Category: Latest News

ഇന്ത്യന്‍ കമ്പനിയുടെ കഫ്‌സിറപ്പിനെതിരേ ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: ഗാംബിയയിൽ 66 കുട്ടികളുടെ മരണത്തിന് കാരണമായതായി സംശയിക്കുന്ന കഫ് സിറപ്പിനെക്കുറിച്ച് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി. ഇന്ത്യയിൽ നിന്നുള്ള മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസിന്‍റെ നാല് തരം കഫ് സിറപ്പുകൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ആഫ്രിക്കൻ രാജ്യമായ ഗാംബിയയിലെ 66 കുട്ടികൾ ഈ കഫ്…

സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രം പ്രഖ്യാപിച്ചു

സുരേഷ് ഗോപിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. സുരേഷ് ഗോപിയുടെ 255-ാമത്തെ ചിത്രമാണിത്. എസ്ജി 255 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. കോസ്മോസ് എന്‍റർടെയ്ൻമെന്‍റ്സാണ് ചിത്രം നിർമ്മിക്കുന്നത്. സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രം ‘മേ ഹൂം…

വടക്കഞ്ചേരിയിൽ സ്കൂളിൽ നിന്ന് ടൂര്‍ പോയ ബസും കെഎസ്ആര്‍ടിസിയും കൂട്ടിയിടിച്ചു; 9 മരണം

വടക്കാഞ്ചേരി: വടക്കാഞ്ചേരിയിൽ ദേശീയപാതയിൽ വൻ വാഹനാപകടം. കെ.എസ്.ആർ.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഒമ്പത് പേർ മരിച്ചു. എറണാകുളം മാർ ബസേലിയോസ് സ്കൂളിൽ നിന്ന് വിനോദയാത്രയ്ക്ക് പോകുകയായിരുന്ന സംഘമാണ് അപകടത്തിൽപ്പെട്ടത്.  43 വിദ്യാർത്ഥികളും അഞ്ച് അധ്യാപകരും അടങ്ങുന്നതായിരുന്നു സംഘം.…

ഫിഷറീസ്, അക്വാകൾച്ചർ രംഗത്ത് കേരളത്തിന് സഹായം വാഗ്ദാനം ചെയ്ത് നോർവേ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം നോർവേയിലെ ഫിഷറീസ്, സമുദ്ര നയ മന്ത്രി ജോർണർ സെൽനെസ് സ്കെജറനുമായി കൂടിക്കാഴ്ച നടത്തി. ഫിഷറീസ്, അക്വാകൾച്ചർ മേഖലകളിൽ പുതിയ പദ്ധതികൾ നടപ്പിലാക്കാൻ നോർവേ സഹായം വാഗ്ദാനം ചെയ്തു. കേരളത്തിൽ ഒരു മാരിടൈം…

ദസറ ആഘോഷം; കത്തിക്കൊണ്ടിരുന്ന കൂറ്റന്‍ കോലം കാണികള്‍ക്കുമേല്‍ പതിച്ചു

ചണ്ഡീഗഢ്: ഹരിയാനയിലെ യമുനാനഗറിൽ ദസറ ആഘോഷത്തിനിടെ കത്തിക്കൊണ്ടിരുന്ന കൂറ്റൻ രാവണന്‍റെ കോലം വീണ് നിരവധി പേർക്ക് പരിക്ക്. ആൾക്കൂട്ടത്തിലേക്ക് കൂറ്റൻ കോലം വീഴുന്നതിന്‍റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. നിരവധി പേർ ഇതിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. തിന്മയുടെ മേലുള്ള നന്മയുടെ വിജയം ഉദ്ഘോഷിക്കുന്നതാണ്…

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; ഷിൻഡെക്കൊപ്പം വേദി പങ്കിട്ട് സഹോദരൻ ജയദേവ് താക്കറെ 

