Category: Latest News

ദേശീയ ഗെയിംസ്; മൂന്നാം മെഡലും സ്വന്തമാക്കി സജന്‍ പ്രകാശ്

രാജ്‌കോട്ട്: 36-ാമത് ദേശീയ ഗെയിംസിൽ കേരളത്തിന്‍റെ സജൻ പ്രകാശ് മൂന്നാം മെഡൽ നേടി. പുരുഷൻമാരുടെ 400 മീറ്റർ വ്യക്തിഗത മെഡ്‌ലെയില്‍ സജൻ വെള്ളി മെഡൽ നേടി. 4:30.09 സെക്കൻഡിലാണ് സജൻ ഫിനിഷ് ചെയ്തത്. 4:28.91 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് മധ്യപ്രദേശിലെ അദ്വൈത…

അമിത് ഷാ കശ്മീരിലെ പഹാടി വിഭാഗങ്ങള്‍ക്ക് പട്ടികവര്‍ഗ സംവരണം പ്രഖ്യാപിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹാടി സമുദായങ്ങൾക്കുള്ള പട്ടികവർഗ സംവരണം ഉടൻ ലഭ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഈ വിഭാഗത്തില്‍ പെടുന്നവര്‍ക്ക് ജോലിയിലും വിദ്യാഭ്യാസത്തിലുമടക്കമാണ് പട്ടികവര്‍ഗങ്ങള്‍ക്കുള്ള സംവരണം ലഭിക്കുകയെന്നും അമിത് ഷാ പറഞ്ഞു. അടുത്ത വർഷം നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് തുടക്കം…

സൗജന്യ വൈദ്യുതി പദ്ധതിക്കെതിരായ ആരോപണങ്ങളില്‍ പ്രതികരിച്ച് കെജ്‌രിവാള്‍

ന്യൂഡല്‍ഹി: ആം ആദ്മി പാർട്ടി (എഎപി) സംസ്ഥാനത്ത് പ്രഖ്യാപിച്ച സൗജന്യ വൈദ്യുതി പദ്ധതി കേന്ദ്രസർക്കാർ അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. നേരത്തെ ലഫ്റ്റനന്‍റ് ഗവർണർ വി.കെ.സക്സേന പദ്ധതിക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെജ്‌രിവാളിന്‍റെ പരാമർശം. ഡൽഹിയിൽ ആം…

മടങ്ങിവരും, പ്രതികാരം ചെയ്യും; കർണാടകയിൽ പോപ്പുലർ ഫ്രണ്ടിന്റെ ചുവരെഴുത്തുകൾ

ബെംഗളൂരു: കഴിഞ്ഞയാഴ്ച നിരോധിച്ച പോപ്പുലർ ഫ്രണ്ട് സംഘടനയുടെ ചുവരെഴുത്തുകൾ രാജ്യത്ത് വീണ്ടും പ്രത്യക്ഷപ്പെട്ടു. കർണാടകയിലാണ് നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്‍റെ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ആദ്യം ദക്ഷിണ കന്നഡയിലും പിന്നീട് ശിവമോഗയിലുമാണ് ചുവരെഴുത്തുകൾ കണ്ടത്. മടങ്ങി വരുമെന്നും പ്രതികാരം ചെയ്യുമെന്നുമാണ് ചുവരെഴുത്തുകളിൽ പറയുന്നത്.…

ഇം​ഗ്ലീഷ് വിം​ഗ്ലീഷിൽ ശ്രീദേവി അണിഞ്ഞ സാരികൾ ലേലം ചെയ്യുന്നു

ശക്തമായ കഥാപാത്രങ്ങളുമായി വെള്ളിത്തിരയിലെത്തിയ താരമാണ് ശ്രീദേവി. 1997 ൽ അഭിനയത്തിൽ നിന്ന് ഒരു ഇടവേളയെടുത്ത് പിന്നീട് ബിഗ് സ്ക്രീനിലേക്ക് മടങ്ങിയെത്തിയ ചിത്രമാണ് ഇംഗ്ലീഷ് വിംഗ്ലീഷ്. ഈ വരുന്ന ഒക്ടോബർ 10ന് സിനിമയുടെ പത്താം വാർഷികമാണ്. ഈയവസരത്തിൽ ചിത്രത്തിന്‍റെ സംവിധായിക ഗൗരി ഷിൻഡെ…

