Category: Latest News

ദുരന്തനിവാരണ സംവിധാനങ്ങളുടെ പഠനത്തിന് ഉത്തരാഖണ്ഡ് പ്രതിനിധി സംഘം കേരളത്തിൽ

സംസ്ഥാനത്തെ ദുരന്ത നിവാരണ സംവിധാനങ്ങൾ പഠിക്കാൻ ഉത്തരാഖണ്ഡ് സർക്കാരിന്റെ പ്രത്യേക സംഘം കേരളത്തിൽ. ആനന്ദ് ശ്രീവാസ്തവയുടെ നേതൃത്വത്തിലുള്ള ഉന്നതതല സംഘമാണ് മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേരളത്തിലെത്തിയത്. കേരളത്തിലെ ദുരന്ത നിവാരണ സംവിധാനങ്ങൾ, വികേന്ദ്രീകൃത ആസൂത്രണത്തിന്റെയും ദുരന്ത നിവാരണത്തിലെ ഇടപെടലുകളുടെയും കേരള മോഡൽ,…

സ്റ്റീല്‍ ഓഹരികള്‍ക്ക് വന്‍ ഇടിവ്

സർക്കാർ കയറ്റുമതി തീരുവ ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്നത്തെ വ്യാപാരത്തിൽ സ്റ്റീൽ സ്റ്റോക്കുകൾ കുത്തനെ ഇടിഞ്ഞു. ഇത് സ്റ്റീൽ കമ്പനികളുടെ പ്രവർ ത്തനങ്ങളെ സാരമായി ബാധിക്കുന്നതാണ്. ഇരുമ്പയിർ പോലുള്ള നിർണായക ഉരുക്ക് നിർമ്മാണ അസംസ്കൃത വസ്തുക്കൾക്ക് കനത്ത കയറ്റുമതി തീരുവ ഏർപ്പെടുത്താൻ സർക്കാർ തീരുമാനിച്ചിരുന്നു.…

‘മദ്രസ വിദ്യാഭ്യാസം കുട്ടികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കരുത്’ ; അസം മുഖ്യമന്ത്രി

മദ്രസകൾ നിർത്തലാക്കണമെന്നും മദ്രസ വിദ്യാഭ്യാസം കുട്ടികൾക്ക് മേൽ അടിച്ചേൽപ്പിക്കരുതെന്നും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ‘മദ്രസ’ എന്ന വാക്ക് നിർത്തലാക്കണമെന്നും അദ്ദേഹം പറഞ്ഞു. “നിങ്ങളുടെ കുട്ടികളോട് പറയൂ, മദ്രസകളിൽ പോകുന്നത് നിങ്ങളെ ഒരു ഡോക്ടറോ എഞ്ചിനീയറോ ആക്കില്ലെന്ന്. അവർ തന്നെ…

ഒരു ക്യാമ്പസ് ത്രില്ലറുമായി ‘ഹയ’

‘സീനിയേഴ്സ്’ എന്ന ചിത്രത്തിന് ശേഷം ഒരു കാമ്പസ് ത്രില്ലർ ചിത്രം വീണ്ടും മലയാളി പ്രേക്ഷകർക്കായി ഒരുങ്ങുന്നു. ‘ഹയ’ എന്നാണ് ചിത്രത്തിൻറെ പേർ. സിക്സ് സിൽവർ സോൾസ് സ്റ്റുഡിയോസാണ് ചിത്രം നിർമ്മിക്കുന്നത്. വാസുദേവ് സനലാണ് ഹയ സംവിധാനം ചെയ്യുന്നത്. ഗോഡ്സ് ഓൺ കൺട്രി…

വിസ്മയ കേസ്; എല്ലാം തെളിയിക്കാനായെന്ന് പബ്ലിക് പ്രോസിക്യൂട്ടർ

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കോടതി വിധിയിൽ സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്ന എല്ലാ കുറ്റങ്ങളും തെളിയിക്കാൻ കഴിഞ്ഞുവെന്നും പബ്ലിക് പ്രോസിക്യൂട്ടർ മോഹൻ രാജ് പറഞ്ഞു. സെക്ഷൻ 304 ബി പ്രകാരം കുറ്റം തെളിയിക്കാൻ കഴിഞ്ഞത് ഒരു നേട്ടമായിരുന്നെന്നും ഭർതൃവീട്ടിലെ നാലു…

