Category: Latest News

ഗുജറാത്തില്‍ എഎപി അധികാരത്തിലെത്തുമെന്ന അവകാശവാദവുമായി കെജ്‌രിവാള്‍

അഹമ്മദാബാദ്: തിരഞ്ഞെടുപ്പ് നടന്നാൽ ഗുജറാത്തിൽ ആം ആദ്മി പാർട്ടി സർക്കാർ രൂപീകരിക്കുമെന്ന് അരവിന്ദ് കെജ്‌രിവാള്‍. ഇന്‍റലിജൻസ് റിപ്പോർട്ടുകളെ ഉദ്ധരിച്ച അദ്ദേഹം പാർട്ടിക്ക് വലിയ പിന്തുണയുണ്ടെന്നും പറഞ്ഞു. ഗുജറാത്തിൽ ഇന്ന് തിരഞ്ഞെടുപ്പ് നടന്നാൽ എഎപി ജയിക്കും. ആം ആദ്മിക്കുള്ള വോട്ടുകള്‍ ചോർത്താൻ ബിജെപിയും…

ഉറങ്ങി കിടന്നയാളെ ചുറ്റിക കൊണ്ട് തലക്കടിച്ച് കൊന്ന ബംഗാൾ സ്വദേശി പിടിയിൽ 

കോട്ടയം: പാലാ കടപ്പാടൂരിൽ ഒഡീഷ സ്വദേശിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ ബംഗാൾ സ്വദേശി അറസ്റ്റിൽ. അഭയ് മാലിക്ക് എന്ന ഒഡീഷ സ്വദേശിയായ തൊഴിലാളിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട്, ബംഗാൾ സ്വദേശി പ്രദീപ് ബർമൻ എന്നയാളാണ് അറസ്റ്റിലായത്. മദ്യലഹരിയിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ…

പരിവാഹൻ ആപ്പ് രണ്ടാഴ്ച്ചയായി പണിമുടക്കുന്നു; വാഹന രജിസ്ട്രേഷൻ ഉൾപ്പെടെ മുടങ്ങുന്നു

കേന്ദ്രസർക്കാരിന്റെ പരിവാഹൻ വെബ്സൈറ്റ് തകരാറിലായിട്ട് രണ്ടാഴ്ചയായി. പ്രവൃത്തിസമയങ്ങളില്‍ വെബ്സൈറ്റ് പൂർണമായും സ്തംഭിക്കും. എന്നാല്‍ രാത്രിയിൽ പ്രവർത്തനം നടക്കുന്നുമുണ്ട്. വിവിധ ആവശ്യങ്ങൾക്കായി ആർടിഒയിൽ എത്തുന്നവർക്ക് ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷം തിരികെ പോകേണ്ട അവസ്ഥയാണ്. ഏകീകൃത വെബ്സൈറ്റായതിനാൽ വാഹന രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള സേവനങ്ങൾ…

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട്

ലാഹോർ: അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജി സെബ ചൗധരിക്കെതിരായ പരാമർശങ്ങളിൽ മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. മാർഗല പൊലീസ് സ്റ്റേഷനാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. കോടതിയലക്ഷ്യ കേസിൽ ഇമ്രാൻ സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്…

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്നതിനിടയിൽ ‘പ്രേത’ങ്ങളെ കാണുന്നെന്ന് യുവതി

ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന അവസ്ഥ പലർക്കും ഉണ്ട്. എന്നാൽ, ആ സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്ന ആരെങ്കിലും കാണുമോ? ഒരു യുവതി പറയുന്നത് താൻ ഉറക്കത്തിൽ എഴുന്നേറ്റ് നടക്കുന്ന സമയത്ത് പ്രേതങ്ങളോട് സംസാരിക്കുന്നു എന്നാണ്. വീട്ടിലെ സി.സി.ടി.വി ക്യാമറയിലെ ദൃശ്യങ്ങൾ പങ്കുവെച്ചുകൊണ്ടാണ് യുവതി…