ശിഹാബ് ചോറ്റൂരിന് പാകിസ്ഥാന്‍ വിസ നിഷേധിച്ചു

ന്യൂഡല്‍ഹി: മലപ്പുറത്ത് നിന്ന് കാൽനടയായി ഹജ്ജിന് പുറപ്പെട്ട ശിഹാബ് ചോറ്റൂരിന് പാകിസ്ഥാൻ വിസ നിഷേധിച്ചു. ഇതിനകം 3,000 കിലോമീറ്ററിലധികം സഞ്ചരിച്ച ശിഹാബ് പഞ്ചാബിലെ വാഗാ അതിർത്തിയിൽ 15 ദിവസത്തോളമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ-പാക് അതിർത്തിയിൽ എത്തിയാലുടൻ വിസ അനുവദിക്കാമെന്ന് ന്യൂഡൽഹിയിലെ പാക്…

വനിതാ ഏഷ്യാ കപ്പില്‍ യുഎഇയെ തകര്‍ത്ത് ഇന്ത്യ; തുടര്‍ച്ചയായ മൂന്നാം ജയം

ധാക്ക: വനിതാ ഏഷ്യാ കപ്പിൽ ഇന്ത്യയ്ക്ക് തുടർച്ചയായ മൂന്നാം ജയം. യു.എ.ഇ വനിതകളെ 104 റൺസിനാണ് ഇന്ത്യ തോൽപ്പിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 178 റൺസെടുത്തു. ജെമീമ റോഡ്രിഗസ് (45 പന്തിൽ…

അഫ്ഗാനിസ്ഥാനില്‍ പാക് കറൻസി ഉപയോഗിക്കുന്നത് നിരോധിച്ച് താലിബാന്‍

കാബൂൾ: അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് താലിബാൻ നിരോധിച്ചു. ഒക്ടോബർ 1 ശനിയാഴ്ച മുതൽ രാജ്യത്ത് പാക് കറൻസി നിരോധനം പ്രാബല്യത്തിൽ വന്നു. അഫ്ഗാനിസ്ഥാനിലെ സാമ്പത്തിക ഇടപാടുകളിൽ പാകിസ്ഥാൻ രൂപ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചതായി താലിബാൻ രഹസ്യാന്വേഷണ ഏജൻസിയും അറിയിച്ചു. ഇതോടെ…

പാകിസ്ഥാനിൽ നിന്ന് കഴുതകളെ ഇറക്കുമതി ചെയ്യാൻ താത്പര്യം പ്രകടിപ്പിച്ച് ചൈന

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ നിന്ന് കഴുതകളെയും നായ്ക്കളെയും ഇറക്കുമതി ചെയ്യാൻ ചൈന താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം, ഇത് രാജ്യത്തിന്‍റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മറികടക്കാൻ സഹായിക്കും. ഇറക്കുമതിയും കയറ്റുമതിയും സംബന്ധിച്ച് വാണിജ്യ മന്ത്രാലയത്തിലും സെനറ്റ് സ്റ്റാൻഡിംഗ് കമ്മിറ്റിയിലും നടത്തിയ ചർച്ചയിൽ പാകിസ്ഥാനിൽ…

ഗുജറാത്തിലെ വഡോദരയിൽ വ‍ര്‍ഗീയ സംഘര്‍ഷം; നാൽപ്പതിലധികം പേ‍ര്‍ അറസ്റ്റിൽ

വഡോദര: ഗുജറാത്തിലെ വഡോദരയിൽ വർഗീയ സംഘർഷം. രണ്ട് മതവിഭാഗങ്ങൾ തമ്മിലുള്ള സംഘർഷത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. അക്രമവുമായി ബന്ധപ്പെട്ട് 40 ലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വഡോദരയിലെ സാൽവി പട്ടണത്തിൽ കഴിഞ്ഞ ദിവസമാണ് രണ്ട്…