Category: Kerala

കാസർകോട്ടെ ഭക്ഷ്യവിഷബാധ; സാമ്പിളുകളിൽ ഇകോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം

കാസർകോട്ടെ കൂൾബാറിലെ ഭക്ഷണ സാമ്പിളുകളിൽ ഇക്കോളി, കോളിഫോം ബാക്ടീരിയകളുടെ സാന്നിധ്യം കണ്ടെത്തി. ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിലാണ് സാന്നിധ്യം കണ്ടെത്തിയത്. കോഴിക്കോട് റീജിയണൽ അനലിറ്റിക്കൽ ലാബിലാണ് ഷവർമ, മയോണൈസ്, ഉപ്പിലട്ട, മസാലപ്പൊടികൾ എന്നിവ പരീക്ഷിച്ചത്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്താന്‍ ശുപാര്‍ശ

കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിക്കെതിരെ കാപ്പ ചുമത്താൻ ശുപാർശ. കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ഡി.ഐ.ജിക്ക് റിപ്പോർട്ട് നൽകി. സ്വര്‍ണക്കടത്ത് കേസ്, ക്വട്ടേഷന്‍ കേസുകളില്‍ ഉള്‍പ്പെടെ കാപ്പ ചുമത്താമെന്നാണ് പൊലീസ് റിപ്പോര്‍ട്ട്.

“ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ പറയുന്നവരുടെ ഉദ്ദേശം വേറെ”

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി സജി ചെറിയാൻ ആവർത്തിച്ചു. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കുന്നത് ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

കെഎസ്ആർടിസി ശമ്പള പ്രതിസന്ധി; മന്ത്രി നാളെ യൂണിയനുകളുമായി ചർച്ച നടത്തും

കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി ആന്റണി രാജു നാളെ യൂണിയനുകളുമായി ചർച്ച നടത്തും. ശമ്പളം ലഭിച്ചില്ലെങ്കിൽ നാളെ അർദ്ധരാത്രി മുതൽ പണിമുടക്കുമെന്ന് യൂണിയനുകൾ അറിയിച്ചതിനെ തുടർന്നാണ് തീരുമാനം.

കേരള പി.എസ്.സി 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള പബ്ലിക് സർവീസ് കമ്മീഷൻ 45 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.keralapsc.gov.in വഴി അപേക്ഷ സമർപ്പിക്കണം. ഒഴിവുകൾ മൂന്ന് ഗസറ്റുകളിലായി പ്രസിദ്ധീകരിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 1 ആയിരിക്കും.

തൃക്കാക്കരയിൽ സ്ഥാനാര്‍ഥിയെ തീരുമാനിച്ചിട്ടില്ലെന്ന് ഇ പി ജയരാജൻ

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാർഥിയെ എൽഡിഎഫ് തീരുമാനിച്ചിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. എന്തടിസ്ഥാനത്തിലാണ് മാധ്യമങ്ങൾ തങ്ങൾ പ്രഖ്യാപിക്കാതെ സ്വന്തം നിലയ്ക്ക് സ്ഥാനാർഥിയെ പ്രഖ്യാപിച്ചതെന്നും അദ്ദേഹം ചോദിച്ചു.

ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മന്ത്രി സജി ചെറിയാന്‍

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ സർക്കാർ തയ്യാറല്ലെന്ന് സ്ഥിരീകരിച്ച് സാംസ്കാരിക മന്ത്രി സജി ചെറിയാൻ. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണെന്നും അദ്ദേഹം ചോദിച്ചു. പുറത്തുവിടരുതെന്ന് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.

ഹേമ കമ്മിറ്റി റിപ്പോർട്ട്; പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്ന് ‘അമ്മ’

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിൽ എതിർപ്പ് ഇല്ലെന്ന് താരസംഘടന അമ്മ. ഡബ്ല്യുസിസി ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവിടണമെന്ന് വീണ്ടും ആവശ്യപ്പെട്ടു. നിരാശാജനകമായിരുന്നു സിനിമാസംഘടനകൾ സർക്കാരുമായി നടത്തിയ ചർച്ചയെന്നും ഡബ്ല്യുസിസി പറഞ്ഞു.

ഷിഗെല്ല വൈറസ് ബാധ; കാസര്‍ഗോഡ് പരിശോധന കർശനമാക്കി

ഷിഗെല്ല വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കാസർകോട് ജില്ലയിൽ പൊലീസ് പരിശോധന കർശനമാക്കി. ചെറുവത്തൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗം വിപുലമായ പരിശോധനകൾ നടത്തി. ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന നഗരത്തിലെ ഐസ്ക്രീം പാർലർ അടച്ചുപൂട്ടി.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച വിഷയങ്ങളിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. തെരഞ്ഞെടുപ്പിലെ പ്രചരണങ്ങളിൽ സജീവമായി പ്രവർത്തിക്കണം എന്ന് നേതാക്കൾക്ക് അദ്ദേഹം നിർദ്ദേശം നൽകി. യു ഡി എഫിന്റെ സിറ്റിങ് സീറ്റായ തൃക്കാക്കര തിരിച്ചു പിടിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു