Category: Kerala

ഉമ തോമസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിൽ പ്രതികരിച്ച് കെ സുധാകരൻ

തൃക്കാക്കരയിൽ യുഡിഎഫ് സ്വന്തമാക്കുന്ന ഓരോ വോട്ടും പിണറായി വിജയൻ്റെ അഴിമതി ഭരണത്തിൻ്റെ തിരുനെറ്റിയിലുള്ള കനത്ത പ്രഹരമായിരിക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. ഉമ തോമസിന്റെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷം ഫേസുബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

“പി.ടി.തോമസ് തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കും”

പി.ടി.തോമസ് തുടങ്ങിവച്ചതെല്ലാം പൂര്‍ത്തിയാക്കുമെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർഥി ഉമാ തോമസ്. സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് മറിച്ച് ചിന്തിക്കേണ്ടി വന്നില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി എടുത്ത തീരുമാനത്തിനൊപ്പം നിന്നുവെന്നും ഉമ പറഞ്ഞു.

വിജയ് ബാബു പ്രതിസ്ഥാനത്തുള്ള കേസിൽ പ്രതികരണവുമായി അതിജീവിത

വിജയ് ബാബു പ്രതിസ്ഥാനത്തുള്ള കേസിൽ പ്രതികരണവുമായി അതിജീവിത. അമ്മ സംഘടനയുമായി ബന്ധപ്പെട്ടാണ് അതിജീവിതയുടെ പ്രതികരണം. ലോകത്ത് സ്വന്തം അമ്മയെ അല്ലാതെ മറ്റാരെയും വിശ്വസിക്കരുത് എന്നാണ് നടി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

പി ടി തോമസിന് വേണ്ടി ജനങ്ങൾ തനിക്ക് വോട്ട് ചെയ്യുമെന്ന് ഉമാ തോമസ്

പി.ടി തോമസിനെ നെഞ്ചിലേറ്റിയ തൃക്കാക്കരയിലെ ജനങ്ങള്‍ അദ്ദേഹത്തിന് വേണ്ടി തനിക്ക് വോട്ട് ചെയ്യുമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. തിരഞ്ഞെടുപ്പില്‍ തന്നെ സ്ഥാനാര്‍ഥിയായി തിരഞ്ഞെടുത്ത ഹൈക്കമാന്‍ഡിനും ഐക്യ ജനാധിപത്യ മുന്നണിക്കും കടപ്പാടും നന്ദിയും രേഖപ്പെടുത്തുന്നുവെന്നും അവര്‍ പറഞ്ഞു.

ശ്രീനിവാസൻ വധം; പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍

ആർഎസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിൽ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ പിടിയില്‍. ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് മൂത്താന്തറ ആരപ്പത്ത് എ.ശ്രീനിവാസനെ കടയില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയ പട്ടാമ്പി സ്വദേശിയാണ് കസ്റ്റഡിയിലുള്ളത്.

വിമാന ടിക്കറ്റ് നിരക്ക് വർധന; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

വിമാനക്കൂലി വർദ്ധനവ് സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. യാത്രാക്കൂലി വർദ്ധനവ് പ്രവാസികളെ സാരമായി ബാധിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു. വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ അടിയന്തര ഇടപെടൽ ആവശ്യമാണെന്ന് മുഖ്യമന്ത്രി സൂചിപ്പിച്ചു.

ടെക്നോപാര്‍ക്ക് ആസ്ഥാനമായ അക്യൂബിറ്റ്‌സില്‍ 500 ഒഴിവുകളിൽ നിയമനം

ടെക്നോപാര്‍ക്ക് ആസ്ഥാനമായുള്ള അക്യുബിറ്റ്സ് ടെക്നോളജീസ് 500 ഓളം പുതിയ ജീവനക്കാരെ നിയമിക്കും. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ വിവിധ വിഭാഗങ്ങളിലായി ഉയര്‍ന്നുവന്നിട്ടുള്ള തസ്തികകളിലേക്കാണ് കമ്പനി പുതിയ നിയമനങ്ങള്‍ നടത്തുന്നത്.

Plus 2 കെമിസ്ട്രി പരീക്ഷ മൂല്യനിർണയം; പുതിയ ഉത്തരസൂചിക പുറത്തിറക്കി

പ്ലസ് ടു കെമിസ്ട്രി പരീക്ഷ മൂല്യനിർണയത്തിന് പുതിയ ഉത്തരസൂചിക പുറത്തിറക്കി. പതിനഞ്ചംഗ അധ്യാപകരുടെ വിദഗ്‌ധസമിതിയാണ് ഉത്തര സൂചിക പുറത്തിറക്കിയത്. എല്ലാ അധ്യാപകരും നാളെ മുതൽ മൂല്യനിർണയത്തിൽ പങ്കെടുക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

ബൈക്ക് മോഷണം; ദേശീയ ജൂഡോ ചാംപ്യൻ ഉൾപ്പെടെ 2 പേർ പിടിയിൽ

മോഷ്ടിച്ച ബൈക്കുമായി ദേശീയ ജൂഡോ ചാമ്പ്യൻ ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ. ഇടുക്കി കരിങ്കുന്നം സ്വദേശി അഭിജിത്ത്, ചാലക്കുടി പോട്ട സ്വദേശി അലൻ എന്നിവരാണ് അറസ്റ്റിലായത്. പൂത്തോളിൽ തൃശൂര്‍ വെസ്റ്റ് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരും പിടിയിലായത്.

പായലിൽ നിന്ന് ജൈവ ഡീസൽ; കേരളം സാധ്യത പഠനം തുടങ്ങി

പായലില്‍നിന്ന് ജൈവ ഡീസലുണ്ടാക്കുന്ന ഝാര്‍ഖണ്ഡിലെ മാതൃക പിന്തുടരാന്‍ കേരളസര്‍ക്കാര്‍ സാധ്യതാപഠനം തുടങ്ങി. സംസ്ഥാനത്ത് ധാരാളമുള്ള ആഫ്രിക്കന്‍ പായലിന്റെ ശേഖരണം, സംസ്‌കരണം, പാക്കിങ് എന്നിവ പത്തനംതിട്ടയിലെ കാതോലിക്കേറ്റ് കോളേജില്‍ പുരോഗമിക്കുകയാണ്.