Category: Latest News

നാണയപെരുപ്പം; ആർ.ബി.ഐ വായ്പ്പാ നിരക്ക് ഉയർത്തി

കൊച്ചി: നാണയപെരുപ്പം കൈപിടിയിൽ ഒതുക്കാൻ ആർ.ബി.ഐ വായ്പ്പാ നിരക്ക് 50 ബേസിസ് പോയിൻറ് ഉയർത്തി 5.90 ശതമാനമാക്കി. പിന്നിട്ട അഞ്ച്‌ മാസത്തിനിടയിൽ പലിശ നിരക്കിൽ 1.90 ശതമാനം വർദ്ധയാണ്‌ വരുത്തിയത്‌. മൂന്നാഴ്‌ച്ചയായി തുടരുന്ന തിരിച്ചടികളിൽ നിന്നും കരകയറാൻ ഇന്ത്യൻ ഓഹരി വിപണിക്കായില്ലെങ്കിലും…

പിയുസി സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഡൽഹിയിൽ ഇനി ഇന്ധനം വാങ്ങാൻ കഴിയില്ല

ഡൽഹി: ഡൽഹിയിൽ ഇനി മലിനീകരണ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനമില്ല. ഒക്ടോബർ 25 മുതൽ പെട്രോൾ പമ്പുകളിൽ ഇന്ധനം വാങ്ങുന്നതിന് ഡൽഹിയിലെ വാഹന ഉടമകൾ മലിനീകരണ നിയന്ത്രണ (പിയുസി) സർട്ടിഫിക്കറ്റുകൾ നിർബന്ധമായും കൈവശം വയ്ക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാൽ റായ് വ്യക്തമാക്കി. പരിസ്ഥിതി,…

ചങ്ങനാശേരി ദൃശ്യം മോഡൽ കൊലപാതകം; പ്രതി മുത്തുകുമാർ അറസ്റ്റിൽ

കോട്ടയം: ചങ്ങനാശേരി ദൃശ്യം മോഡൽ കൊലക്കേസിലെ പ്രതി അറസ്റ്റിൽ. മുത്തുകുമാർ എന്നയാളാണ് അറസ്റ്റിലായത്. ആലപ്പുഴ നോർത്ത് സി.ഐ രാജേഷിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മുത്തുകുമാറിനെ കസ്റ്റഡിയിലെടുത്തത്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറും. ആര്യാട് സ്വദേശി ബിന്ദുകുമാറിനെ മുത്തുകുമാർ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു കോൺക്രീറ്റ്…

കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്; ഖാ‍ര്‍ഗെയെ പിന്തുണച്ച് കെപിസിസി ജനറല്‍ സെക്രട്ടറി

തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ കേരളത്തില്‍ നിന്നുള്ള നേതാവ് ശശിതരൂരിനെ തള്ളി കെപിസിസി ജനറൽ സെക്രട്ടറിയും കെ സുധാകരൻ പക്ഷക്കാരനുമായ കെ ജയന്ത്. കോൺഗ്രസ് പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്നതിന് വേണ്ടി രാഹുൽ ഇന്ത്യൻ ജനതയ്ക്കിടയിലേക്ക് ഇറങ്ങുമ്പോൾ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ കുതിപ്പിലും കിതപ്പിലും…

സ്വാശ്രയത്വം വർധിപ്പിച്ചത് സാങ്കേതിക വിദ്യയിലെ മുന്നേറ്റം: ശശി തരൂർ

കൊച്ചി: സമൂഹത്തിലെ വലിയൊരു വിഭാഗം വനിതകൾക്കു കരിയർ താൽപര്യങ്ങൾക്കു മുൻഗണന നൽകാൻ കഴിയാത്ത സാഹചര്യമുണ്ടെന്നു എംപി ശശി തരൂർ. “ഓൺലൈൻ പ്ലാറ്റ്ഫോമുകൾ സ്ത്രീകളുടെ സ്വാശ്രയത്വവും സുരക്ഷിതത്വവും വർധിപ്പിക്കാൻ സഹായിച്ചിട്ടുണ്ട്. രാത്രിയിൽ ജോലി ചെയ്യുന്നവർക്ക് ഇന്ന് ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ അതു നിർവഹിക്കാം.” ശശി…

