Category: Latest News

സമാധാന നൊബേല്‍ സാധ്യതാപട്ടികയില്‍ ഇടംനേടി ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകർ

ന്യൂഡല്‍ഹി: സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിനുള്ള സാധ്യതാ പട്ടികയിൽ ഇടം നേടി ഇന്ത്യൻ മാധ്യമ പ്രവർത്തകരായ മുഹമ്മദ് സുബൈറും പ്രതീക് സിന്‍ഹയും. റോയിട്ടേഴ്സ് സര്‍വേ പ്രകാരം ടൈം വെബ്സൈറ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഫാക്ട് ചെക്കിങ് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസിന്റെ സ്ഥാപകരാണ് ഇരുവരും.…

കപ്പുയർത്താൻ പത്താനും ഗംഭീറും; ലെജൻഡ്‌സ് ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്

ജയ്‌പൂര്‍: ലെജൻഡ്സ് ലീഗ് ക്രിക്കറ്റ് ചാമ്പ്യൻമാരെ ഇന്നറിയാം. ഫൈനലിൽ ഇർഫാൻ പത്താൻ നയിക്കുന്ന ഭിൽവാര കിങ്സ് ഗൗതം ഗംഭീർ നയിക്കുന്ന ഇന്ത്യ ക്യാപിറ്റൽസിനെ നേരിടും. ജയ്പൂരിൽ രാത്രി 7.30നാണ് മത്സരം ആരംഭിക്കുക. മിച്ചൽ ജോൺസൺ, ജാക് കാലിസ്, റോസ് ടെയ്ലർ എന്നിവർ…

തെലങ്കാന രാഷ്ട്ര സമിതി ഇനി ഭാരത് രാഷ്ട്രസമിതി

ഹൈദരാബാദ്: ദേശീയ തലത്തിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട് തെലങ്കാന രാഷ്ട്ര സമിതിയുടെ പേര് മാറ്റി. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പാർട്ടിയുടെ പുതിയ പേര് ഭാരത രാഷ്ട്ര സമിതി എന്നായിരിക്കുമെന്ന് പ്രഖ്യാപിച്ചു. ജെഡിഎസ് നേതാവ് കുമാരസ്വാമിയും…

സിസ്റ്റർ ലൂസി കളപ്പുരയുടെ സത്യാ​ഗ്രഹ സമരം 8 ദിവസങ്ങൾ പിന്നിട്ടു

വയനാട്: കാരക്കാമല മഠത്തിലെ വിവേചനങ്ങൾക്കെതിരെ സിസ്റ്റർ ലൂസി കളപ്പുര ആരംഭിച്ച സത്യാഗ്രഹം തുടരുകയാണ്. വെള്ളമുണ്ട പൊലീസ് മദർ സുപ്പീരിയറുമായി ചർച്ച നടത്തിയെങ്കിലും പരിഹാരം കണ്ടെത്താനായില്ല. സിസ്റ്റർ ലൂസി കളപ്പുര കാരക്കാമലയിലെ എഫ്.സി.സി മഠത്തിന് മുന്നിൽ സത്യാഗ്രഹം ഇരിക്കാൻ തുടങ്ങിയിട്ട് എട്ട് ദിവസമായി.…

ആഗ്രയിലെ ആശുപത്രി കെട്ടിടത്തിൽ തീപിടുത്തം; കെട്ടിട ഉടമയും മക്കളും മരിച്ചു

ആഗ്ര: ഉത്തർപ്രദേശിലെ ആഗ്രയിൽ സ്വകാര്യ ആശുപത്രി കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ കെട്ടിട ഉടമയും മക്കളും മരിച്ചു. ഷാഗഞ്ചിലെ ഖേരിയ മോറിലെ ആർ മധുരാജ് ആശുപത്രിയിലാണ് ബുധനാഴ്ച പുലർച്ചെ വൻ തീപിടുത്തമുണ്ടായത്. ആശുപത്രി കെട്ടിടത്തിന്‍റെ ഉടമ രാജൻ സിംഗ്, മകൻ ഋഷി, മകൾ ശാലു…