കിരണിനെ പിരിച്ചുവിട്ടത് ശരിയായ തീരുമാനം; മന്ത്രി ആന്റണി രാജു

വിസ്മയ കേസിലെ വിധി തിന്മയ്ക്കെതിരായ വലിയ സന്ദേശമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. വിസ്മയയുടെ ഭർത്താവും മുൻ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറുമായ കിരൺ കുമാറിനെ സർക്കാർ പിരിച്ചുവിട്ടിരുന്നു.ആ തീരുമാനം ശരിയായതായിരുന്നെന്നും മന്ത്രി കൂട്ടിച്ചേർത്തു. വിധി സർക്കാർ ഉദ്യോഗസ്ഥർക്ക് ഒരു പാഠമാണ്.…

ഇന്ത്യൻ ചായ; അഞ്ച് വർഷത്തിനുള്ളിൽ കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി ഉയരും

അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രാജ്യത്തെ തേയില കയറ്റുമതി 300 ദശലക്ഷം കിലോഗ്രാമായി വളരുമെന്ന് ടീ ബോർഡ് ഓഫ് ഇന്ത്യ അറിയിച്ചു. 2023-24 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ തേയില കയറ്റുമതി 240 ദശലക്ഷം കിലോഗ്രാമായി ഉയരും. നിലവിലുള്ള തേയിലയെക്കുറിച്ച് കൂടുതൽ പര്യവേക്ഷണങ്ങൾ നടത്താനും…

കുവൈറ്റിൽ മണൽക്കാറ്റ്

കുവൈറ്റിൽ 25 വർഷത്തിനിടെ 30 കൊണ്ട് മണൽക്കാറ്റ് ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്ത മാസങ്ങളിലൊന്നായി മെയ് മാറിയെന്ന് കുവൈറ്റ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ അരനൂറ്റാണ്ടിൽ ജൂൺ മുൻ നിരയിലായിരുന്നെന്നും എന്നാൽ സമീപ വർഷങ്ങളിൽ കാലാവസ്ഥാ പ്രതിഭാസങ്ങളുടെ രീതി മാറിയെന്നു സെന്റർ…

വിസ്മയ കേസ്; വിധിയിൽ നിരാശ,ഹൈക്കോടതിയെ സമീപിക്കുമെന്ന് കിരൺകുമാറിന്റെ അഭിഭാഷകൻ

വിസ്മയ കേസിൽ കിരൺ കുമാറിനെ ശിക്ഷിച്ച കൊല്ലം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകൻ പറഞ്ഞു. വിധിയിൽ നിരാശയും വിയോജിപ്പുമുണ്ട്. ഹൈക്കോടതിയിൽ അപ്പീൽ നൽകാനാണ് തീരുമാനം. വിധിക്ക് മുമ്പ് കിരണ് കുമാറിന്റെ അഭിഭാഷകൻ വളരെ ആത്മവിശ്വാസത്തിലായിരുന്നു. തെളിവ്…

ശിക്ഷാവിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തുമെന്ന് വിസ്മയയുടെ അച്ഛന്‍

വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ കോടതി വിധിയിൽ സന്തോഷമുണ്ടെന്ന് വിസ്മയയുടെ മാതാപിതാക്കൾ. കിരൺ കുമാറിനു പരമാവധി ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഇവർ പറഞ്ഞു. തങ്ങൾക്കൊപ്പം നിന്ന എല്ലാവരോടും നന്ദി പറയാൻ ആഗ്രഹിക്കുന്നുവെന്നും ഇരുവരും പ്രതികരിച്ചു. ആത്മഹത്യക്കേസിൽ ഭർത്താവ് കിരൺ കുറ്റക്കാരനാണെന്ന് കോടതി…