ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര; ബുംറയുടെ പകരക്കാരനായി മുഹമ്മദ് സിറാജ്
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ശേഷിക്കുന്ന രണ്ട് ടി20 മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിൽ ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജിനെ ഉൾപ്പെടുത്തി. പരിക്കേറ്റ ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനായാണ് സിറാജ് ടീമിലെത്തിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. രണ്ടാം മത്സരം ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കും.…