ജെയിംസ് വെബ്ബ് ദൂരദര്‍ശിനി പകർത്തിയ ഡാര്‍ട്ട് കൂട്ടിയിടി ചിത്രങ്ങൾ പുറത്തുവിട്ടു

നാസയുടെ ഡബിൾ ആസ്റ്ററോയ്ഡ് റീഡയറക്ഷൻ ടെസ്റ്റ് (ഡാർട്ട്) ബഹിരാകാശ പേടകം സെപ്റ്റംബർ 27 ന് ഛിന്നഗ്രഹമായ ഡിമോർഫസുമായി വിജയകരമായി കൂട്ടിയിടിച്ചു. നേരത്തെ, ഇറ്റിലയുടെ ലിസിയക്യൂബ് ബഹിരാകാശ പേടകം പകർത്തിയ കൂട്ടിയിടിയുടെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു. ജെയിംസ് വെബ് സ്പേസ് ടെലിസ്കോപ്പ് പകർത്തിയ ഡാർട്ട്…

മൂടൽ മഞ്ഞിന് സാധ്യത; ഖത്തറിൽ കാലാവസ്ഥാ മുന്നറിയിപ്പ്

ദോഹ: ഇന്ന് രാത്രി മുതൽ ഖത്തറിൽ അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകി. രാജ്യത്ത് ശക്തമായ മൂടൽ മഞ്ഞ് രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഒക്ടോബർ 2 ഞായറാഴ്ച രാത്രി മുതൽ ഒക്ടോബർ 4 ചൊവ്വാഴ്ച രാവിലെ വരെ മൂടൽ…

‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’; റിലീസ് തീയതി പ്രഖ്യാപിച്ചു

ആന്റണി വർഗീസ് (പെപ്പെ) പ്രധാന വേഷത്തിൽ അഭിനയിച്ച് നിഖിൽ പ്രേംരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫുട്ബോൾ പ്രധാന പ്രമേയമായി എത്തുന്ന ചിത്രം ഒക്ടോബർ 21ന് തിയേറ്ററുകളിലെത്തും. കുട്ടൻ പിള്ളയുടെ ശിവരാത്രി,…

കോടിയേരിയുടെ വിലാപയാത്ര തലശ്ശേരിയിലെത്തി; ഒഴുകിയെത്തി ജനങ്ങൾ

കണ്ണൂര്‍: സിപിഐഎം മുൻ സംസ്ഥാന സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍റെ മൃതദേഹവുമായി വിലാപയാത്ര തലശ്ശേരി ടൗൺഹാളിലെത്തി. പ്രവര്‍ത്തകരുടെ അകമ്പടിയോടെ തുറന്ന വാഹനത്തിലാണ് വിലാപയാത്ര തലശ്ശേരിയിലെത്തിയത്. പ്രിയപ്പെട്ട സഖാവിനെ അവസാനമായി കാണാനായി വലിയ ജനക്കൂട്ടമാണ് തലശേരിയിലേക്ക് ഒഴുകിയെത്തുന്നത്. തലശേരിയിൽ രാത്രി…

ഭയ്യാ എന്നോ അങ്കിൾ എന്നോ വിളിക്കരുത്;വ്യത്യസ്ത നിർദ്ദേശവുമായി ഊബർ ഡ്രൈവർ

നമ്മളെല്ലാവരും ടാക്സികളിൽ യാത്ര ചെയ്യുന്നവരാണ്. ചില ടാക്സി ഡ്രൈവർമാർ വളരെ തമാശക്കാരാണ്. ചില ടാക്സികളിൽ, യാത്രക്കാർക്കുള്ള ചില നിർദ്ദേശങ്ങളും എഴുതി വച്ചിരിക്കും. അങ്ങനെ, ഒരു ഊബർ ടാക്സി ഡ്രൈവർ വാഹനത്തിൽ എഴുതിവെച്ചിരിക്കുന്ന ഒരു വ്യത്യസ്തമായ നിർദ്ദേശമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അതെന്താണ്…