Category: Latest News

കോടിയേരിയെ അനുസ്മരിച്ച് ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും

തിരുവനന്തപുരം: അന്തരിച്ച സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചന പ്രവാഹം. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ പാർട്ടി ഭേദമന്യേ നിരവധി നേതാക്കൾ ആണ് അനുശോചനം രേഖപ്പെടുത്തിയത്. രാഷ്ട്രീയമായി എതിർ ചേരിയില്‍ നിന്നപ്പോഴും വ്യക്തിബന്ധം കാത്തുസൂക്ഷിച്ച കോടിയേരി ബാലകൃഷ്ണൻ എല്ലാവർക്കും സ്വീകാര്യനായ നേതാവായിരുന്നുവെന്നും…

ദേശീയ ഗെയിംസ്: ലോംഗ് ജമ്പില്‍ ശ്രീശങ്കറിന് വെള്ളി

അഹമ്മദാബാദ്: 2022 ലെ ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ ഏറ്റവും ശക്തമായ മെഡൽ പ്രതീക്ഷയായിരുന്ന ലോംഗ് ജമ്പ് താരം ശ്രീശങ്കർ വെള്ളി മെഡൽ നേടി. കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയ ശ്രീശങ്കറിന് പുരുഷൻമാരുടെ ലോംഗ് ജമ്പിൽ മികച്ച പ്രകടനം കാഴ്ചവെക്കാനായില്ല. ഈ…

കർണാടകയിൽ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ചെത്തിയ പ്രവർത്തകന് മർദ്ദനം

ബെംഗളൂരു: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്കിടെ ‘പേ സിഎം’ ടീ ഷർട്ട് ധരിച്ച കോൺഗ്രസ് പ്രവർത്തകനെ പൊലീസ് മർദ്ദിച്ചു. ഇയാൾക്കെതിരെ പൊലീസ് കേസെടുത്തതായി കോൺഗ്രസ് ആരോപിച്ചു. ഭാരത് ജോഡോ യാത്ര പര്യടനം നടത്തുന്ന സംസ്ഥാനങ്ങളിൽ ബിജെപി ഭരിക്കുന്ന ആദ്യ സംസ്ഥാനമാണ്…

കോടിയേരി ബാലകൃഷ്ണന്‍റെ വിയോഗത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണം പാർട്ടിക്കും രാഷ്ട്രീയ കേരളത്തിനും തീരാ നഷ്ടമാണ്. അവിസ്മരണീയമായ, സമാനതകളില്ലാത്ത, സംഭാവനകള്‍ പ്രസ്ഥാനത്തിനും ജനതയ്ക്കും നാടിനുംവേണ്ടി ത്യാഗപൂര്‍വ്വം നല്‍കിയ കോടിയേരിയുടെ സ്മരണക്കുമുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി അദ്ദേഹം പറഞ്ഞു.…

കോടിയേരി ബാലകൃഷ്ണന് വിട; എകെജി സെന്ററിലെ പാർട്ടി പതാക താഴ്ത്തികെട്ടി

തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തെ തുടർന്ന് എ.കെ.ജി സെന്‍ററിൽ പാർട്ടി പതാക താഴ്ത്തിക്കെട്ടി. കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നാളെ കണ്ണൂരിൽ എത്തിക്കും. സംസ്കാരം തിങ്കളാഴ്ച വൈകിട്ട് മൂന്നിന് നടക്കും. തലശ്ശേരി ടൗൺഹാളിൽ നാളെ വൈകിട്ട് മൂന്ന് മണി…

കോടിയേരി വിടവാങ്ങി; സംസ്ക്കാരം തിങ്കളാഴ്ച്ച 3 മണിക്ക്

തിരുവനന്തപുരം: അന്തരിച്ച മുൻ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച്ച മൂന്നിന് നടക്കും. മൃതദേഹം നാളെ ഉച്ചയോടെ തലശ്ശേരിയിൽ എത്തിക്കും. വൈകിട്ട് മൂന്ന് മണി മുതൽ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടത്തും. മൂന്ന് പതിറ്റാണ്ടിലേറെയായി കോടിയേരി സി.പി.എം…

അധ്യക്ഷ തിരഞ്ഞെടുപ്പ്; പ്രചാരണത്തിനിറങ്ങി ശശി തരൂരും മല്ലികാർജ്ജുൻ ഖാർഗെയും

ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെ, ശശി തരൂർ എംപി എന്നിവരുടെ നാമനിർദ്ദേശ പത്രിക സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം സ്വീകരിച്ചു. ജാർഖണ്ഡ് മുൻ മന്ത്രി കെ എൻ ത്രിപാഠിയുടെ നാമനിർദ്ദേശ പത്രിക തള്ളി. ഒപ്പിലെ വ്യത്യാസം കാരണമാണ് ത്രിപാഠിയുടെ പത്രിക…

അജയ് ദേവ്‍ഗണിന്റെ ‘മൈദാൻ’ റിലീസ് പ്രഖ്യാപിച്ചു

അടുത്തിടെ ദേശീയ ചലച്ചിത്ര അവാര്‍ഡ് ലഭിച്ചതിന്‍റെ സന്തോഷത്തിലാണ് നടൻ അജയ് ദേവ്ഗൺ. ‘തനാജി: ദ അണ്‍സംഗ് വാര്യര്‍’ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അജയ് ദേവ്ഗൺ മികച്ച നടനുള്ള പുരസ്കാരം നേടിയത്. അജയ് ദേവ്ഗണിനൊപ്പം ‘സൂരറൈ പൊട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും…

ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

കോട്ടയം: ഓർത്തഡോക്സ് സഭ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധിയായിരിക്കും. സർക്കാർ പ്രഖ്യാപിച്ച ലഹരി വിരുദ്ധ ബോധവൽക്കരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കണമെന്നാണ് സഭയുടെ നിർദേശം. ഞായറാഴ്ച ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി നടത്താനുള്ള…

സിപിഎം അതികായന് വിട; കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു

ചെന്നൈ: സിപിഎം മുൻ സംസ്ഥാന അധ്യക്ഷനും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു. അർബുദ ബാധിതനായി ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആരോഗ്യനില മോശമായ സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് മാറിയിരുന്നു. കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന്…