Category: Latest News

യൂറോപ്യൻ സന്ദർശനം; മുഖ്യമന്ത്രിയും മന്ത്രിമാരുമടങ്ങുന്ന സംഘം ഇന്ന് പുറപ്പെടും 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരുടെ സംഘവും ഇന്ന് രാത്രി യൂറോപ്യൻ സന്ദർശനത്തിനായി പുറപ്പെടും. ഈ മാസം 12 വരെ വിവിധ രാജ്യങ്ങൾ സന്ദർശിക്കും. ഡൽഹിയിൽ നിന്ന് ഫിൻലൻഡിലേക്കാണ് ആദ്യ യാത്ര. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടിയും ചീഫ് സെക്രട്ടറിയും അദ്ദേഹത്തോടൊപ്പമുണ്ട്. നോർവേ…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; നാമ നിർദ്ദേശപത്രികയുടെ സൂക്ഷ്മ പരിശോധന ഇന്ന്

ന്യൂഡല്‍ഹി: കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് നടക്കും. സൂക്ഷ്മപരിശോധന വൈകുന്നേരത്തോടെ പൂർത്തിയാക്കി ഏതൊക്കെ പത്രികകളാണ് അംഗീകരിച്ചതെന്ന് വ്യക്തമാക്കും. മല്ലികാർജുൻ ഖാർഗെ, ശശി തരൂർ, കെ.എൻ ത്രിപാഠി എന്നിവരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്. ഖാർഗെ 14 നാമനിർദ്ദേശ പത്രികകളും…

രാജ്യത്ത് 5 ജി സേവനങ്ങൾ ഇന്ന് ആരംഭിക്കും; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

ഡൽഹി: രാജ്യത്തെ തിരഞ്ഞെടുത്ത നഗരങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ന്യൂഡൽഹിയിൽ നടക്കുന്ന ഇന്ത്യാ മൊബൈൽ കോണ്‍ഗ്രസ്-2022, ആറാമത് എഡിഷനിൽ 5ജി സേവനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. തിരഞ്ഞെടുത്ത നഗരങ്ങളിൽ അവതരിപ്പിച്ച 5 ജി സേവനങ്ങൾ…

ദേശീയ ഗെയിംസില്‍ കേരളത്തിനായി രണ്ടാമത്തെ സ്വര്‍ണം നേടി വിദ്യ

അഹമ്മദാബാദ്: ദേശീയ ഗെയിംസിൽ കേരളത്തിന് മികച്ച തുടക്കമാണ് ലഭിച്ചത്. ഔദ്യോഗിക ഉത്‌ഘാടന ചടങ്ങിന് ശേഷം രണ്ട് സ്വർണവും ഒരു വെള്ളിയും രണ്ട് വെങ്കലവും നേടിയാണ് കേരളം മെഡൽ വേട്ട ആരംഭിച്ചത്. റോളർ സ്കേറ്റിംഗിൽ കേരളം രണ്ട് സ്വർണ്ണ മെഡലുകൾ നേടി. ലോക…

കോഹ്ലിയുടെ റെക്കോർഡിന് ഒപ്പമെത്തി ബാബര്‍ അസം

കറാച്ചി: ഇംഗ്ലണ്ടിനെതിരായ ആറാം ടി20യിൽ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. ടി20യിൽ ഏറ്റവും വേഗത്തിൽ 3000 റൺസ് തികയ്ക്കുന്ന ബാറ്റ്സ്മാനെന്ന വിരാട് കോഹ്ലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബാബർ എത്തിയത്. തന്‍റെ 81-ാം ഇന്നിംഗ്സിലാണ് ബാബർ 3000 റൺസ് തികച്ചത്.…

