങ്ങളിൽ നിന്നായി 247 പേരെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റെയ്ഡ് നടന്ന സ്ഥലങ്ങളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.…

ബോളിവുഡ് നടി ആശാ പരേഖിന് ഫാല്‍ക്കെ പുരസ്‌കാരം

ന്യൂഡല്‍ഹി: പ്രശസ്ത ബോളിവുഡ് നടി ആശാ പരേഖിന് ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം. ഇന്ത്യൻ ചലച്ചിത്ര മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രസിഡന്റ് ദ്രൗപദി മുർമു 10 ലക്ഷം രൂപയും ഫലകവും സമ്മാനിക്കും. കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂറാണ് ഇക്കാര്യം അറിയിച്ചത്. ഹം…