Category: Latest News

ദേശീയ ഗെയിംസ് വനിതാ റിലേയില്‍ സ്വര്‍ണം നേടി കേരളം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന് മൂന്നാം സ്വർണം. വനിതകളുടെ 4×100 മീറ്റർ റിലേ ഇനത്തിൽ കേരളം സ്വർണം നേടി. ഭവിക, അഞ്ജലി.പി. ഡി, ഷിൽബി, ശില്‍ഡ എന്നിവരടങ്ങിയ ടീമാണ് കേരളത്തിനായി സ്വർണ്ണ മെഡൽ നേടിയത്. ഫോട്ടോ ഫിനിഷിൽ തമിഴ്നാടിനെ…

ഡല്‍ഹിയില്‍ ഇനി ഇന്ധനം ലഭിക്കണമെങ്കിൽ പുക പരിശോധന സര്‍ട്ടിഫിക്കറ്റ് വേണം

ന്യൂഡല്‍ഹി: സാധുവായ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (പുക പരിശോധനാ സർട്ടിഫിക്കറ്റ്) ഹാജരാക്കാതെ ഡൽഹിയിലെ പെട്രോൾ പമ്പുകളില്‍ നിന്ന് ഇനി ഇന്ധനം ലഭിക്കില്ല. ഒക്ടോബർ 25 മുതൽ തീരുമാനം പ്രാബല്യത്തിൽ വരുമെന്ന് ഡൽഹി പരിസ്ഥിതി മന്ത്രി ഗോപാൽ റായ് പറഞ്ഞു. സെപ്റ്റംബർ 29ന്…

ആകാശ എയറിന് പുതിയ പങ്കാളി

ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും പുതിയ വിമാനക്കമ്പനിയായ ആകാശ എയർ, തത്സമയ വിമാന യാത്രാ വിവരങ്ങൾ ശേഖരിക്കുന്നതിന് റേറ്റ്‌ഗെയിൻ ട്രാവൽ ടെക്നോളജീസുമായി സഹകരിക്കുന്നു. രാജ്യത്തെ മറ്റ് വിമാനക്കമ്പനികളെ അപേക്ഷിച്ച് കുറഞ്ഞ നിരക്കിൽ പറക്കാൻ അനുവദിക്കുന്ന ആകാശയ്ക്ക് ഈ വിവര ശേഖരണത്തിലൂടെ ടിക്കറ്റ് നിരക്കുകൾ…

ശ്രീലങ്കയെ തകര്‍ത്തുവിട്ട് ഇന്ത്യ

ധാക്ക: 2019 ലെ വനിതാ ഏഷ്യാ കപ്പിൽ ശ്രീലങ്കയെ 41 റൺസിന് തോൽപിച്ച് ഇന്ത്യയ്ക്കു വിജയത്തുടക്കം. ഇന്ത്യ ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക 109 റൺസിന് പുറത്തായി. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ജെമീമ റോഡ്രിഗസിന്‍റെ…

പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുവെന്ന് ശശി തരൂര്‍

തിരുവനന്തപുരം: എ.കെ ആന്‍റണി ഉൾപ്പെടെയുള്ള നേതാക്കൾ തന്നെ പിന്തുണയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് ശശി തരൂർ എം.പി. പാർട്ടി നേതൃത്വത്തിൽ നിന്ന് അവഗണന നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി പാർലമെന്‍റിൽ ഉൾപ്പെടെ അര്‍ഹതപ്പെട്ട അവസരം നല്‍കുന്നില്ല. തന്‍റെ കാഴ്ചപ്പാടിലും മൂല്യങ്ങളിലും…

ജൈടെക്സ് ടെക് ഷോയിൽ ഇക്കുറി പറക്കും കാർ എത്തുന്നു

ദു​ബൈ: ലോകത്തിലെ ഏറ്റവും വലിയ ടെക് ഷോകളിലൊന്നായ ഗൾഫ് ഇൻഫർമേഷൻ ടെക്നോളജി എക്സിബിഷനിൽ (ജൈ​ടെ​ക്സ്​) ഇത്തവണ പറക്കും കാർ എത്തും. ചൈനീസ് കമ്പനിയായ ഇ​വി​ടോ​ൾ ആണ് രണ്ട് പേർക്ക് ഇരിക്കാവുന്ന പറക്കുന്ന കാർ പുറത്തിറക്കാൻ ഒരുങ്ങുന്നത്. ഈ മാസം 10 മുതൽ…

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെയ്ക്ക്: വി ഡി സതീശന്‍

കൊച്ചി: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയെ പിന്തുണയ്ക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയുടെ വിജയത്തിനായി പ്രവർത്തിക്കും. ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കോൺഗ്രസ് പ്രസിഡന്‍റാകുന്ന അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. എല്ലാ മുതിർന്ന നേതാക്കളും കൂടിയാലോചിച്ചാണ് അദ്ദേഹത്തെ…

പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒപ്പം നിർത്താൻ മത്സരം; വിമർശനവുമായി കെ സുരേന്ദ്രൻ

കോഴിക്കോട്: പോപ്പുലർ ഫ്രണ്ട് കേഡർമാരെ ഒരുമിച്ച് നിർത്താൻ സി.പി.എമ്മും കോൺഗ്രസും മുസ്ലിം ലീഗും മത്സരിക്കുകയാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പോപ്പുലർ ഫ്രണ്ട് അംഗങ്ങളെ തങ്ങളുടെ പാളയത്തിലെത്തിക്കാനാണ് പോപ്പുലർ ഫ്രണ്ട് നിരോധനം മുന്നിൽ കണ്ട് നിരോധനത്തിനെതിരെ സി.പി.എം ആദ്യം രംഗത്തുവന്നത്. നിരോധനത്തെ…

കെഎസ്ആര്‍ടിസി കണ്ടക്ടർ യാത്രക്കാരോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി

തിരുവനന്തപുരം: യാത്രക്കാരോട് അപമര്യാദയായി പെരുമാറി കെ.എസ്.ആർ.ടി.സി കണ്ടക്ടർ. കണ്ടക്ടർ യാത്രക്കാരെ അസഭ്യം പറയുകയും ബസിൽ നിന്ന് ഇറക്കി വിടുകയും ചെയ്തതായി പരാതി. തിരുവനന്തപുരം ചിറയിൻകീഴിലാണ് സംഭവം. ആറ്റിങ്ങൽ ഡിപ്പോയിലെ കണ്ടക്ടർക്കെതിരെയാണ് യാത്രക്കാർ പരാതി നൽകിയത്. കണ്ടക്ടർ ഭക്ഷണം കഴിക്കുന്നതിനിടെ യാത്രക്കാർ ബസിനുള്ളിൽ…

പൊലീസിനെതിരെ വിമര്‍ശനവുമായി സിപിഐ റിപ്പോർട്ട്

തിരുവനന്തപുരം: ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പൊലീസിന് കളങ്കമാകുന്നുവെന്ന് സി.പി.ഐയുടെ രാഷ്ട്രീയ റിപ്പോർട്ടിൽ വിമർശനം. ചില കേസുകളിൽ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിൽ വീഴ്ച സംഭവിച്ചതായി വിമർശനം ഉയർന്നിട്ടുണ്ട്. സി.പി.ഐ സംസ്ഥാന സമ്മേളനത്തിൽ അവതരിപ്പിക്കാനിരിക്കുന്ന രാഷ്ട്രീയ റിപ്പോർട്ടിലാണ് ഈ വിമർശനം. ഒറ്റപ്പെട്ട സംഭവങ്ങൾ…