Category: Latest News

ഇന്തൊനീഷ്യയിലെ ഫുട്ബോള്‍ മൈതാനത്തിൽ തിക്കിലും തിരക്കിലും 127 മരണം

ജക്കാർത്ത: ഇന്തൊനീഷ്യയിലെ കിഴക്കൻ ജാവ പ്രവിശ്യയിൽ നടന്ന ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 127 മരണം. 180 പേർക്ക് പരുക്കേറ്റു. ഈസ്റ്റ് ജാവ പ്രവിശ്യയിലെ കഞ്ചുരുഹാൻ ഫുട്ബോള്‍ സ്റ്റേഡിയത്തിൽ അരേമ എഫ്‌സിയും പെർസെബയ സുരബായയും തമ്മിലുള്ള മത്സരത്തിനു ശേഷമാണ് സംഭവം.…

നബിദിനത്തോടനുബന്ധിച്ച് യു.എ.ഇ സർക്കാർ ഓഫീസുകൾക്ക് അവധി പ്രഖ്യാപിച്ചു

അബുദാബി: നബിദിനത്തോടനുബന്ധിച്ച് യുഎഇയിലെ സർക്കാർ സ്ഥാപനങ്ങൾക്ക് ഈ മാസം 8ന് പൊതു അവധി പ്രഖ്യാപിച്ചു. വാരാന്ത്യ അവധി കൂടി കഴിഞ്ഞ് 10ന് ഓഫിസുകൾ തുറന്ന് പ്രവർത്തിക്കുമെന്ന് ഫെഡറൽ അതോറിറ്റി ഫോർ ഗവൺമെന്റ് ഹ്യൂമൻ റിസോഴ്സസ് അറിയിച്ചു. സ്വകാര്യമേഖലയ്ക്ക് 8ന് അവധിയായിരിക്കുമെന്ന് മാനവശേഷി…

കോടിയേരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി നിയമസഭാ സ്പീക്കർ

മുതിർന്ന സി.പി.എം നേതാവ് കോടിയേരി ബാലകൃഷ്ണന്‍റെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ.എൻ ഷംസീർ അനുശോചിച്ചു. സഖാവ് കോടിയേരി എനിക്ക് വെറുമൊരു പാർട്ടി സെക്രട്ടറിയോ മുതിർന്ന നേതാവോ ആയിരുന്നില്ല. വളരെ ചെറുപ്പം മുതലേ പിതൃതുല്യമായ വാത്സല്യത്തോടെ കൂടെ ഉണ്ടായിരുന്നൊരാളായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് ആശയങ്ങൾ…

‘യാത്ര ചെയ്യാൻ ട്രാക്ടർ ഉപയോ​ഗിക്കരുത്’; ജനങ്ങളോടഭ്യർഥിച്ച് യുപി മുഖ്യമന്ത്രി ‌‌യോ​ഗി ആദിത്യനാഥ്

കാൺപുർ: ഉത്തർപ്രദേശിലെ കാൺപൂരിൽ തീർത്ഥാടകരുമായി പോയ ട്രാക്ടർ-ട്രോളി കുളത്തിലേക്ക് മറിഞ്ഞ് സ്ത്രീകളും കുട്ടികളുമടക്കം 27 പേർ മരിച്ചതിന് പിന്നാലെ, യാത്രയ്ക്കായി ട്രാക്ടർ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജനങ്ങളോട് അഭ്യർത്ഥിച്ചു. ട്രാക്ടർ കാർഷിക ജോലികൾക്കും ചരക്ക് ഗതാഗതത്തിനുമാണ് ഉപയോഗിക്കുന്നതെന്നും യാത്ര ചെയ്യാൻ…

ട്വിൻ ടവറിന് പിന്നാലെ പൂനെയിലെ പാലവും നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തു

പൂനെ: ട്വിൻ ടവര്‍മാതൃകയിൽ മഹാരാഷ്ട്രയിലെ ചാന്ദ്നി ചൗക്കിലെ പാലം തകര്‍ത്തു. 1990കളുടെ അവസാനത്തിൽ നിർമ്മിച്ച പാലം അർദ്ധരാത്രിയിലാണ് പൊളിച്ചുനീക്കിയത്. മുംബൈ-ബെംഗളൂരു ഹൈവേയിലാണ് പാലം പണിതിരുന്നത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാനായി പണിയുന്ന പുതിയ മേൽപ്പാലങ്ങളുടെ നിർമ്മാണത്തിന്‍റെ ഭാഗമായി നിയന്ത്രിത സ്ഫോടനത്തിലൂടെയാണ് പാലം…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഇന്നലെ കുത്തനെ ഇടിഞ്ഞ സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുകയാണ്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ്…

റോഡ് സേഫ്റ്റി സീരീസ്; ശ്രീലങ്ക ലെജന്‍ഡ്സിനെ വീഴ്ത്തി കീരിടം നേടി ഇന്ത്യ ലെജൻഡ്സ്

റായ്പൂര്‍: റോഡ് സേഫ്റ്റി സീരീസിന്‍റെ ഫൈനലിൽ ശ്രീലങ്ക ലെൻഡ്സിനെ 33 റണ്‍സിന് തോൽപ്പിച്ച് ഇന്ത്യ ലെൻഡ്സിന് കിരീടം. 196 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക ലെജൻഡ്സ് 18.5 ഓവറിൽ 162 റൺസിന് പുറത്തായി. ക്യാപ്റ്റന്‍ തിലകരത്നെ ദില്‍ഷന്‍ അടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍…

ഇന്ന് നടത്താനിരുന്ന ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടികൾ മാറ്റിവെച്ചു

തിരുവനന്തപുരം: ലഹരി വിരുദ്ധ ബോധവൽക്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സ്കൂളുകളിൽ ഞായറാഴ്ച നടത്താനിരുന്ന പരിപാടികൾ മാറ്റിവെച്ചു. മുഖ്യമന്ത്രി പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങുകളും മാറ്റിവച്ചതായി പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. വ്യാഴാഴ്ചയാണ് പരിപാടി നടക്കുക. ഞായറാഴ്ച തിരുവനന്തപുരത്ത് നടത്താനിരുന്ന സാമൂഹിക ഐക്യദാർഢ്യ…

സ്ത്രീ സുരക്ഷയുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിൽ രാത്രിയിൽ പൊലീസിൽ നിന്ന് യുവതി നേരിട്ട അവഗണന വിശദീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. തലസ്ഥാന ജില്ലയിൽ രാത്രി 10 മണിക്ക് ശേഷം ബൈക്കിൽ പോയ യുവതിയെ ഒരാൾ പിന്തുടർന്നതായി മുഖ്യമന്ത്രി പറഞ്ഞു. തന്നെ ആരോ…

കോടിയേരിക്ക് അന്ത്യാഞ്ജലി അർപ്പിച്ച് കേരളം; ഇന്ന് തലശ്ശേരിയിൽ പൊതുദർശനം

ചെന്നൈ: സിപിഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ (68) മൃതദേഹം ഇന്ന് 11 മണിക്ക് ചെന്നൈയിൽ നിന്ന് എയർ ആംബുലൻസിൽ കണ്ണൂരിലെത്തിക്കും. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി വൈകും വരെ തലശ്ശേരി…