Category: Latest News

‘ഓപ്പറേഷൻ ഗരുഡ’; രാജ്യവ്യാപകമായി സിബിഐയുടെ ലഹരിവേട്ട

ഡൽഹി: രാജ്യവ്യാപകമായി സിബിഐ നടത്തിയ ‘ഓപ്പറേഷൻ ഗരുഡ’ ലഹരിവേട്ടയിൽ എട്ട് സംസ്ഥാനങ്ങളിൽ നിന്നായി അറസ്റ്റിലായത് 175 പേർ. 127 കേസുകൾ രജിസ്റ്റർ ചെയ്യുകയും രാസവസ്തുക്കൾ ഉൾപ്പെടെയുള്ള മയക്കുമരുന്നുകൾ പിടിച്ചെടുക്കുകയും ചെയ്തു. പഞ്ചാബ്, ഡൽഹി, ഹിമാചൽപ്രദേശ്, മണിപ്പൂർ, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ പോലീസ് സേന,…

ഡ്യൂട്ടി ചെയ്യുന്നത് കണ്ടുപഠിക്കാന്‍ കെഎസ്ആര്‍ടിസി കര്‍ണാടകയിലേക്ക്

തിരുവനന്തപുരം: കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിജയകരമായി നടപ്പാക്കിയ ഡ്യൂട്ടി സംവിധാനം പഠിക്കാൻ കെ.എസ്.ആർ.ടി.സിയുടെ തീരുമാനം. സംഘം കർണാടകയിലേക്ക് പോവുകയാണ്. ഇത്തവണ ഉദ്യോഗസ്ഥരെ മാത്രമല്ല സംഘടനാ പ്രതിനിധികളെയും ഒപ്പം കൂട്ടും. അവിടെ ജീവനക്കാർ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കാണുകയും പഠിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.…

അധ്യക്ഷ സ്ഥാനത്തേക്ക് ഗെഹ്ലോട്ട് മത്സരിക്കില്ല

ന്യൂഡല്‍ഹി: എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വ്യക്തമാക്കിയിട്ടുണ്ട്. ദില്ലിയിൽ കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ഗെഹ്ലോട്ട് മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത്. ബുധനാഴ്ച രാത്രിയാണ് ഗെഹ്ലോട്ട് യോഗത്തിനായി ദില്ലിയിലെത്തിയത്. രാജസ്ഥാനിലെ…

യൂറോപ്പിൽ സിഫിലിസ് വ്യാപിക്കുന്നതായി റിപ്പോർട്ട്

യൂറോപ്പ്: ലൈംഗിക രോഗമായ സിഫിലിസ് യൂറോപ്പിൽ പടരുന്നതായി റിപ്പോർട്ട്. ഈ സാഹചര്യത്തിൽ നീലച്ചിത്ര അഭിനേതാക്കളുടെ ജോലികൾ നിർത്തിവച്ചതായും റിപ്പോർട്ടുകളുണ്ട്. രോഗം തുറന്നു പറയാതിരിക്കുന്നത് ആന്തരികാവയവങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നതിനും തലച്ചോറിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുന്നതിനും ഇടയാക്കുമെന്ന് ആരോഗ്യവിദഗ്ധരും ആശങ്കപ്പെടുന്നു. അമേരിക്കയിലെ നീലചിത്ര അഭിനേതാക്കളുടെ ലൈംഗിക…

വാഹന നികുതി അടയ്ക്കാതെ മുങ്ങിനടക്കുന്ന വാഹന ഉടമകളെ പൂട്ടാന്‍ എം.വി.ഡി

തിരുവനന്തപുരം: നികുതി കുടിശിക അടയ്ക്കാതെ മുങ്ങിനടക്കുന്ന വാഹനങ്ങളുടെ ഉടമകൾ പിടിക്കപ്പെടും. നികുതി അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയ 860 വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകി. ഈ വാഹനങ്ങളിൽ നിന്ന് സർക്കാരിന് ഇതുവരെ 49 കോടി രൂപ ലഭിക്കാനുണ്ട്. നോട്ടീസ് ലഭിച്ചിട്ടും…

