Category: Latest News

അരുണാചലിൽ സൈനിക ഹെലികോപ്റ്റർ തകർന്നു; പൈലറ്റ് മരണമടഞ്ഞു

ന്യൂഡൽഹി: അരുണാചൽ പ്രദേശിലെ തവാങ്ങിൽ സൈനിക ഹെലികോപ്റ്റർ തകർന്നുവീണ് പൈലറ്റ് മരിച്ചു. ലഫ്റ്റനന്റ് കേണൽ സൗരഭ് യാദവാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിവ് പരീക്ഷണ പറക്കലിനിടെയാണ് കരസേനയുടെ ‘ചീറ്റ’ ഹെലികോപ്റ്റർ തകർന്നുവീണത്. അപകടത്തിന്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം…

വളർത്തുമൃഗങ്ങളായ കരിമ്പുലിയെയും ജാഗ്വാറിനെയും നാട്ടിലെത്തിക്കാൻ സഹായം തേടി ഇന്ത്യന്‍ ഡോക്ടര്‍

വാര്‍സോ(പോളണ്ട്): യുക്രൈനില്‍ നിന്ന് ജാഗ്വാർ ഉൾപ്പെടെയുള്ള തന്‍റെ വളർത്തുമൃഗങ്ങളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡോക്ടർ ഗിഡികുമാര്‍ പാട്ടീല്‍ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശകാലത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ താൻ നിർബന്ധിതനായെന്നും വളർത്തുമൃഗങ്ങളെ കൂടെ കൂട്ടാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം…

മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായി എതിർപ്പില്ലെന്ന് ശശി തരൂർ

തിരുവനന്തപുരം: കോൺഗ്രസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ തന്‍റെ എതിരാളിയായ മല്ലികാർജ്ജുൻ ഖാർഗെയോട് വ്യക്തിപരമായ എതിർപ്പില്ലെന്ന് ശശി തരൂർ. പാർട്ടി തനിക്ക് ഒന്നും സംഭാവനയായി നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യുമെന്ന് കരുതുന്നില്ലെന്നും ഔദ്യോഗിക സ്ഥാനാർത്ഥിയില്ലെന്നും അദ്ദേഹം പറഞ്ഞു. വോട്ട് ചെയ്യുന്നവരുടെ എണ്ണം…

കോൺഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പ്; സ്നേഹം തരൂരിനും, വോട്ട് ഖാർ​ഗെയ്ക്കുമെന്ന് കെ മുരളീധരൻ

തിരുവനന്തപുരം: തന്‍റെ സ്നേഹം ശശി തരൂരിനും വോട്ട് ഖാർഗെയ്ക്കും നൽകുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ എം പി. തരൂർ മുന്നോട്ട് വച്ച ആശയങ്ങളോട് യോജിപ്പുണ്ടെന്നും കെ മുരളീധരൻ പറഞ്ഞു. തരൂരിന് സാധാരണ ജനങ്ങളുമായി ബന്ധമില്ല. അദ്ദേഹം വളർന്നു വന്ന…

അരലക്ഷത്തോളം യൂണിറ്റുകൾ തിരിച്ച് വിളിച്ച് കിയ

ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ കിയ ഇന്ത്യ ഏറ്റവും പുതിയ ഓഫറായ കാരെൻസിന്റെ 44,174 യൂണിറ്റുകൾ തിരിച്ചുവിളിക്കുന്നു. എയർ ബാഗ് കൺട്രോൾ മൊഡ്യൂൾ സോഫ്‌റ്റ്‌വെയറിൽ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ പരിശോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് പറയപ്പെടുന്നു. പരിശോധനയിൽ എന്തെങ്കിലും പ്രശ്നം കണ്ടെത്തിയാൽ,…

