Category: Kerala

മദ്യത്തിന്റെ പൊതുവിൽപ്പന നികുതി വർദ്ധന ബില്ല് നിയമസഭ പാസാക്കി

തിരുവനന്തപുരം: മദ്യത്തിന്‍റെ പൊതുവിൽപ്പന നികുതി 4% വർദ്ധിപ്പിക്കാനുള്ള ബില്ലിന്മേൽ സംസ്ഥാനത്ത് ചർച്ചകൾ ആരംഭിച്ചു. ലാഭം മദ്യക്കമ്പനികൾക്ക് മാത്രമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സർക്കാരിന്റെ ഈ നയം അംഗീകരിക്കാനാവില്ലെന്ന് പി.സി വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ മദ്യത്തിന്‍റെ വില വർദ്ധിപ്പിക്കരുതെന്നും…

വിസി നിയമനം; സെർച്ച് കമ്മിറ്റി നോമിനിയെ ഒരു മാസത്തിനകം നൽകണമെന്ന് ഹൈക്കോടതി

കൊച്ചി: കേരള സർവകലാശാല വി.സി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് നോമിനിയെ ഒരു മാസത്തിനകം നൽകാൻ കേരള ഹൈക്കോടതി സെനറ്റിന് നിർദ്ദേശം നൽകി. ഈ സമയപരിധിക്കുള്ളിൽ നോമിനിയെ നൽകിയില്ലെങ്കിൽ, ചാൻസലർക്ക് നിയമപ്രകാരം നടപടിയെടുക്കാം. നോമിനിയെ നൽകിയാൽ കമ്മിറ്റി രൂപീകരിച്ച് ചാൻസലർ വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും…

പിഎസ്‌സി ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്ന സംവിധാനത്തിൽ മാറ്റം വരുത്തുന്നു

തിരുവനന്തപുരം: ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യുന്നതിൽ നിലവിലുള്ള സംവിധാനത്തിൽ മാറ്റം വരുത്താൻ നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. ജീവനക്കാർ വിരമിക്കുമ്പോൾ ഒഴിവുകൾ കൃത്യമായി മനസ്സിലാക്കാൻ പ്രത്യേക സോഫ്റ്റ് വെയർ വികസിപ്പിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ഇതിനകം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയെ…

സംസ്ഥാനത്ത് എംഎസ്എംഇ രംഗത്ത് വൻ കുതിപ്പ്; 2.2 ലക്ഷം പേർക്ക് തൊഴിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ മേഖലയിൽ വലിയ കുതിച്ചു ചാട്ടം. കഴിഞ്ഞ എട്ട് മാസത്തിനിടെ 1,01,353 എംഎസ്എംഇ സംരംഭങ്ങൾ ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് നിയമസഭയിൽ പറഞ്ഞു. ഇതിലൂടെ 6,282 കോടി രൂപയുടെ ആഭ്യന്തര നിക്ഷേപമാണ് കേരളത്തിൽ…

ഇന്ത്യ-ശ്രീലങ്ക ടി20; അവസാന ഏകദിനം തിരുവനന്തപുരത്ത്

മുംബൈ: ജനുവരിയില്‍ നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ടി20, ഏകദിന പരമ്പരകളുടെ മത്സരക്രമം പ്രഖ്യാപിച്ചു. പരമ്പരയിലെ അവസാന ഏകദിനത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവും. ജനുവരി മൂന്നിന് ടി20 പരമ്പരയോടെ ആരംഭിക്കുന്ന ശ്രീലങ്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ മൂന്ന് ടി20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളുമാണുള്ളത്. …

വിഴിഞ്ഞം തുറമുഖ നിർമ്മാണം പുനരാരംഭിച്ചു; ഇരട്ടി വേഗത്തിൽ പൂർത്തിയാക്കും

തിരുവനന്തപുരം: മാസങ്ങൾ നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ വിഴിഞ്ഞത്ത് തുറമുഖ നിർമ്മാണം പുനരാരംഭിച്ചു. സമര പന്തൽ പൊളിച്ചുമാറ്റിയ ശേഷമാണ് നിർമ്മാണ സാമഗ്രികൾ വിഴിഞ്ഞത്ത് എത്തിച്ചത്. നഷ്ടപ്പെട്ട സമയം നികത്താൻ ഇരട്ടി വേഗത്തിൽ നിർമ്മാണം പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അദാനി ഗ്രൂപ്പ്. ആദ്യഘട്ടത്തിൽ 20 ലോഡ് നിർമ്മാണ…

ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റ്; നിർമ്മാണം നിർത്തിവയ്ക്കാൻ ഉത്തരവിട്ട് കോടതി

കോഴിക്കോട്: കോഴിക്കോട് ആവിക്കൽതോട് മാലിന്യ സംസ്കരണ പ്ലാന്‍റിന്‍റെ നിർമ്മാണം താൽക്കാലികമായി നിർത്തിവയ്ക്കാൻ കോടതി ഉത്തരവ്. പ്രദേശവാസിയായ സക്കീർ ഹുസൈൻ നൽകിയ ഹർജിയിലാണ് കോഴിക്കോട് മുൻസിഫ് കോടതി ഉത്തരവ്. തോട് നികത്തിയ സ്ഥലത്താണ് പ്ലാന്‍റ് പണിയുന്നതെന്ന് ഹർജിക്കാരൻ വാദിച്ചു. കേന്ദ്രസർക്കാരിന്റെ അമൃത് പദ്ധതിയുടെ…

സില്‍വര്‍ലൈന്‍ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. റോജി എം ജോണിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പശ്ചാത്തലസൗകര്യ വികസനത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഇത് വിഭാവനം ചെയ്യുന്നത്. സമ്പദ് വ്യവസ്ഥയ്ക്കും വ്യാവസായിക അന്തരീക്ഷത്തിനും…

പിഎൻബി തട്ടിപ്പ്; പ്രതി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ തളളി

കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ സീനിയർ മാനേജർ എം പി റിജിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളി. എന്നാൽ കോഴിക്കോട് കോർപ്പറേഷൻ അധികൃതരും പഞ്ചാബ് നാഷണൽ ബാങ്കിലെ ഉന്നതരും നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് തട്ടിപ്പെന്നായിരുന്നു പ്രതിഭാഗത്തിൻ്റെ…

സജി ചെറിയാൻ്റെ ഭരണഘടന വിരുദ്ധ പ്രസംഗം; കേസന്വേഷണം അവസാനിപ്പിച്ച് പൊലീസ് റിപ്പോർട്ട് നൽകി

കോട്ടയം: മുൻ മന്ത്രി സജി ചെറിയാന്‍റെ ഭരണഘടനാ വിരുദ്ധ പ്രസംഗവുമായി ബന്ധപ്പെട്ട കേസിന്‍റെ അന്വേഷണം പൊലീസ് അവസാനിപ്പിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ട് പൊലീസ് തിരുവല്ല കോടതിയിൽ സമർപ്പിച്ചു. സജി ചെറിയാനെതിരേ തെളിവില്ലെന്നും പൊലീസ് റിപ്പോർട്ടിൽ പറയുന്നു. സജി ചെറിയാൻ ഭരണഘടനയെ വിമർശിക്കുക മാത്രമാണ്…