Category: Latest News

പരിശോധനാ റിപ്പോർട്ടില്ലാതെ പേവിഷ വാക്സീൻ വാങ്ങിയത് സർക്കാർ അറിഞ്ഞുകൊണ്ട്; രേഖകൾ പുറത്ത്

സംസ്ഥാനത്ത് കേന്ദ്ര മരുന്നു ലാബിന്റെ (സിഡിഎൽ) പരിശോധനാ റിപ്പോർട്ട് ഇല്ലാതെ പേവിഷ വാക്സീൻ എത്തിച്ചത് ആരോഗ്യമന്ത്രിയുടെയും സർക്കാരിന്റെയും അറിവോടെ. ജൂലൈ 15ന്, വാക്സീൻ എത്തിക്കുന്നതിനു മുമ്പായി ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ചേംബറിൽ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ (കെഎംഎസ്‌സിഎൽ) അധികൃതർ യോഗം…

മൊബൈൽ ഫോണുകളുടെ ഐഎംഇഐ നമ്പർ വിൽപ്പനയ്ക്കു മുൻപ് റജിസ്റ്റർ ചെയ്യണം; നിർബന്ധമാക്കി കേന്ദ്രം

ന്യൂഡൽഹി: രാജ്യത്ത് വിൽപ്പനയ്ക്ക് മുമ്പ്, എല്ലാ മൊബൈൽ ഫോണുകളുടെയും ഐഎംഇഐ (ഇന്റർനാഷനൽ മൊബൈൽ എക്യുപ്മെന്റ് ഐഡന്റിറ്റി) നമ്പർ റജിസ്റ്റർ ചെയ്യേണ്ടത് നിർബന്ധമാക്കി കേന്ദ്രം. അടുത്ത വർഷം ജനുവരി 1 മുതൽ ഇത് നടപ്പാക്കും. സെപ്റ്റംബർ 26നാണ് ഇത് സംബന്ധിച്ച വിജ്ഞാപനം പുറപ്പെടുവിച്ചത്.…

ഫിലിം പ്രൊമോഷൻ പരിപാടിക്കിടെ യുവ നടിമാർക്കുനേരെ ലൈം​ഗികാതിക്രമം

കോഴിക്കോട്: കോഴിക്കോട് ഹൈലൈറ്റ് മാളിൽ രണ്ട് യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം. ഫിലിം പ്രമോഷൻ പരിപാടിക്കെത്തിയപ്പോഴാണ് അതിക്രമം ഉണ്ടായത്. കയറിപ്പിടിച്ച ഒരാളെ നടിമാരിലൊരാൾ അടിച്ചു. സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് അപമാനിക്കപ്പെട്ട വിവരം യുവ നടിമാർ പങ്കുവെച്ചത്. നടിമാരിൽ ഒരാൾ ഇന്ന് പോലീസിൽ…

മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കലാണ് ലീഗ് നേതാക്കളുടെ മുഖ്യ തൊഴില്‍: പി. ജയരാജന്‍

കണ്ണൂര്‍: മുസ്‌ലിം സമുദായത്തിന്റെ സ്വത്ത് കൊള്ളയടിക്കുക എന്നതാണ് ഇന്ന് ലീഗ് നേതാക്കളുടെ മുഖ്യ തൊഴിലെന്ന് സി.പി.ഐ.എം നേതാവ് പി. ജയരാജന്‍. മുസ്ലിം ലീഗ് നേതാവ് അബ്ദുറഹ്മാന്‍ കല്ലായിക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മാസങ്ങള്‍ക്ക് മുമ്പ് കോഴിക്കോട്…

സിസ്റ്റർ ലൂസി കളപ്പുര കോൺവെന്‍റിൽ സത്യഗ്രഹം ആരംഭിച്ചു

സിസ്റ്റർ ലൂസി കളപ്പുര വയനാട് കാരയ്ക്കാമല എഫ് സി സി കോൺവെന്‍റിൽ സത്യഗ്രഹ സമരം ആരംഭിച്ചു. മഠം അധികൃതരുടെ മനുഷ്യത്വരഹിതമായ നടപടികളിൽ പ്രതിഷേധിച്ചാണ് സത്യഗ്രഹമെന്ന് ലൂസി കളപ്പുര സമരം നടത്തുന്നത്. കോടതി ഉത്തരവുണ്ടായിട്ടും മഠത്തിൽ ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നുവെന്നാണ് ലൂസി കളപ്പുരയുടെ ആരോപണം.…

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചു

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന് അഞ്ച് വർഷത്തേക്ക് നിരോധനം ഏർപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ എൻഐഎയും ഇഡിയും പരിശോധന നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവർ നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് നടപടി. തീവ്രവാദ സംഘടന എന്ന രീതിയിലാവും പോപ്പുലർ ഫ്രണ്ട്…

ഇന്ത്യൻ ടീമിന് വീണ്ടും തോൽവി; സൗഹൃദ മത്സരത്തിൽ വിയറ്റ്നാമിന് വിജയം

വിയറ്റ്നാം: ഇന്ത്യൻ ഫുട്ബോൾ ടീമിന് വീണ്ടും തോൽവി. ഇന്ന് നടന്ന സൗഹൃദമത്സരത്തിൽ വിയറ്റ്നാം ഇന്ത്യയെ പരാജയപ്പെടുത്തി. എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു വിയറ്റ്നാമിന്റെ വിജയം. വിയറ്റ്നാമിൽ നടന്ന മത്സരത്തിൽ സ്റ്റാർട്ടിംഗ് ഇലവനിൽ വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. എന്നാൽ തുടക്കം മുതൽ,…

വനിതാ നേതാവിൻ്റെ പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസ്

ആലപ്പുഴ: എൻസിപി വനിതാ നേതാവിന്‍റെ കഴുത്തിൽ പിടിച്ചു തള്ളി വീഴ്ത്തിയെന്ന പരാതിയിൽ തോമസ് കെ തോമസ് എംഎൽഎയ്ക്കെതിരെ കേസെടുക്കാൻ കോടതി ഉത്തരവിട്ടു. ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗമായ ആലീസ് ജോസിയാണ്…

കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന്‍റെ കുടിശ്ശിക തീര്‍ക്കാൻ 6 കോടി അനുവദിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയവുമായി ബന്ധപ്പെട്ട മുഴുവൻ കുടിശ്ശികയും തീർക്കാനുള്ള തുക സർക്കാർ അനുവദിച്ചു. സ്റ്റേഡിയം അടിയന്തരമായി കൈകാര്യം ചെയ്യുന്ന കമ്പനിക്ക് ആറ് കോടി രൂപയാണ് അനുവദിച്ചത്. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി…

ഡൽഹി മദ്യനയ അഴിമതി കേസ്; മലയാളി വിജയ് നായർ അറസ്റ്റിൽ

ന്യൂഡൽഹി: ഡൽഹിയിലെ മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് മലയാളിയായ വിജയ് നായരെ സിബിഐ അറസ്റ്റ് ചെയ്തു. മുംബൈ ആസ്ഥാനമായുള്ള ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയുടെ മുൻ സിഇഒ ആണ് ഇദ്ദേഹം. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെട്ട മദ്യ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് വിജയ് നായർ അറസ്റ്റിലായത്.…