Category: Latest News

ദേശീയ ഗെയിംസിൽ വനിതാ ഫെന്‍സിങ്ങില്‍ കേരളത്തിന് സ്വര്‍ണം

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളം മൂന്നാം സ്വർണം നേടി. വനിതകളുടെ വ്യക്തിഗത ഫെൻസിംഗ് ഇനത്തിൽ കേരളത്തിന്‍റെ രാധിക പ്രകാശാണ് സ്വർണം നേടിയത്. ഫോയില്‍ വിഭാഗത്തില്‍ മത്സരിച്ച രാധിക ഫൈനലില്‍ മണിപ്പൂരിന്റെ അനിതാ ദേവിയെ കീഴടക്കി. 15-12 എന്ന സ്കോറിനായിരുന്നു…

ആയുഷ് മേഖലയിൽ 97.77 കോടി രൂപയുടെ പദ്ധതികൾ നടപ്പാക്കാൻ കേരളം

തിരുവനന്തപുരം: ആയുഷ് മേഖലയിൽ ഈ വർഷം 97.77 കോടി രൂപയുടെ വികസന പദ്ധതികൾ നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. ആയുർവേദവും ഹോമിയോപ്പതിയും ഉൾപ്പെടെയുള്ള സ്ട്രീമുകൾ ഈ മേഖലയ്ക്കുള്ള വിഹിതത്തിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. നിലവിലുള്ള 240…

ഓൺലൈൻ പേയ്‌മെൻ്റ് കാർഡുകൾക്ക് ടോക്കണുകൾ ഏർപ്പെടുത്തി ആർബിഐ

ന്യൂ ഡൽഹി: ഓൺലൈൻ പേയ്മെന്‍റുകൾ സുരക്ഷിതമാക്കുന്നതിനായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആർബിഐ) പുതിയ നിയമങ്ങൾ ഇന്ന് പ്രാബല്യത്തിൽ വന്നു. ഓൺലൈൻ ഇടപാടുകളിൽ വർധിച്ചുവരുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് റിസർവ് ബാങ്കിന്‍റെ ഏറ്റവും പുതിയ നീക്കം. ഡെബിറ്റ് കാർഡോ ക്രെഡിറ്റ്…

5ജി നടപ്പാക്കുന്നത് വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ തോതിൽ ഗുണം ചെയ്യുമെന്ന് ധർമേന്ദ്ര പ്രധാൻ

ന്യൂഡൽഹി: 5ജി സാങ്കേതികവിദ്യ നടപ്പാക്കുന്നതിലൂടെ വലിയ നേട്ടമുണ്ടാക്കുന്ന മേഖലകളിലൊന്നായി വിദ്യാഭ്യാസം മാറുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ പറഞ്ഞു. 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം വിഭാവനം ചെയ്യുന്ന ‘ഡിജിറ്റൽ സർവ്വകലാശാല’ നടപ്പാക്കുന്നതിൽ ഏറെ സഹായകമാകുമെന്ന് അദ്ദേഹം പറഞ്ഞു.…

‘കിങ് ഓഫ് കൊത്ത’ ഫസ്റ്റ്ലുക്ക് പുറത്ത്

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് മാസ് എന്‍റർടെയ്നറായ ‘കിംഗ് ഓഫ് കൊത്ത’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഫസ്റ്റ് ലുക്കിൽ, ദുൽഖർ മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത തീപ്പൊരി ലുക്കിലാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റർ കിംഗ് ഓഫ് കൊത്ത ഒരു മാസ് എന്‍റർടെയ്നർ…

പിങ്ക് പൊലീസ് പെൺകുട്ടിയെ അപമാനിച്ച സംഭവം; സര്‍ക്കാര്‍ പണം കൈമാറി

തിരുവനന്തപുരം: ആറ്റിങ്ങലിൽ പിങ്ക് പൊലീസ് ഉദ്യോഗസ്ഥ അപമാനിച്ച എട്ടുവയസുകാരിക്ക് സർക്കാർ പണം കൈമാറി. കുട്ടിയുടെയും റൂറൽ എസ്പിയുടെയും അക്കൗണ്ടിലേക്ക് സർക്കാർ 1,75,000 രൂപ കൈമാറി. കൈമാറിയ പണം കുട്ടിയെ അപമാനിച്ച പൊലീസ് ഉദ്യോഗസ്ഥയിൽ നിന്ന് ഈടാക്കും. ഹൈക്കോടതി നിർദേശ പ്രകാരമാണ് നടപടി.…

നരബലി നടത്തിയാൽ നിധി കിട്ടുമെന്ന് കരുതി കർഷകനെ തലക്കടിച്ച് കൊന്ന് മന്ത്രവാദി

ചെന്നൈ: തമിഴ്നാട്ടിൽ നരബലിക്കായി മന്ത്രവാദി കർഷകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കൃഷ്ണഗിരി ജില്ലയിലെ തേങ്കനിക്കോട്ടാണ് ദാരുണമായ സംഭവം നടന്നത്. നരബലി നടത്തിയാൽ നിധി ലഭിക്കുമെന്ന വിശ്വാസത്തിൽ പൂജയ്ക്കിടെ കർഷകനെ മന്ത്രവാദി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തേങ്കനിക്കാട്ട് കൊളമംഗലത്തിനടുത്ത് കർഷകനായ ലക്ഷ്മണനെ രണ്ട് ദിവസം മുമ്പാണ്…

ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്

ദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തിന് 62 വയസ്സ്. 1960 സെപ്റ്റംബർ 30നു ഷെയ്ഖ് റാഷിദ് ബിൻ സഈദ് അൽ മക്തൂം ഉദ്ഘാടനം ചെയ്ത വിമാനത്താവളത്തിൽ ലബനാൻ എയർലൈൻസിന്റെ ‘ മിഡിൽ ഈസ്റ്റ് ‘വിമാനമാണ് കന്നിപ്പറക്കൽ നടത്തിയത്. മൂവായിരം പേരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്.…

ലോകത്തെ ഏറ്റവും ശബ്ദമുള്ള പക്ഷി വൈറ്റ് ബെല്‍ ബേര്‍ഡ്

ബ്രസീൽ: പക്ഷികളുടെ ലോകം ശബ്ദങ്ങളുടെ ലോകമാണ്. കാക്കകൾ മുതൽ കുയിലുകൾ വരെ, സൃഷ്ടിക്കുന്ന ശബ്ദ വ്യതിയാനങ്ങൾ നമ്മൾ കേൾക്കുകയും ആസ്വദിക്കുകയും ചെയ്യുന്നു. പക്ഷികൾ വിവിധ ആവശ്യങ്ങൾക്കായി വ്യത്യസ്ത അവസരങ്ങളിൽ അത്തരം ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. മുന്നറിയിപ്പു നല്‍കാനും ഇണയെ ആകര്‍ഷിക്കാനുമെല്ലാം പക്ഷികള്‍ തങ്ങള്‍…

സെപ്തബറിലെ ജിഎസ്ടി വരുമാനത്തിൽ റെക്കോർഡ് വർദ്ധന

ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി വരുമാനത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. സെപ്റ്റംബറിൽ രാജ്യത്തിന്‍റെ മൊത്തം ജിഎസ്ടി വരുമാനം 26 ശതമാനം വർദ്ധിച്ച് 1.47 ലക്ഷം കോടി രൂപയായി. തുടർച്ചയായ ഏഴാം മാസമാണ് ജിഎസ്ടി വരുമാനം 1.4 ലക്ഷം കോടി രൂപ…