Category: Latest News

സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഭരണ പരിഷ്കാരം നടപ്പാക്കാൻ പുതിയ സമിതി

തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ ഉദ്യോഗസ്ഥ ഭരണപരിഷ്കാരങ്ങൾ നടപ്പാക്കാൻ സമിതിയെ വീണ്ടും നിയമിച്ചു. റിട്ട. പ്രിൻസിപ്പൽ സെക്രട്ടറി സെന്തിലിന്‍റെ നേതൃത്വത്തിലുള്ള പുതിയ സമിതിയോട് മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നിർദ്ദേശം. മൂന്ന് കമ്മിറ്റികൾ പരിഷ്കരണങ്ങളെക്കുറിച്ച് പഠനം നടത്തുകയും ശുപാർശകൾ നൽകുകയും ചെയ്തിരുന്നു.…

230 കോടി കടന്ന് ‘പൊന്നിയിന്‍ സെല്‍വന്‍’; വന്‍സ്വീകരണം

കൽക്കിയുടെ ചരിത്രനോവലിനെ ആസ്പദമാക്കി മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെൽവൻ’ എന്ന ചിത്രം അതിന്‍റെ വിജയക്കുതിപ്പ് തുടരുന്നു. 230 കോടി രൂപയാണ് ചിത്രം ഇതുവരെ നേടിയത്. സെപ്റ്റംബർ 30ന് റിലീസ് ചെയ്ത ചിത്രം മൂന്ന് ദിവസം പൂർത്തിയാക്കി. ആദ്യ ദിനം 25.86…

സേനയ്ക്ക് കരുത്തേകാൻ പ്രചണ്ഡ്;ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകൾ കൈമാറി പ്രതിരോധ മന്ത്രി

ഡൽഹി: വ്യോമസേനയ്ക്ക് കരുത്തേകാൻ ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്ക്ക് കൈമാറി. രാജ്നാഥ് സിംഗിനെ കൂടാതെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ…

‘നമുക്ക് കോടതിയിൽ കാണാം’; ശ്രീനാഥ് ഭാസിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു

വിവാദങ്ങൾക്കിടെ പുതിയ ചിത്രം പ്രഖ്യാപിച്ച് നടൻ ശ്രീനാഥ് ഭാസി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി. കോടതിയിൽ ഗൗരവ ഭാവത്തിൽ നിൽക്കുന്ന ശ്രീനാഥ് ഭാസിയെയാണ് പോസ്റ്ററിൽ കാണുന്നത്. സഞ്ജിത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ പോസ്റ്റർ ഇതിനോടകം…

അധ്യക്ഷ തെരഞ്ഞെടുപ്പ്; മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്

ന്യൂദല്‍ഹി: അധ്യക്ഷ തെരഞ്ഞെടുപ്പിനുള്ള മാർഗനിർദേശങ്ങൾ പുറത്തിറക്കി കോൺഗ്രസ്. ഉത്തരവാദിത്തപ്പെട്ട പദവികൾ വഹിക്കുന്നവർ സ്ഥാനാർത്ഥികൾക്ക് വേണ്ടി പ്രചരണം നടത്തരുത്, പ്രചാരണം നടത്താൻ ആഗ്രഹിക്കുന്നവർ പദവികൾ രാജിവെക്കണം, ആർക്കെങ്കിലും അനുകൂലമായോ എതിരായോ പ്രചാരണം നടത്തരുത്. ഖാർഗെക്കും തരൂരിനും പ്രചാരണം നടത്താൻ വേണ്ട സൗകര്യങ്ങൾ ചെയ്ത്…

