Category: Latest News

വിസ്മയ കേസ്; വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ

കിരൺ കുമാർ കുറ്റക്കാരനാണെന്ന കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ അമ്മ. സംഭവങ്ങൾ ജനങ്ങളിലേക്കെത്തിക്കാൻ സഹായിച്ച മാധ്യമങ്ങൾക്ക് നന്ദി പറയുന്നുവെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ഒന്നും പറയാനാകില്ലെന്നും വിസ്മയയുടെ അമ്മ പ്രതികരിച്ചു. വിസ്മയ കേസിൽ കിരണ് കുമാർ കുറ്റക്കാരനാണെന്ന്…

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് മരുന്നുകളുടെ ലഭ്യത കുറഞ്ഞേക്കും. മരുന്ന് വാങ്ങുന്നതിനുള്ള ഈ സാമ്പത്തിക വർഷത്തെ ടെൻഡർ നടപടികൾ പൂർത്തിയാക്കാൻ കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ കഴിഞ്ഞിട്ടില്ല. കർശനമായ ടെൻഡർ മാനദണ്ഡങ്ങൾ മരുന്നിൻറെ വിതരണം വൈകിപ്പിക്കുകയാണ്. നിലവിൽ 50 കോടി രൂപ വിറ്റുവരവുള്ള…

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു

സംസ്ഥാനത്ത് ഇന്ന് സ്വർണ വില ഉയർന്നു. തുടർച്ചയായി മൂന്ന് ദിവസം ഉയർന്നതിന് ശേഷം ഇന്നലെ സ്വർണ വില മാറ്റമില്ലാതെ തുടർന്നു.  ഒരു പവൻ സ്വർണത്തിന് 80 രൂപയാണ് വർധിച്ചത്. ഒരു പവൻ സ്വർണ്ണത്തിന്റെ വിപണി വില 37720 രൂപയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ…

കുരങ്ങുപനി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന രീതിക്കെതിരെ യു.എന്‍

യൂറോപ്യൻ രാജ്യങ്ങളിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ, രോഗത്തെക്കുറിച്ചുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വംശീയവും ഹോമോഫോബിക്കുമായ പരാമർശങ്ങൾ നടത്തുന്നതിനെതിരെ ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നൽകി. ചില മാധ്യമങ്ങൾ കുരങ്ങുപനി റിപ്പോർട്ട് ചെയ്യുന്ന രീതിയെ യുഎൻ ഏജൻസി രൂക്ഷമായി വിമർശിച്ചു. എൽജിബിടിക്യു വിഭാഗത്തിൽപെട്ട ആളുകൾക്കെതിരെ ചില…

കുതിച്ച് പച്ചക്കറിവില; തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു

മഴക്കെടുതിയിൽ വൻ നാശനഷ്ടമുണ്ടായതിനാൽ തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പച്ചക്കറികളുടെ വരവ് ഗണ്യമായി കുറഞ്ഞു. ഇതോടെ പച്ചക്കറികളുടെ വില കുത്തനെ ഉയർന്നു. തക്കാളിയും പയറും കിലോയ്ക്ക് 100 രൂപ കടന്നു. ചപ്പുപുതിനയുടെ വില കിലോയ്ക്ക് 140 രൂപയായി ഉയർന്നു. ബിരിയാണി, രസം…

തകര്‍ക്കപ്പെട്ട ക്ഷേത്രങ്ങള്‍ പുനര്‍നിര്‍മിക്കണമെന്ന് ഗോവ മുഖ്യമന്ത്രി

പോർച്ചുഗീസുകാർ പണ്ട് തകർത്ത ഹിന്ദു ക്ഷേത്രങ്ങൾ പുനർനിർമിക്കണമെന്ന് ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത്. ഇതിനായി പ്രത്യേക ബജറ്റ് വിഹിതം വകയിരുത്തിയിട്ടുണ്ടെന്നും സാവന്ത് പറഞ്ഞു. ഉത്തർപ്രദേശിൽ ആർഎസ്എസ് കേന്ദ്രീകൃത മാസികകളുടെ വിജയം ആഘോഷിക്കുന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 450 വർഷത്തെ പോർച്ചുഗീസ് ഭരണത്തിൽ…

‘ജോസഫ്’ റീമേക്ക് ‘ശേഖർ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് കോടതി തടഞ്ഞു

മെയ് 22 ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ‘ശേഖർ’ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത് നിർത്തിവയ്ക്കാൻ കോടതി ഉത്തരവിട്ടതായി നടൻ രാജശേഖർ പറഞ്ഞു. ‘ശേഖറിൻറെ’ പ്രദർശനം റദ്ദാക്കാൻ പ്രാദേശിക കോടതിയാണ് ഉത്തരവിട്ടത്. സാമ്പത്തിക തർക്കമാണ് കാരണം. കോടതി ഉത്തരവിനെ…

ഇന്ത്യയെ ഫിഫ വിലക്കിയേക്കും; ഭരണകൂടം ഇടപെടുന്നത് ഫിഫ നിയമങ്ങൾക്ക് എതിര്

ഫിഫ ഇന്ത്യയെ വിലക്കിയേക്കുമെന്നാണ് സൂചന. അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ മുൻ പ്രസിഡന്റ് പ്രഫുൽ പട്ടേലാണ് ഇക്കാര്യം അറിയിച്ചത്. പ്രഫുൽ പട്ടേലിനെ എഐഎഫ്എഫ് മേധാവി സ്ഥാനത്ത് നിന്ന് നീക്കി ഫെഡറേഷനെ നയിക്കാൻ ഒരു ഗവേണിംഗ് ബോഡിയെ സുപ്രീം കോടതി നിയമിച്ചിരുന്നു. ഫുട്ബോൾ അസോസിയേഷനിൽ…

കൊവിഡ്; ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്ക് യാത്ര വിലക്കുമായി സൗദി

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുൾപ്പെടെ 16 രാജ്യങ്ങളിലേക്കുള്ള സൗദി പൗരൻമാരുടെ യാത്ര സൗദി അറേബ്യ നിരോധിച്ചു. ഇന്ത്യയ്ക്ക് പുറമെ ലെബനൻ, സിറിയ, തുർക്കി, ഇറാൻ, അഫ്ഗാനിസ്ഥാൻ, യെമൻ, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്നാം, അർമേനിയ, ബെലാറസ്,…