മമ്മൂട്ടിയുടെ ‘ക്രിസ്റ്റഫറി’ന് പാക്കപ്പ്

ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ക്രിസ്റ്റഫറിന്‍റെ ചിത്രീകരണം പൂർത്തിയായി. 79 ദിവസത്തെ ഷൂട്ടിംഗിന് ശേഷം സെപ്റ്റംബർ 29ന് പുലർച്ചെ രണ്ട് മണിയോടെ ചിത്രീകരണം പൂർത്തിയായതായി ഉണ്ണിക്കൃഷ്ണൻ ഫേസ്ബുക്കിലൂടെ അറിയിച്ചു. 65 ദിവസമാണ് മമ്മൂട്ടിയുടെ ഷൂട്ടിംഗ് നീണ്ടത്. ആർ.ഡി ഇലുമിനേഷൻസ്…

കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളും: സൗരവ് ഗാംഗുലി

തിരുവനന്തപുരം: കേരളത്തിലേത് മികച്ച സ്റ്റേഡിയവും മികച്ച കാണികളുമാണെന്ന് ബി.സി.സി.ഐ. പ്രസിഡന്റ് സൗരവ് ഗാംഗുലി. കേരളത്തെക്കുറിച്ച് എന്നും നല്ല ഓർമ്മകളാണുള്ളതെന്നും കേരളത്തിൽ നടന്ന ഒരു മത്സരത്തിലാണ് താൻ ആദ്യമായി ക്യാപ്റ്റനായതെന്നും ഗാംഗുലി പറഞ്ഞു. സഞ്ജു സാംസണ്‍ കഴിവുള്ള കളിക്കാരനാണ്. ഇന്ത്യൻ ടീമിന്‍റെ പദ്ധതികളിലദ്ദേഹം…

ഭൂമിയിൽ ആകെയുള്ളത് 20,000,000,000,000,000 ഉറുമ്പുകൾ!

ഈ ഭൂമിയിൽ എത്ര ഉറുമ്പുകളുണ്ടാവുമെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവ്വകലാശാലകളിലെ ഗവേഷകർ സംയുക്തമായി നടത്തിയ പഠനത്തിൽ ഭൂമിയിൽ 20 ക്വാഡ്രില്യൺ (20,000,000,000,000,000) ഉറുമ്പുകൾ ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിയിലെ എല്ലാ ഭൂഖണ്ഡങ്ങളിലെയും ഉറുമ്പുകളിൽ ഇന്നുവരെ നടത്തിയ പഠനങ്ങൾ വിശകലനം ചെയ്താണ്…

എസ്.ഡി.പി.ഐക്കെതിരെയും നടപടിക്ക് സാധ്യത; പരിശോധന നടത്തുന്നു

ന്യൂഡല്‍ഹി: പോപ്പുലർ ഫ്രണ്ടിന്‍റെ രാഷ്ട്രീയ വിഭാഗമായ എസ്.ഡി.പി.ഐ നിരോധനത്തെ തുടർന്ന് അതിന്‍റെ പ്രവർത്തനം തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിച്ചു വരികയാണ്. എസ്.ഡി.പി.ഐയുടെ സാമ്പത്തിക ഇടപാടുകളും തിരഞ്ഞെടുപ്പ് കമ്മീഷൻ നിരീക്ഷിക്കുന്നുണ്ട്. 2018 നും 2020 നും ഇടയിൽ ലഭിച്ച സംഭാവനകളെക്കുറിച്ച് എസ്.ഡി.പി.ഐ റിപ്പോർട്ട് സമർപ്പിച്ചിട്ടില്ല.…

ഡോളര്‍ കടത്ത് കേസ്; ശിവശങ്കറിനെ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം

കൊച്ചി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഡോളർ കടത്ത് കേസിൽ ആറാം പ്രതിയാക്കി കസ്റ്റംസ് കുറ്റപത്രം. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ ബാങ്ക് ലോക്കറില്‍ ഉണ്ടായിരുന്നത് ശിവശങ്കറിന്റെ പണമായിരുന്നുവെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലൈഫ് മിഷൻ പദ്ധതിയിൽ…