Category: Latest News

വെടിനിർത്തൽ ഉണ്ടാകില്ലെന്ന നിലപാടിൽ ഉക്രൈൻ

കിഴക്കൻ ഡോൺബാസ് പ്രദേശം പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്ന സാഹചര്യത്തിൽ വെടിനിർത്തൽ ഉണ്ടാകില്ലെന്ന് ഉക്രൈൻ. തങ്ങളുടെ പ്രദേശം വിട്ടുകൊടുക്കാൻ ഒരു വിട്ടുവീഴ്ചയുമില്ലെന്നാണ് ഉക്രൈൻ നിലപാട്. മരിയുപോളിനെ പിടികൂടിയത് പോലെ എല്ലാ വശങ്ങളിലും വളഞ്ഞ് ഉക്രേനിയൻ സൈനികരെ ബന്ദികളാക്കാനും റഷ്യ പദ്ധതിയിടുന്നുണ്ടോ എന്ന സംശയവും…

‘സ്കോർപിയോ എൻ’ അവതരിപ്പിക്കാൻ ഒരുങ്ങി മഹീന്ദ്ര

മഹീന്ദ്ര ഒരു പുതിയ സ്പോർട്സ് യൂട്ടിലിറ്റി വാഹനം ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു. Z101 എന്ന രഹസ്യനാമത്തിലുള്ള പുതിയ എസ്യുവി ‘സ്കോർപിയോ എൻ’ 2022 ജൂൺ 27 ന് അവതരിപ്പിക്കും. മഹീന്ദ്രയുടെ നിലവിലുള്ള മോഡൽ ‘സ്കോർപിയോ ക്ലാസിക്’ എന്ന പേരിൽ തുടരും.…

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു

കുരങ്ങുപനി കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നു. മെയ് 13 മുതൽ 12 രാജ്യങ്ങളിൽ നിന്നായി തൊണ്ണൂറ്റിരണ്ട് കുരങ്ങുപനി കേസുകളാണ് രജിസ്റ്റർ ചെയ്തത്. ലോകാരോഗ്യ സംഘടന കേസുകളിൽ കൂടുതൽ വർദ്ധനവിന് സാധ്യതയുണ്ടെന്ന് അറിയിച്ചു. രോഗവ്യാപനം തടയുന്നതിനായി, അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലുള്ളവർക്ക് കൃത്യമായ വിവരങ്ങൾ…

ഒഡിഷ തീരത്ത് പുതിയ ചക്രവാതചുഴി; കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത

ആന്ധ്രാപ്രദേശിലെ റായൽസീമക്ക് സമീപം നിലനിന്നിരുന്ന ചുഴലിക്കാറ്റ് ദുർബലമായി. അതേസമയം, ഒഡീഷ തീരത്ത് പുതിയ ചക്രവാതചുഴി രൂപപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മധ്യകേരളത്തിലും വടക്കൻ കേരളത്തിലും കനത്ത മഴയുണ്ടാകും. 10 ജില്ലകളിൽ യെല്ലോ അലർട്ട്…

ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് സൗദി

സൗദി അറേബ്യയിൽ ഇതുവരെ കുരങ്ങുപനി സ്ഥിരീകരിച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഏതെങ്കിലും തരത്തിലുള്ള കേസുകൾ കണ്ടെത്തിയാൽ എല്ലാ മെഡിക്കൽ ലബോറട്ടറി സൗകര്യങ്ങളും പരിശോധനകളും തയ്യാറാണെന്നും കുരങ്ങുപനി വിവിധ രാജ്യങ്ങളിൽ പടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ മേൽനോട്ടത്തിൽ ഇത്തരം എല്ലാ അവസ്ഥകളും സൗദി അറേബ്യ…

പുതു ചരിത്രം; മുഴുവൻ വനിതാ അംഗങ്ങളുമായി സൗദിയുടെ ആദ്യ വിമാനം

പൂർണ്ണമായും വനിതാ ക്രൂ അംഗങ്ങളുമായി സൗദി അറേബ്യയിലെ ആദ്യ ആഭ്യന്തര വിമാനം പറന്നു. സൗദിയുടെ ബജറ്റ് വിമാനക്കമ്പനിയായ ഫ്ലൈഅദീൽ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സൗദി വ്യോമയാന ചരിത്രത്തിൽ ആദ്യമായാണ് ഫ്ലൈഅദീൽ വനിതാ ക്രൂവിനൊപ്പം ആദ്യ വിമാന സർവീസ് നടത്തുന്നത്.

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് ഇലോൺ മസ്ക്

തനിക്കെതിരായ ലൈംഗികാരോപണങ്ങൾ നിഷേധിച്ച് സ്പെയ്സ് എക്സ്, ടെസ്ല സ്ഥാപകനും ശതകോടീശ്വരനുമായ എലോൺ മസ്ക്. എന്നാൽ ആരോപണങ്ങൾക്ക് പിന്നാലെ ടെസ്ലയുടെ ഓഹരികളുടെ വില ഇടിഞ്ഞു. 10 ശതമാനം വരെ വില ഇടിഞ്ഞ ടെസ്ലയ്ക്ക് തിരിച്ചടി തുടരുമെന്നാണ് റിപ്പോർട്ടുകൾ. 2016ൽ വിമാനത്തിൽ വച്ച് എയർ…

സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്തെ മൂന്ന് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തൃശൂരിലെ പെരിങ്ങല്‍കുത്ത്, ഇടുക്കിയിലെ കല്ലാർകുട്ടി, ലോവർ പെരിയാർ ഡാമുകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

കെജിഎഫ് ചാപ്റ്റർ 2ലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ഇന്ത്യൻ ചലച്ചിത്ര മേഖലയിലെ ഏറ്റവും ജനപ്രിയ സിനിമകളിൽ ഒന്നായിരിക്കുകയാണ് കെ ജി എഫ് ചാപ്റ്റർ 2. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. ഏപ്രിൽ 14 നാണ് ചിത്രം തിയേറ്ററുകളിൽ റിലീസ് ചെയ്തത്. കെജിഎഫ്: ചാപ്റ്റർ 2 ൽ സഞ്ജയ്…