Category: Latest News

കൂടുതൽ കാറുകൾ പ്രാദേശികമായി നിർമ്മിക്കണമെന്ന് ബെൻസിനോട് നിതിൻ ഗഡ്‍കരി

ജർമ്മൻ പ്രീമിയം കാർ നിർമ്മാതാക്കളായ മെഴ്സിഡസ് ബെൻസിനോട് പ്രാദേശികമായി കൂടുതൽ കാറുകൾ നിർമ്മിക്കണമെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി.  നിലവിലെ വിലയിൽ ബെൻസിന്‍റെ ആഡംബര കാർ താങ്ങാൻ തനിക്ക് പോലും കഴിയില്ലെന്ന് പറഞ്ഞ ഗഡ്കരി, പ്രാദേശിക ഉൽപാദനം വർദ്ധിപ്പിച്ചാൽ ഇന്ത്യയിലെ കൂടുതൽ ഇടത്തരക്കാർക്ക്…

കോവിഡ് വാക്‌സിനേഷന്‍: ലോകത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക് അബൂദബിക്ക്

അബുദാബി: ലോകത്തെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കരസ്ഥമാക്കി അബൂദബി. 100 ശതമാനത്തിന് അടുത്താണ് അബൂദബിയുടെ വാക്‌സിനേഷന്‍ നിരക്കെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അബൂദബി നടത്തിയ വാക്‌സിനേഷന്‍ പ്രചാരണത്തിലൂടെയാണ് ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന കോവിഡ് വാക്‌സിനേഷന്‍ നിരക്കായ 100 ശതമാനത്തിനടുത്ത്…

സി.പി.ഐ സംസ്ഥാന കൗണ്‍സിലില്‍ നിന്ന് സി. ദിവാകരനെ ഒഴിവാക്കി

തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന കൗൺസിലിൽ നിന്ന് മുതിർന്ന നേതാവ് സി. ദിവാകരനെ ഒഴിവാക്കി. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന കൗൺസിലിൽ പ്രായപരിധി നിശ്ചയിച്ചതിനെ തുടർന്നാണ് തീരുമാനമെന്നാണ് വിവരം. തിരുവനന്തപുരത്ത് നിന്നുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ പട്ടികയില്‍ നിന്നാണ് സി.പി.ഐ സംസ്ഥാന…

കോടിയേരിയുടെ മരണത്തില്‍ അപകീര്‍ത്തികരമായ പോസ്റ്റിട്ട പൊലീസുകാരന്‍ മാപ്പ് പറഞ്ഞു

തിരുവനന്തപുരം: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണന്‍റെ മരണവുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ അപകീർത്തികരമായ പോസ്റ്റ് ഷെയർ ചെയ്ത സംഭവത്തിൽ മാപ്പുപറഞ്ഞ് പൊലീസുകാരൻ. തെറ്റായി അയച്ച സന്ദേശം വാട്സാപ്പ് ഗ്രൂപ്പിൽ അറിയാതെ ഷെയർ ചെയ്തതാണെന്നും സംഭവത്തിൽ ക്ഷമ…

വിൽപ്പനയിൽ വൻ വളർച്ചയുമായി നിസാൻ ഇന്ത്യ

കഴിഞ്ഞ വർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 സെപ്റ്റംബറിൽ നിസാൻ മോട്ടോർ ഇന്ത്യ 18 ശതമാനം വളർച്ച രേഖപ്പെടുത്തി. 4088 യൂണിറ്റ് കയറ്റുമതിയും 3177 യൂണിറ്റുകളുടെ ആഭ്യന്തര വിൽപ്പനയും ഉൾപ്പെടെ കഴിഞ്ഞ മാസം കമ്പനി 7,265 യൂണിറ്റുകളുടെ വിൽപ്പന രേഖപ്പെടുത്തി. മാഗ്‌നൈറ്റ്…

കേരളത്തിന് വൻ തിരിച്ചടി, സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങില്ല

ദേശീയ ഗെയിംസിൽ കേരളത്തിന് വൻ തിരിച്ചടി. കേരളത്തിന്റെ നീന്തൽ താരം സജൻ പ്രകാശ് ഇന്ന് മത്സരത്തിനിറങ്ങുന്നില്ല. ശാരീരിക അസ്വസ്ഥതകൾ ഉള്ളതിനാലാണ് താരം ഇന്ന് മത്സരത്തിനിറങ്ങാത്തത് എന്നാണ് ലഭ്യമായ റിപ്പോർട്ടുകൾ. ഇന്ന് പൂർണ്ണവിശ്രമം അനുവദിച്ചിരിക്കുകയാണ്. നീന്തൽ കുളത്തിൽ ആദ്യദിനം ഒരു സ്വർണവും വെള്ളിയും…

യുവനടിമാര്‍ക്ക് നേരെ ലൈംഗീകാതിക്രമം: പ്രതികളെ വ്യക്തമാകാതെ പൊലീസ്

കോഴിക്കോട്: സിനിമയുടെ പ്രമോഷൻ സമയത്ത് യുവനടിമാർ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ പ്രതികളെക്കുറിച്ച് വ്യക്തത വരുത്താൻ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. സംഭവസമയത്ത് അവിടെയുണ്ടായിരുന്നവരുടെ മൊബൈൽ ഫോൺ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അക്രമിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. പരിപാടിയിൽ പങ്കെടുത്ത 20 ഓളം പേരുടെ…

ഉഗാണ്ടയില്‍ എബോള പടരുന്നു; 65 ആരോഗ്യ പ്രവര്‍ത്തകര്‍ ക്വാറന്റൈനില്‍

കാംപാല: ഉഗാണ്ടയില്‍ എബോള വൈറസ് പടരുന്നു. ഇതോടെ കിഴക്കന്‍ ആഫ്രിക്കന്‍ പ്രദേശത്ത് ആശങ്ക ഉയരുകയാണ്. വൈറസ് പകര്‍ച്ചയെ തുടര്‍ന്ന് രോഗബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയ കുറഞ്ഞത് 65 ആരോഗ്യ പ്രവര്‍ത്തകരെയെങ്കിലും ക്വാറന്റൈനിലാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അധികം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സെന്‍ട്രല്‍ ഉഗാണ്ടയില്‍,…

അറ്റ്‍ലസ് രാമചന്ദ്രന്റെ സംസ്‍കാരം ഇന്ന് വൈകുന്നേരം ദുബായിൽ

ദുബായ്: അന്തരിച്ച പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍റെ സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച വൈകിട്ട് നാലിന് ദുബായിലെ ജെബൽ അലി ശ്മശാനത്തിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ദുബായിലെ ആസ്റ്റർ മൻഖൂൽ ആശുപത്രിയിൽ ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം…

ഉത്തർ പ്രദേശിൽ ദുര്‍ഗാ പൂജക്കിടെ പന്തലിൽ തീ പടര്‍ന്ന് മൂന്ന് മരണം

വാരണാസി: ദുർഗാ പൂജയ്ക്കിടെ പന്തലിൽ ഉണ്ടായ തീപിടുത്തത്തിൽ രണ്ട് കുട്ടികളടക്കം മൂന്ന് പേർ മരിച്ചു,അറുപത് പേർക്ക് പരിക്കേറ്റു. ഉത്തർ പ്രദേശിലെ ധദോഹിയിൽ ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. രാത്രി ഒമ്പത് മണിയോടെ പന്തലിൽ ആരതി നടത്തുന്നതിനിടെയാണ് തീപിടുത്തമുണ്ടായത്. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്…