Category: Kerala

കിഫ്ല് ഹൗസിലെ കാലിത്തൊഴുത്ത്; മൃഗസംരക്ഷണ വകുപ്പിന് ബന്ധമില്ലെന്ന് മന്ത്രി

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ കന്നുകാലി തൊഴുത്തിൽ പശുക്കളെ എത്തിക്കുന്നതും പരിപാലിക്കുന്നതും മൃഗസംരക്ഷണ വകുപ്പല്ലെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. ക്ലിഫ് ഹൗസിൽ പുതിയ കാലിത്തൊഴുത്തും കോമ്പൗണ്ട് മതിലും നിർമ്മിക്കാൻ കഴിഞ്ഞ വർഷം ജൂണിൽ പൊതുമരാമത്ത്…

പി വി ശ്രീനിജന്‍ എംഎല്‍എയുടെ പരാതിയിൽ സാബു എം ജേക്കബിനെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരം കേസ്

കൊച്ചി: കുന്നത്തുനാട് എം.എൽ.എ പി.വി ശ്രീനിജന്‍റെ പരാതിയിൽ കിഴക്കമ്പലം ട്വന്‍റി-20 പ്രസിഡന്‍റ് സാബു എം ജേക്കബിനെതിരെ പുത്തൻകുരിശ് പൊലീസ് കേസെടുത്തു. പട്ടികജാതി പീഡന നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്‍റ് ഡീനാ ദീപക്കാണ് കേസിലെ രണ്ടാം പ്രതി. ഐക്കരനാട് കൃഷിഭവൻ…

റെയിൽവേ കാറ്ററിങ് സ്റ്റാൾ ഇനി പൊതുജനങ്ങൾക്കും; പാലക്കാട് ഡിവിഷനിലും ആരംഭിക്കും

കണ്ണൂര്‍: ചായ, കാപ്പി, വട, ബിസ്കറ്റ് ഇതൊക്കെ ട്രെയിൻ യാത്രക്കാർക്ക് മാത്രമല്ല പൊതുജനങ്ങൾക്കും കഴിക്കാം. കാറ്ററിംഗ് സ്റ്റാൾ റെയിൽവേ പ്ലാറ്റ്‌ഫോമിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇവ സ്റ്റേഷൻ പരിസരത്ത് തുറക്കും. നിലവിൽ, പ്ലാറ്റ്‌ഫോം സ്റ്റാളുകൾ ട്രെയിൻ യാത്രക്കാർക്ക് മാത്രമുള്ളതാണ്. പാലക്കാട് ഡിവിഷനിലെ…

എസ്എഫ്ഐ ക്യാമ്പസുകളിൽ ആക്രമണം; സിപിഎമ്മിന് മുന്നറിയിപ്പുമായി സിപിഐ

കൊല്ലം: സംസ്ഥാനത്തെ വിവിധ കാമ്പസുകളിൽ എസ്.എഫ്.ഐ നടത്തുന്ന ആക്രമണങ്ങൾ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് സി.പി.ഐ, സി.പി.എമ്മിന് മുന്നറിയിപ്പ് നൽകി. ഏക വിദ്യാർത്ഥി സംഘടനയെന്ന എസ്.എഫ്.ഐയുടെ നിലപാട് സ്ഥാപിക്കാനുള്ള സി.പി.എം നേതൃത്വത്തിന്‍റെ കൃത്യമായ അജണ്ടയാണിതെന്ന് സി.പി.ഐ ആരോപിക്കുന്നു. കൊല്ലം എസ്എൻ കോളേജിലെ…

മാൻഡോസ് ചുഴലിക്കാറ്റ്: ചെന്നൈയിൽ കനത്ത മഴ, കേരളത്തിലും മുന്നറിയിപ്പ്

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട മാന്‍ഡോസ് ചുഴലിക്കാറ്റ് ഇന്ന് തീരം തൊടാൻ സാധ്യത. അർദ്ധരാത്രിയോടെ ശ്രീഹരിക്കോട്ടയ്ക്കും പുതുച്ചേരിക്കും ഇടയിൽ കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ചെന്നൈയ്ക്കടുത്തുള്ള മഹാബലിപുരത്ത് ആയിരിക്കും കരതൊടുക. നിലവിൽ ചെന്നൈയിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ്…

ചലച്ചിത്ര മേളക്ക് ഇന്ന് തുടക്കം; ഉദ്ഘാടന ചിത്രം ‘ടോറി ആന്‍റ് ലോകിത’

തിരുവനന്തപുരം: തലസ്ഥാനത്ത് 27-ാമത് ഐഎഫ്എഫ്കെയ്ക്ക് ഇന്ന് തുടക്കമാകും. വൈകിട്ട് 3.30ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന മേളയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി വി.എൻ വാസവൻ അധ്യക്ഷത വഹിക്കും. ബ്രിട്ടീഷ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ റസിഡന്‍റ് പിയാനിസ്റ്റായ ജോണി…

ആലപ്പുഴ മെഡിക്കൽ കോളേജിൽ രോഗി ആത്മഹത്യ ചെയ്തു

ആലപ്പുഴ: മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗിയെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വള്ളികുന്നം സ്വദേശി ശിവരാജൻ (62) ആണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെയാണ് ശിവരാജന്‍റെ മൃതദേഹം ശുചിമുറിയിൽ നിന്ന് കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു. അന്വേഷണം ആരംഭിച്ചു.

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ സിപിഎം; ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച

തിരുവനന്തപുരം: സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരാൻ സിപിഎം. ഇന്ന് ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം വിഷയം ചർച്ച ചെയ്യും. ഭരണഘടനയെ അപമാനിച്ച കേസിൽ സജി ചെറിയാന് ക്ലീൻ ചിറ്റ് നൽകി അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോടതിയിൽ റിപ്പോർട്ട്…

സംസ്ഥാനത്ത് ‘ഹി’യ്ക്ക് ഒപ്പം ‘ഷി’യും ഉള്‍പ്പെടുത്തി നിയമഭേദഗതി

തിരുവനന്തപുരം: ‘ഹി’യോടൊപ്പം ‘ഷി’ കൂടി ഉൾപ്പെടുത്തിക്കൊണ്ട് നിയമഭേദഗതി വരുത്തി നിയമസഭ. കേരള ഹൈക്കോടതി സർവീസസ് (വിരമിക്കല്‍ പ്രായം നിജപ്പെടുത്തല്‍) ഭേദഗതി ബില്ലിലാണ് ‘ഷി’ എന്ന പദം ഉൾപ്പെടുത്തിയിരിക്കുന്നത്. മുമ്പത്തെ നിയമത്തിൽ, ജീവനക്കാരുടെ വിരമിക്കൽ സംബന്ധിച്ച വ്യവസ്ഥയിൽ ‘ഹി’ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ലിംഗസമത്വത്തിനായുള്ള…

കെടിയു വിസി നിയമനം; സംസ്ഥാന സർക്കാർ അപ്പീൽ നൽകി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ താൽക്കാലിക വി.സിയെ നിയമിച്ചതിനെതിരെ സംസ്ഥാന സർക്കാർ അപ്പീൽ നൽകി. ഡോ.സിസ തോമസിനെ ഇടക്കാല വി.സിയായി നിയമിച്ച ഗവർണറുടെ നീക്കത്തിനെതിരെ സർക്കാർ നൽകിയ ഹർജി സിംഗിൾ ബെഞ്ച് തള്ളിയിരുന്നു. സിംഗിൾ ബെഞ്ച് വിധിക്കെതിരെയാണ് സംസ്ഥാന സർക്കാർ ഡിവിഷൻ ബെഞ്ചിന്…