അ​പ​സ്മാ​രം എളുപ്പത്തിൽ കണ്ടെത്താൻ അല്‍ഗോ​രി​തം വി​ക​സിപ്പി​ച്ച് ഗ​വേ​ഷ​ക​ര്‍

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (ഐ.ഐ.എസ്.സി) ഗവേഷകർ അപസ്മാരം എളുപ്പത്തിലും കൃത്യതയോടെയും കണ്ടുപിടിക്കാനും അത് ഏത് വിഭാഗത്തിൽ പെടുന്നുവെന്ന് തിരിച്ചറിയാനും കഴിയുന്ന ഒരു അൽഗോരിതം വികസിപ്പിച്ചെടുത്തു. തലച്ചോറിന്‍റെ ക്രമരഹിതമായ സിഗ്നലുകളുടെ ഉത്ഭവ സ്ഥാനത്തെ അടിസ്ഥാനമാക്കിയാണ് അപസ്മാരത്തെ തരംതിരിക്കുന്നത്. കാര്യക്ഷമവും വേഗത്തിലുള്ളതുമായ…

ഇന്ത്യന്‍ വ്യോമപാതയില്‍ വച്ച് ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമപാതയ്ക്ക് മുകളില്‍ ഇറാനിയന്‍ വിമാനത്തിന് ബോംബ് ഭീഷണി. ഇറാനില്‍നിന്ന് ചൈനയിലേക്ക് പോകുന്ന വിമാനത്തിനാണ് ഭീഷണി. വിമാനം ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടേയും വ്യോമസേനയുടെയും കര്‍ശന നിരീക്ഷണത്തിലാണ്. മുന്നറിയിപ്പ് ലഭിച്ചതോടെ വ്യോമസേന സുഖോയ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചു. പഞ്ചാബിലേയും ജോധ്പുരിലേയും വ്യോമതാവളങ്ങളില്‍നിന്നുള്ള സുഖോയ്…

എമിറേറ്റിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്രത്തിന്റെ നട തുറക്കുന്നു

ദുബായ്: ആരാധനാലയങ്ങൾ ചുവരോട് ചുവർ ചേർന്ന് നിൽക്കുന്ന ജെബൽ അലിയുടെ സഹിഷ്ണുതയുള്ള മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം ചൊവ്വാഴ്ച ഭക്തർക്കായി സമർപ്പിക്കും. ഒരു മാസം മുമ്പ് ക്ഷേത്രത്തിന്‍റെ വാതിലുകൾ ഭക്തർക്കായി തുറന്നിരുന്നു. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ…

ഡോളര്‍ കടത്തിയ വിദേശ പൗരനെ ശിവശങ്കറിന് അറിയാമായിരുന്നെന്ന് കസ്റ്റംസ്

കൊച്ചി: കേരളത്തിൽ നിന്ന് വൻ തോതിൽ വിദേശത്തേക്ക് ഡോളർ കടത്തിയ ഈജിപ്ഷ്യൻ പൗരനെ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് കസ്റ്റംസ്. മൊഴി വൈരുദ്ധ്യങ്ങൾ ഉൾപ്പെടെ ശിവശങ്കറിന്‍റെ വാട്സാപ്പ് ചാറ്റുകൾ തെളിവായി കസ്റ്റംസ് കണ്ടെത്തി. ഡോളർ കടത്ത് കേസിൽ…

മഹിഷാസുരന് പകരം ഗാന്ധിജിയുടെ രൂപം;ഹിന്ദു മഹാസഭ സ്ഥാപിച്ച പ്രതിമ വിവാദത്തില്‍

കൊല്‍ക്കത്ത: കൊൽക്കത്തയിൽ ഹിന്ദു മഹാസഭ സംഘടിപ്പിച്ച ദുർഗാ പൂജയുടെ ഭാഗമായി സ്ഥാപിച്ച പ്രതിമ വിവാദത്തിൽ. അസുര രാജാവായ മഹിഷാസുരനെ വധിക്കുന്ന ദുർഗ്ഗാ ദേവിയുടെ വിഗ്രഹത്തിൽ മഹിഷാസുരന് പകരം രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയോട് സമാനമായ രൂപമാണ് ഹിന്ദു മഹാസഭ സ്ഥാപിച്ചിരിക്കുന്നത്. ഗാന്ധി ജയന്തി ദിനത്തില്‍…