ലോകകപ്പിന് ഇന്ത്യന്‍ ടീമിനൊപ്പം ബുമ്രയും ഓസ്ട്രേലിയയിലേക്കെന്ന് സൂചന

മുംബൈ: ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിന് ഇതാ ഒരു നല്ല വാർത്ത. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയ്ക്ക് ശേഷം പരിക്കേറ്റ ജസ്പ്രീത് ബുംറ ലോകകപ്പിൽ കളിക്കില്ലെന്ന് തീര്‍ത്തു പറയാറായിട്ടില്ലെന്നും ലോകകപ്പിനായി അടുത്ത മാസം ഓസ്ട്രേലിയയിലേക്ക് പുറപ്പെടുന്ന ഇന്ത്യൻ ടീമിനൊപ്പം ബുമ്രയും ഉണ്ടാകുമെന്നുമാണ്…

ദേശീയ പുരസ്‌കാര വേദിയിൽ മനം കവർന്ന് സൂര്യയും ജ്യോതികയും

ദേശീയ ചലച്ചിത്ര പുരസ്കാരം നേടി താരദമ്പതികളായ സൂര്യയും ജ്യോതികയും. സൂരറൈ പ്രോട്ര് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് സൂര്യയ്ക്ക് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചത്. ഇതേ സിനിമയിലൂടെ മികച്ച ഫീച്ചർ ഫിലിമിനുള്ള അവാർഡ് സുധ കൊങ്കര നേടി. ചിത്രത്തിന്‍റെ നിർമ്മാതാവ് എന്ന നിലയിലാണ്…

കെ.എം.എസ്.സി.എല്ലിന് ടെന്നിസ് ക്ലബിൽ 11.50 ലക്ഷത്തിന്റെ അംഗത്വം; അറിയില്ലെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ ആശുപത്രികളിൽ മരുന്നുകളും ഉപകരണങ്ങളും വിതരണം ചെയ്യുന്ന കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡിന്(കെ.എം.എസ്.സി.എൽ) ടെന്നീസ് ക്ലബ്ബിൽ കോർപ്പറേറ്റ് അംഗത്വം. 2017 ഏപ്രിലിൽ 11.50 ലക്ഷം രൂപ ചെലവഴിച്ചാണ് അംഗത്വമെടുത്തത്. കോർപ്പറേഷൻ ഫയലുകളിൽ അംഗത്വമെടുക്കാനുള്ള സാഹചര്യം വ്യക്തമാക്കിയിട്ടില്ലെന്നായിരുന്നു ആരോഗ്യമന്ത്രി വീണാ…

റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് പുടിൻ

മോസ്കോ: റഷ്യയെ കോളനിയാക്കാനാണ് പാശ്ചാത്യ രാജ്യങ്ങൾ ആഗ്രഹിക്കുന്നതെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ. ഇന്ത്യ പോലുള്ള രാജ്യങ്ങളെ അവർ കൊള്ളയടിച്ചു. എന്നാൽ റഷ്യ സ്വയം ഒരു കോളനിയാകാൻ അനുവദിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോൾ അവരുടെ ലക്ഷ്യം റഷ്യയും ഇറാനുമാണ്, അടുത്തത് നിങ്ങളായിരിക്കുമെന്നും…

കേ‍ജ്‌രിവാളിന് അത്താഴമൊരുക്കി താരമായി; ഇന്ന് മോദിയുടെ ആരാധകൻ

അഹമ്മദാബാദ്: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് അത്താഴവിരുന്ന് ഒരുക്കിയ ഗുജറാത്തിലെ ഓട്ടോറിക്ഷാ ഡ്രൈവർ ബിജെപി റാലിയിൽ പങ്കെടുത്തു. കേജ്‌രിവാളിന്‍റെ ഗുജറാത്ത് സന്ദർശന വേളയിൽ ഓട്ടോ ഡ്രൈവറായ വിക്രം ദന്താനി അദ്ദേഹത്തെ വീട്ടിലേക്ക് ക്ഷണിക്കുകയും അത്താഴവിരുന്ന് ഒരുക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 13 ന്…