ബോക്‌സിന് പുറത്ത് നിന്നുള്ള ഗോള്‍ വേട്ട; ഒന്നാമനായി ലയണൽ മെസി

ലണ്ടന്‍: സൂപ്പർതാരം മെസി പിഎസ്‌ജിയിലെ തന്റെ രണ്ടാം സീസണിൽ മികച്ച ഫോമിലാണ്. ഗോളടിച്ചും ഗോളടിപ്പിച്ചും മെസി നിറഞ്ഞ് കളിക്കുന്നു. ഇതിനിടയിലാണ് ആരാധകരെ ആവേശഭരിതരാക്കുന്ന മറ്റൊരു കണക്കും പുറത്തുവരുന്നത്. 2018-19 സീസൺ മുതൽ ബോക്‌സിന് പുറത്ത് നിന്ന് ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ…

ബ്രാഡ് പിറ്റ് മക്കളെ ഉൾപ്പെടെ ഉപദ്രവിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി ആഞ്ജലീന ജോളി

മുൻ ഭർത്താവ് ബ്രാഡ് പിറ്റ് തന്നെയും മക്കളെയും ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടി ആഞ്ജലീന ജോളി. മക്കളിൽ ഒരാളെ ശ്വാസം മുട്ടിക്കുകയും മറ്റൊരാളുടെ മുഖത്ത് അടിക്കുകയും ചെയ്ത ശേഷം ബ്രാഡ് പിറ്റ് ആഞ്ജലീന ജോളിയെ ശാരീരികമായി ഉപദ്രവിക്കുകയും ദേഹത്ത് ബിയര്‍ ഒഴിക്കുകയും…

പഞ്ചാബ് അതിര്‍ത്തിയില്‍ പാക് ഡ്രോണ്‍; വെടിയുതിര്‍ത്ത് സൈന്യം

ഛണ്ഡീഗഢ്: സുരക്ഷാ ഭീഷണിയെ തുടർന്ന് പഞ്ചാബ് അതിർത്തിയിൽ സുരക്ഷാ സേന വെടിയുതിർത്തതായി റിപ്പോർട്ട്. പഞ്ചാബിലെ ഗുർദാസ്പൂർ സെക്ടറിൽ പാകിസ്താനിൽ നിന്നുള്ള ഡ്രോൺ ഇന്ത്യൻ പ്രദേശത്തേക്ക് കടന്നതിന് പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ ആകാശത്ത് ഒരു മൂളൽ കേട്ടതിനെ തുടർന്നാണ് വെടിവെപ്പുണ്ടായതെന്ന് അധികൃതർ…

ആര്‍എസ്എസ് പരിപാടിയിൽ മുഖ്യാതിഥിയായി പർവ്വതാരോഹക സന്തോഷ് യാദവ്

നാഗ്പുര്‍: സംഘടനയുടെ ചരിത്രത്തിലാദ്യമായി വിജയദശമി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി ഒരു സ്ത്രീയെ ആർഎസ്എസ് ക്ഷണിച്ചു. നാഗ്പൂരിൽ നടന്ന വിജയദശമി ആഘോഷത്തിൽ പർവതാരോഹക സന്തോഷ് യാദവ് മുഖ്യാതിഥിയായിരുന്നു. പരിപാടി ഉദ്ഘാടനം ചെയ്ത ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ശസ്ത്രപൂജയും നടത്തി. രണ്ട് തവണ എവറസ്റ്റ്…

വെറും 1200 രൂപ; ഗോവയിലെ അവധിക്കാല വസതി വാടകയ്ക്ക് നൽകി യുവരാജ് സിംഗ്

ലോകമെമ്പാടുമുള്ള തന്‍റെ ആരാധകർക്കായി ഗോവയിലെ തൻ്റെ വീട് വാടകയ്ക്ക് നല്‍കി യുവരാജ് സിംഗ്. ഗോവയിലെ തന്‍റെ അവധിക്കാല വസതിയാണ് അദ്ദേഹം വാടകയ്ക്ക് നൽകിയത്. ഓൺലൈൻ റെന്‍റൽ സൈറ്റിലൂടെ ആര്‍ക്കും കാസാ സിങ് എന്ന യുവരാജിന്‍റെ അവധിക്കാല വസതിയിൽ താമസിക്കാം. ഗോവയിലെ ചപ്പോര…