Category: Latest News

കിങ് ഓഫ് കൊത്തയിൽ ഗോകുൽ സുരേഷുമുണ്ടെന്ന് സൂചന; ലൊക്കേഷൻ ചിത്രം വൈറൽ

സംവിധായകൻ ജോഷിയുടെ മകൻ അഭിലാഷ് ജോഷി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദുൽഖർ സൽമാന്‍റെ ‘കിംഗ് ഓഫ് കോത്ത’. ഗോകുൽ സുരേഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നാണ് സൂചന. ദുൽഖറും ഗോകുലും ഒരുമിച്ചുള്ള ചിത്രം സിനിമയുടെ ലൊക്കേഷനിൽ നിന്നാണെന്ന തരത്തിൽ…

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പിന്തുണ ഖാര്‍ഗെക്കെന്ന് അശോക് ഗെലോട്ട്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പിൽ മല്ലികാർജുൻ ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് fരാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താനുള്ള അനുഭവസമ്പത്ത് മല്ലികാർജുൻ ഖാർഗെയ്ക്കുണ്ടെന്ന് ഗെഹ്ലോട്ട് പറഞ്ഞു. അദ്ദേഹത്തിന് ശുദ്ധമായ ഹൃദയമുണ്ടെന്നും ഖാർഗെ ഒരു ദളിതാണെന്നും ഗെഹ്ലോട്ട് പറഞ്ഞു. പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ ഖാർഗെ…

ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ 19 മരണം

ടെഹ്റാൻ: ഇറാനിൽ പൊലീസ് സ്റ്റേഷന് നേരെയുണ്ടായ ആക്രമണത്തിൽ നാല് എലൈറ്റ് ഗാർഡ് അംഗങ്ങൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടു. തെക്കുകിഴക്കൻ നഗരത്തിലെ പൊലീസ് സ്റ്റേഷന് നേരെ സായുധ വിഘടനവാദികൾ നടത്തിയ ആക്രമണത്തിലാണ് ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിലെ നാല് അംഗങ്ങൾ ഉൾപ്പെടെ…

യുഎഇയിലെ ഇന്ധന വില എട്ട് മാസത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ

അബുദാബി: തുടർച്ചയായ മൂന്നാം മാസവും വില കുറഞ്ഞതോടെ യുഎഇയിൽ ഇന്ധന വില എട്ട് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തി. ഈ വർഷം ഫെബ്രുവരിയിലാണ് രാജ്യത്ത് ഇന്ധന വില ഉയരാൻ തുടങ്ങിയത്. ഉക്രൈൻ-റഷ്യ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ജൂണിൽ ചരിത്രത്തിലാദ്യമായി ഇന്ധന വില നാല്…

കോടിയേരിക്ക് നാടിന്‍റെ അന്ത്യാഭിവാദ്യം;വിലാപയാത്ര തുടങ്ങി

കണ്ണൂര്‍: എയർ ആംബുലൻസിൽ കണ്ണൂരിലെത്തിച്ച കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹം നേതാക്കൾ ഏറ്റുവാങ്ങി. മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തലശ്ശേരിയിലേക്ക് ആരംഭിച്ചു. പ്രവർത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര. ജനങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നതിനായി 14 കേന്ദ്രങ്ങളിൽ വിലാപയാത്ര നിർത്തും. കോടിയേരിയെ അവസാനമായി കാണാൻ റോഡിന്‍റെ…

സിദ്ദു മൂസെവാല കൊലപാതകം; പ്രതി ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു

ന്യൂ ഡൽഹി: പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്യാങ്സ്റ്റര്‍ ടിനു എന്ന ദീപക് പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടു. ശനിയാഴ്ച അർദ്ധരാത്രിയോടെയാണ് പ്രതി പൊലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടത്. കപുര്‍ത്തല ജയിലിൽ നിന്ന് മാൻസയിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു സംഭവം.…

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര; ധവാനോ സഞ്ജുവോ ക്യാപ്റ്റനായേക്കും

മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടി20 ആരംഭിക്കുന്നതിന് മുമ്പ് ടീമിനെ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഒക്ടോബർ ആറിന് ലഖ്നൗവിലെ ഏകനാ സ്റ്റേഡിയത്തിലാണ് ആദ്യ ഏകദിനം. സീനിയർ താരം ശിഖർ ധവാനോ സഞ്ജു…

കോടിയേരിയെ അധിക്ഷേപിച്ച് കുറിപ്പ്; പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം

കണ്ണൂർ: സി.പി.എം പി.ബി അംഗമായിരുന്ന കോടിയേരി ബാലകൃഷ്ണന്‍റെ മരണത്തെ തുടർന്ന് വാട്സ് ആപ്പിൽ അധിക്ഷേപകരമായ കുറിപ്പിട്ട പൊലീസുകാരനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധം. കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ മുൻ ഗണ്മാൻ ഉറൂബിനെതിരെ ഡിജിപിക്ക് പരാതി ലഭിച്ചതിന് പിന്നാലെയാണ് പ്രതിഷേധം. സി.പി.എം ആനക്കോട്…

ഗുജറാത്തിൽ അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്

ഗുജറാത്തിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ കുപ്പിയേറ്. രാജ്കോട്ടിൽ നവരാത്രി ആഘോഷത്തിനിടെയാണ് സംഭവം. ഖോദൽധാം ക്ഷേത്രത്തിൽ സംഘടിപ്പിച്ച ഗർഭ നൃത്ത വേദിയിലേക്ക് എത്തിയതായിരുന്നു അദ്ദേഹം. പ്രവർത്തകരെയും നാട്ടുകാരെയും അഭിസംബോധന ചെയ്ത് നീങ്ങവെ ആണ് ആൾക്കൂട്ടത്തിൽ നിന്ന് ഒരാൾ കുപ്പി എറിഞ്ഞത്.…

ഫ്ലോറിഡയെ തകര്‍ത്ത് ഇയാൻ; ചുഴലിക്കാറ്റിൽ മരണസംഖ്യ 40 കടന്നു

ഫ്ലോറി‍ഡ: അമേരിക്കയിൽ ആഞ്ഞടിച്ച ഇയാൻ ചുഴലിക്കാറ്റിനെ തുടർന്ന് ഫ്ലോറിഡയിൽ മരിച്ചവരുടെ എണ്ണം 40 കടന്നു. അമേരിക്കയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റുകളിലൊന്നാണ് ഇയാൻ എന്നാണ് റിപ്പോർട്ടുകൾ. ഫ്ലോറിഡയുടെ തെക്കുപടിഞ്ഞാറൻ തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റിനെ അതിജീവിച്ചവർക്കായി രക്ഷാപ്രവർത്തകർ ഇപ്പോഴും തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ചയുണ്ടായ ചുഴലിക്കാറ്റിൽ…