റാമ്പോ: ലാസ്റ്റ് ബ്ലഡ് റീമേക്ക്; രശ്‍മിക ടൈഗര്‍ ഷ്രോഫിന്‍റെ നായികയായേക്കും

തെന്നിന്ത്യയിലെ തിരക്കേറിയ നടിമാരിൽ ഒരാളാണ് രശ്മിക മന്ദാന. നിരവധി ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രശ്മിക ഭാഷ ഭേദമന്യേ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. രശ്മികയുടെ ഏറ്റവും പുതിയ ബോളിവുഡ് ചിത്രത്തിൻ്റെ വാർത്തകളാണ് പുറത്ത് വരുന്നത്. ഹോളിവുഡ് ആക്ഷൻ ചിത്രമായ ‘റാമ്പോ: ലാസ്റ്റ് ബ്ലഡി”ന്റെ ബോളിവുഡ്…

ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ല, സാമാന്യ ധാരണയാണ് വേണ്ടത്: മമ്മൂട്ടി

അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് സമീപകാലത്തുയർന്ന വിവാദങ്ങളിൽ പ്രതികരണവുമായി മമ്മൂട്ടി. ചോദ്യങ്ങളും ഉത്തരങ്ങളും സെൻസർ ചെയ്യാനാവില്ലെന്നും സാമാന്യമായുള്ള ധാരണയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ദോഹയിൽ തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ പ്രമോഷന് നടന്ന വാർത്താസമ്മേളനത്തിൽ ഒരു ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹം ഇത് പറഞ്ഞത്. അഭിമുഖങ്ങളുമായി…

ആരാധകർ ഏറെ; ലാഭമുണ്ടാക്കി മലക്കപ്പാറ കെ.എസ്.ആർ.ടി.സി സർവീസ്

മലക്കപ്പാറയിലെ വനം, പോലീസ് ഉദ്യോഗസ്ഥര്‍ക്ക് വൈകീട്ട് ചാലക്കുടിക്ക് മടങ്ങാന്‍ മാര്‍ഗമില്ലെന്നറിയിച്ചപ്പോള്‍ കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ഒരു സർവീസ് ആരംഭിച്ചു. പലരും അത് മണ്ടത്തരമാണെന്ന് പറഞ്ഞു. എന്നാൽ, നാല് വർഷം മുമ്പ് സെപ്റ്റംബർ 30ന് ആരംഭിച്ച ഈ സർവീസ് ഇപ്പോൾ ഏറ്റവും ലാഭകരമായ ഒന്നാണ്.…

ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി കേരളത്തിന്റെ ഉരു

കോഴിക്കോട്: ഫിഫ ലോകകപ്പ് ഫുട്ബോളിനു സമ്മാനമായി ആയിരം ‘ഉരു’ ഖത്തറിലേക്ക്. ബേപ്പൂരിലെ ഉരുവിന്റെ കുഞ്ഞുമാതൃകകളാണു കടൽ കടക്കുന്നത്. ഫിഫയുടെ ഔദ്യോഗിക ഹോളോഗ്രാം പതിച്ച ഇത്തരത്തിലെ 1000 ഉരുക്കളാണു നിർമിക്കുക. ലോകകപ്പിന് 4 തരം സമ്മാനങ്ങളാണ് ഫിഫ അംഗീകരിച്ചിരിക്കുന്നത്. സാംസ്കാരിക വിഭാഗത്തിലെ സമ്മാനങ്ങളുടെ…

ഫോണിൽ ഹലോയ്ക്ക് പകരം വന്ദേമാതരം ഉപയോഗിക്കുക; ജീവനക്കാരോട് മഹാരാഷ്ട്ര സർക്കാർ

മുംബൈ: എല്ലാ സർക്കാർ ജീവനക്കാരും പൗരന്മാരിൽ നിന്നോ സർക്കാർ ഉദ്യോഗസ്ഥരിൽ നിന്നോ ഫോൺ കോളുകൾ സ്വീകരിക്കുമ്പോൾ ‘ഹലോ’യ്ക്ക് പകരം ‘വന്ദേമാതരം’ എന്ന് അഭിവാദ്യം ചെയ്യണമെന്ന് മഹാരാഷ്ട്ര സർക്കാർ. ശനിയാഴ്ചയാണ് ഇതു നിർബന്ധമാക്കി മഹാരാഷ്ട്ര പൊതുഭരണ വകുപ്പ് ഉത്തരവ് പുറത്തിറക്കിയത്. സർക്കാർ ധനസഹായമുള്ള…