മുംബൈ: മഹാരാഷ്ട്രയിൽ ദസറ ദിനത്തിൽ ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗത്തിന് കനത്ത തിരിച്ചടി. മുംബൈയിലെ ബികെസി ഗ്രൗണ്ടിൽ നടന്ന ദസറ റാലിയിൽ ഉദ്ധവ് താക്കറെയുടെ മൂത്ത സഹോദരൻ ജയ്ദേവ് താക്കറെ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്കൊപ്പം വേദി പങ്കിട്ടു. ഉദ്ധവ് താക്കറെയുടെ…

ക്രൂഡോയിൽ ഉത്പാദനം വെട്ടിക്കുറക്കാൻ ഒപെക് രാജ്യങ്ങളുടെ തീരുമാനം

ന്യൂഡല്‍ഹി: ഒപെക് രാജ്യങ്ങൾ ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി കുറയ്ക്കാൻ തീരുമാനിച്ചു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിലുണ്ടായ ഇടിവാണ് ഉത്പാദനം കുറയ്ക്കാൻ കാരണം. ഒപെക് രാജ്യങ്ങളുടെ സംയോജിത ഉത്പാദനം പ്രതിദിനം 2 ദശലക്ഷം ബാരൽ എന്ന നിരക്കിൽ കുറയ്ക്കാനാണ് തീരുമാനം. രണ്ട്…

ഇന്ത്യയാണ്‌ ശരി: ഇന്ത്യയുടെ കൊവിഡ് കാല പ്രവർത്തനങ്ങളെ അനുകരിക്കണമെന്ന് ലോകബാങ്ക് തലവൻ

ന്യൂഡൽഹി: കൊവിഡ്-19 മഹാമാരിയുടെ സമയത്ത് നിസ്സഹായരും ദരിദ്രരുമായ ജനങ്ങൾക്ക് ഇന്ത്യ നൽകിയ പിന്തുണയെ അഭിനന്ദിച്ച് ലോകബാങ്ക് അധ്യക്ഷൻ. നേരിട്ട് പണം നൽകിയ ഇന്ത്യയുടെ മാതൃക മറ്റ് രാജ്യങ്ങൾ പിന്തുടരണമെന്നും ലോകബാങ്ക് അധ്യക്ഷൻ ഡേവിഡ് മൽപാസ് പറഞ്ഞു. ദാരിദ്ര്യ നിർമാർജനത്തിൽ ലോകരാജ്യങ്ങൾ കൈവരിച്ച…

ദസറ ആഘോഷങ്ങൾക്കായി പ്രധാനമന്ത്രി കുളുവിൽ

ന്യൂഡല്‍ഹി: അന്താരാഷ്ട്ര ദസറ ആഘോഷത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുളുവിലെത്തി. കുളുവിലെത്തിയ പ്രധാനമന്ത്രി രഘുനാഥ് ക്ഷേത്രം സന്ദർശിച്ചു. രഥയാത്രയിലും അദ്ദേഹം പങ്കെടുത്തു. കുളുവിൽ കാറിൽ വന്നിറങ്ങുന്ന വീഡിയോ മോദി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. ക്ഷേത്ര ദർശനത്തിന്‍റെ വീഡിയോയും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. കാലം…

പാർട്ടിയെ നയിക്കണമെന്ന് നിതീഷ് കുമാർ ആവശ്യപ്പെട്ടു: പ്രശാന്ത് കിഷോർ

പട്ന: ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ തനിക്ക് ജനതാദൾ (യു) അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തതായി തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ജെഡിയുവിലേക്ക് മടങ്ങാൻ താൽപര്യമില്ലെന്ന് നിതീഷിന് മറുപടി നൽകിയതായും പ്രശാന്ത് കിഷോർ വെളിപ്പെടുത്തി. ജൻ സൂരജ് പ്രസ്ഥാനത്തിന്‍റെ ജനസമ്പർക്ക പരിപാടിയിൽ…