Category: Latest News

‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’; ഗുജറാത്തില്‍ പിടികൂടിയത് 25.80 കോടി വ്യാജ നോട്ടുകള്‍

ഗുജറാത്ത്: സൂറത്തിൽ ആംബുലന്‍സില്‍ നിന്ന് 25 കോടി വ്യാജ നോട്ടുകള്‍ പിടികൂടി ഗുജറാത്ത് പൊലീസ്. സൂറത്തിലെ കമറെജ് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് നോട്ടുകള്‍ കണ്ടെത്തിയത്. ‘റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ’യ്ക്ക് പകരം ‘റിവേഴ്സ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് നോട്ടുകളില്‍ അച്ചടിച്ചിരിക്കുന്നത്.…

എ.കെ.ജി സെന്റര്‍ ആക്രമണം; ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി, നിര്‍ണായക തെളിവ്‌

തിരുവനന്തപുരം: എ.കെ.ജി. സെന്റര്‍ അക്രമണ കേസിലെ പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി. തിരുവനന്തപുരം കഠിനംകുളത്തുനിന്നാണ് സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. ഇതോടെ ജിതിനെതിരായ സുപ്രധാന തെളിവ് അന്വേഷണ സംഘത്തിന് ലഭിച്ചു. ജിതിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇതിനു…

സംസ്ഥാനത്ത് പേവിഷബാധ കൂടുന്നു ; 42% സാമ്പിളുകൾ പോസിറ്റീവ്

കോട്ടയം: ജനുവരി മുതൽ സെപ്റ്റംബർ വരെ സംസ്ഥാനത്ത് പരിശോധിച്ച 42 ശതമാനം സാമ്പിളുകളിൽ പേവിഷബാധ സ്ഥിരീകരിച്ചു. മനുഷ്യരെ ആക്രമിച്ച തെരുവുനായ്ക്കളുടെയും, കടിയേറ്റ വളർത്തുനായ്ക്കളുടെയും വളർത്തുമൃഗങ്ങളുടെയും മനുഷ്യരുടെയും സാമ്പിളുകളാണ് പരിശോധിച്ചത്. ആകെ 520 സാമ്പിളുകളിൽ 221 എണ്ണവും പോസിറ്റീവാണ്. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള…

സ്ഥാനാർഥികളാരെന്ന് അറിഞ്ഞശേഷം പിന്തുണ ആർക്കെന്ന് തീരുമാനിക്കും: ഉമ്മൻചാണ്ടി

തിരുവനന്തപുരം: എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പ് ജനാധിപത്യരീതിയിൽ നടക്കുമെന്ന് മുതിർന്ന കോൺ​ഗ്രസ് നേതാവ് ഉമ്മൻചാണ്ടി പറഞ്ഞു. സ്ഥാനാർഥിത്വത്തിൽ വ്യക്തത വന്നതിന് ശേഷം തന്റെ പിന്തുണ സംബന്ധിച്ച തീരുമാനം പറയുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു- ശശി തരൂർ മത്സരിച്ചാൽ മനസാക്ഷി വോട്ട് ചെയ്യാൻ പറയുമെന്ന് കെപിസിസി…

കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിൽ ചാവേറാക്രമണം

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിലെ വിദ്യാഭ്യാസ കേന്ദ്രത്തിലുണ്ടായ ചാവേർ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരിക്കേറ്റതായി പോലീസ് അറിയിച്ചു. “ചാവേറാക്രമണം നടക്കുമ്പോൾ വിദ്യാർഥികൾ പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. നിർഭാഗ്യവശാൽ, 19 പേർ ആക്രമണത്തിൽ…

‘കെജിഎഫ്’ നിര്‍മാതാക്കളുടെ പുതിയ ചിത്രത്തില്‍ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും

‘കെജിഎഫ്’ നിര്‍മാതാക്കളായ ഹൊംബാളെ ഫിലിംസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും അപര്‍ണാ ബാലമുരളിയും നായികാനായകൻമാര്‍.  പവൻ കുമാറിന്റെ സംവിധാനത്തിലെത്തുന്ന ‘ധൂമം’ എന്ന് പേരിട്ട ചിത്രത്തില്‍ മലയാളി താരം റോഷൻ മാത്യുവും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നുണ്ട്.  പ്രീത…

ജാമിയ മിലിയ സംഘര്‍ഷം; വിദ്യാര്‍‌ത്ഥിക്ക് വെടിയേറ്റു

ദില്ലി: ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിലെ സംഘർഷത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട വിദ്യാർത്ഥിയെ കാണാനെത്തിയവര്‍ തമ്മിൽ സംഘർഷം. സംഭവത്തിൽ ഒരു വിദ്യാർത്ഥിക്ക് വെടിയേറ്റു. ഡൽഹിയിലെ ഹോളി ഫാമിലി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിന് പുറത്താണ് വിദ്യാർത്ഥിക്ക് വെടിയേറ്റത്. സർവകലാശാലയിലെ തന്നെ മറ്റൊരു വിദ്യാർത്ഥിയാണ്…

ഏഷ്യാ കപ്പിന് മുമ്പ് എട്ടാഴ്ച ക്യാംപ്; നിർണായക ചർച്ചയ്ക്ക് സ്റ്റിമാച്ചും ഏഐഎഫ്എഫും

ഇന്ത്യൻ ദേശീയ ടീം പരിശീലകൻ ഇ​ഗോർ സ്റ്റിമാച്ചും ഏഐഎഫ്എഫ് സെക്രട്ടറി ജനറൽ ഷാജി പ്രഭാകരനും തമ്മിൽ ശനിയാഴ്ച നിർണായക ചർച്ച നടത്തും. ഇന്ത്യൻ ​ദേശീയ ടീമിന്റെ ഏഷ്യാ കപ്പ് ഒരുക്കങ്ങളെക്കുറിച്ചാണ് ചർച്ചകൾ നടക്കുകയെന്നാണ് റിപ്പോർട്ട്. ക്രൊയേഷ്യൻ പരിശീലകനായ സ്റ്റിമാച്ച് അടുത്തിടെയാണ് ഏഷ്യാ…

സിപിഐ സംസ്ഥാന സമ്മേളനം; ഉദ്ഘാടനത്തിന് കീഴ്‌വഴക്കം ലംഘിച്ച് സിപിഐ

തിരുവനന്തപുരം: സിപിഐ സംസ്ഥാന സമ്മേളനത്തിന്‍റെ പൊതുസമ്മേളനം കേന്ദ്രനേതാക്കള്‍ ഉദ്ഘാടനം ചെയ്യുന്ന പതിവ് തെറ്റിച്ച് സംസ്ഥാന നേതൃത്വം. ഡി.രാജ ഉള്‍പ്പെടെ കേന്ദ്രനേതാക്കള്‍ തിരുവനന്തപുരത്ത് ഉണ്ടായിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനാണ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. സുധാകര്‍ റെഡ്ഡിയും ഗുരുദാസ്ദാസ് ഗുപ്തയുമാണ് മലപ്പുറം, കോട്ടയം…

ആറ് എയർബാഗ് നിയമം നീട്ടിവയ്ക്കാനുള്ള കേന്ദ്ര തീരുമാനത്തെ സ്വാഗതം ചെയ്ത് മാരുതി സുസുക്കി

ഇന്ത്യയിൽ കാറുകൾക്ക് ആറ് എയർബാഗ് നിയമം നടപ്പാക്കാനുള്ള തീരുമാനം ഒരു വർഷത്തേക്ക് നീട്ടിവയ്ക്കാൻ കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ നടപടിയെ സ്വാഗതം ചെയ്ത് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ മാരുതി സുസുക്കി. നിയമം ഉടനടി നടപ്പാക്കുന്നതിനെതിരെ വ്യവസായം നേരത്തെ ഉന്നയിച്ച ആശങ്കകൾ…