രാജമലയില്‍ കൂട്ടിലകപ്പെട്ട കടുവയ്ക്കു തിമിരം; കാട്ടിലേക്ക് തുറന്നുവിടില്ല

മൂന്നാർ: രാജമലയിൽ കെണിയിൽ അകപ്പെട്ട കടുവയെ വനത്തിലേക്ക് തുറന്നുവിടാൻ കഴിയുന്ന ആരോഗ്യ അവസ്ഥയിലല്ലെന്ന് വനംവകുപ്പ്. കടുവയുടെ ഇടത് കണ്ണിൽ തിമിരം ബാധിച്ചിട്ടുണ്ട്. കാഴ്ച വൈകല്യമാകാം വളർത്തുമൃഗങ്ങളെ ആക്രമിക്കാൻ കാരണമെന്ന് വിശ്വസിക്കപ്പെടുന്നു. കടുവയെ പുനരധിവാസ കേന്ദ്രത്തിലേക്ക് മാറ്റും. ചൊവ്വാഴ്ച രാത്രി എട്ടരയോടെയാണ് നെയ്മക്കാട്…

മുംബൈയിൽ ആംബുലൻസിലേക്ക് കാർ ഇടിച്ചുകയറി അപകടം; 5 പേർ മരിച്ചു

മുംബൈ: മുംബൈയിലെ ബാന്ദ്ര-വർളി സീ ലിങ്ക് റോഡിൽ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് അഞ്ച് പേർ മരിച്ചു. അപകടത്തിൽ ആറുപേർക്ക് പരിക്കേറ്റു. ബുധനാഴ്ച പുലർച്ചെ 2.20 ഓടെയായിരുന്നു അപകടം. നിമിഷങ്ങൾക്ക് മുമ്പ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ എത്തിയ ആംബുലൻസ് അടക്കമുള്ള വാഹനങ്ങളിലേക്ക് കാർ…

ഇമ്രാൻ ഖാനെ ലോകത്തിലെ ഏറ്റവും വലിയ നുണയൻ എന്ന് വിളിച്ച് പാക് പ്രധാനമന്ത്രി

ഇസ്ലാമാബാദ്: മുൻ പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഭൂമിയിലെ ഏറ്റവും വലിയ നുണയനാണെന്ന് പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്. ഇമ്രാൻ ഖാൻ രാജ്യത്തിന്‍റെ സമ്പദ് വ്യവസ്ഥയെ തകർത്തുവെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പാകിസ്താൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) ചെയർമാൻ പാകിസ്താൻ്റെ ആഭ്യന്തര, വിദേശ…

ചാമ്പ്യൻസ് ലീഗ്: ബാഴ്‌സയെ തകർത്ത് ഇന്റർ മിലാൻ

സാന്‍ സിറോ: ചാമ്പ്യൻസ് ലീഗിൽ ബാഴ്സലോണയ്ക്ക് രണ്ടാം തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഇന്‍റർ മിലാൻ ബാഴ്സലോണയെ തോൽപ്പിച്ചത്. 45-ാം മിനിറ്റിൽ ഇന്‍റർ മിലാൻ വിജയഗോൾ നേടി. ഹകൻ ചാഹനഗ്ലുവാണ് നിർണായക ഗോൾ നേടിയത്. 67-ാം മിനിറ്റിൽ പെഡ്രിയുടെ ഗോളിലൂടെ ബാഴ്സലോണ…

മതാടിസ്ഥാനത്തിൽ ജനസംഖ്യ അസമത്വം; നിയന്ത്രണത്തിന് നിയമംവേണം: മോഹന്‍ ഭാഗവത്

നാഗ്പുര്‍: ഇന്ത്യയിൽ ജനസംഖ്യാ നിയന്ത്രണം അനിവാര്യമാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. മതത്തെ അടിസ്ഥാനമാക്കിയുള്ള ജനസഖ്യാ അസന്തുലിതാവസ്ഥ അവഗണിക്കാനാവാത്ത വിഷയമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. വിജയദശമിയോട് അനുബന്ധിച്ച് നാഗ്പൂരിൽ നടന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനസംഖ്യയ്ക്ക് വരുമാന സ്രോതസ്സുകൾ ആവശ്യമാണ്. വിഭവങ്ങൾ നിർമ്മിക്കാതെ…