Category: Latest News

ഡോർട്മുണ്ടിനെ മുന്നോട്ട് നയിക്കാ‌ൻ എഡിൻ ടെർസിച്

മാർക്കോ റോസിനെ പുറത്താക്കിയ ഡോർട്ട്മുണ്ട് എഡിൻ ടെർസിക്കിനെ പുതിയ പരിശീലകനായി കൊണ്ടുവന്നു. ഒരു സീസൺ മുമ്പ് ഡോർട്ട്മുണ്ടിൻറെ ഇടക്കാല പരിശീലകനായി ചുമതലയേറ്റപ്പോൾ, ടെർസിക് ക്ലബ്ബിനായി മികച്ച ഫുട്ബോൾ കളിക്കുകയും ചാമ്പ്യൻസ് ലീഗ് യോഗ്യതയും ഡി എഫ് ബി പൊകാൽ കിരീടവും നേടുകയും…

ലോകത്തിലെ ഏറ്റവും വിലയുള്ള വാഹനം; ലേലത്തിൽ വിറ്റുപോയത് 1108 കോടിയ്ക്ക്

ആർ‌എം സോത്ബി എന്ന കമ്പനി നടത്തിയ ലേലത്തിൽ 1,108 കോടി രൂപയ്ക്കാണ് ഈ കാർ വിറ്റത്. 1955ലെ മോഡൽ മെഴ്സിഡസ്-ബെൻസ് 300 എസ്എൽആർ ഉലെൻഹോട്ട് കൂപ്പെ എന്ന കാറാണ് വിറ്റത്. അത്തരമൊരു വില ലഭിക്കാൻ ഈ കാറിൻറെ ഈ മോഡൽ കാറുകളിൽ…

ഒന്നാം ക്ലാസിൽ ചേരുന്നവർക്ക് ഒരു വെള്ളിനാണയം

പുതുതായി ഒന്നാം ക്ലാസിൽ ചേർന്ന വിദ്യാർത്ഥികൾക്കായി സ്കൂൾ ഒരു വെള്ളി നാണയം പ്രഖ്യാപിച്ചു. കർണാടകയിലെ മാണ്ഡ്യ ജില്ലയിലെ മേലുകോട്ട പ്രൈമറി സ്കൂൾ കൂടുതൽ വിദ്യാർത്ഥികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതിനുള്ള പുതിയ ആശയം നടപ്പിലാക്കുന്നു. ഈ കന്നഡ മീഡിയം സ്കൂളിനു 150 വർഷം പഴക്കമുണ്ട്.…

ഹാരി മഗ്വയർ ക്യാപ്റ്റൻ ആയേക്കില്ല; സൂചന നൽകി ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകനായ ശേഷം നടന്ന ആദ്യ വാർത്താസമ്മേളനത്തിൽ അടുത്ത സീസണിലും ഹാരി മഗ്വയർ ക്യാപ്റ്റനായി തുടരുമോ എന്ന ചോദ്യത്തിന് മറുപടി നൽകി ടെൻ ഹാഗ്. മഗ്വയറിനെ ക്യാപ്റ്റൻസിയിൽ നിന്ന് മാറ്റുമെന്ന് സൂചന നൽകി അടുത്ത സീസൺ ഒരു വ്യത്യസ്തമായ സീസണായിരിക്കുമെന്ന്…

റാലിക്കിടെ വിദ്വേഷമുദ്രാവാക്യം വിളിച്ച് കുട്ടി: കേസ് എടുക്കണമെന്ന് ബാലാവകാശ കമ്മിഷൻ

ആലപ്പുഴയിൽ പോപ്പുലർ ഫ്രണ്ട് റാലിക്കിടെ കുട്ടി വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുക്കണമെന്ന് ബാലാവകാശ കമ്മീഷൻ. ജുവനൈൽ ജസ്റ്റിസ് ആക്ടിൻറെ ലംഘനമാണ് നടന്നതെന്ന് ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി. ശനിയാഴ്ച നടന്ന പോപ്പുലർ ഫ്രണ്ട് റാലിക്കിടെ മറ്റൊരാളുടെ തോളിൽ ഇരുന്ന് പ്രകോപനപരമായ…

‘നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ സിപിഎം ഇടനില’; വി.ഡി സതീശൻ

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാൻ സി.പി.എം നേതാക്കൾ ഇടനിലക്കാരായി പ്രവർത്തിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിപിഎം നേതാക്കളും സർക്കാരും ഒത്തുകളിച്ച് കേസ് ഒത്തുതീർപ്പാക്കുകയാണ്. അന്വേഷണം പാതിവഴിയിൽ നിർത്തിയ ശേഷമാണ് കേസ് കോടതിയിലേക്ക് കൊണ്ടുപോയതെന്നും അദ്ദേഹം പറഞ്ഞു. കേസ് അട്ടിമറിക്കാൻ നീക്കം…

വലയിൽ കുടുങ്ങിയ കടലാമകളെ കടലിലേക്ക് തിരിച്ചയച്ച് അധികൃതർ

ടുണീഷ്യയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കുടുങ്ങിയ ആമകളെ കടലിലേക്ക് തിരിച്ചയച്ചു. വംശനാശഭീഷണി നേരിടുന്ന വിഭാഗത്തിൽപ്പെട്ട മൂന്ന് ലോഗാർഹെഡ് ആമകളെ ഞായറാഴ്ചയാണ് കടലിൽ എത്തിച്ചത്. ടുണീഷ്യയിൽ മത്സ്യത്തൊഴിലാളികളുടെ വലയിൽ കടൽ ആമകൾ കുടുങ്ങുന്നത് നിത്യസംഭവമാണ്. ഒരാൾക്ക് ഒരു ട്രാക്കിംഗ് ബീക്കൺ ബീക്കണും മറ്റുള്ളവർക്ക് അവ…

തായ്‌വാനെ ആക്രമിക്കാൻ ചൈന? ഉന്നതതല യോഗത്തിന്റെ ശബ്ദരേഖ പുറത്ത്

തായ്‌വാനെ ആക്രമിക്കാൻ ചൈന തയ്യാറെടുക്കുന്നതായി സൂചന. ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ഉന്നത നേതാക്കളും പീപ്പിൾസ് ലിബറേഷൻ ആർമിയിലെ ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ഈ വിഷയത്തിൽ ചർച്ച നടന്നതായാണ് റിപ്പോർട്ട്. യുദ്ധതന്ത്രത്തെക്കുറിച്ചുള്ള ചർച്ചകളുടെ ഓഡിയോ ക്ലിപ്പും പുറത്തുവന്നിട്ടുണ്ട്. ‘ലൂഡ്’ എന്ന യൂട്യൂബ് ചാനലും…

ജാതി സെൻസസ്; സർവകക്ഷി യോഗം വിളിക്കാൻ നിതീഷ് കുമാർ

വിവിധ രാഷ്ട്രീയ പാർട്ടികളുടെ അഭിപ്രായം തേടിയ ശേഷം സംസ്ഥാനത്ത് ജാതി സെൻസസ് നടത്തുമെന്ന് ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പ്രതിപക്ഷ നേതാവ് തേജസ്വി യാദവിൻറെ ആവശ്യമായിരുന്നു ഇത്. ജാതി സെൻസസ് ചർച്ച ചെയ്യാൻ മെയ് 27ന് സർവകക്ഷി യോഗം വിളിക്കുമെന്നും അദ്ദേഹം…