Category: Kerala

ചാരുംമൂട് സംഘർഷം; സിപിഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്ത് പൊലീസ്

ചാരുംമൂട് സംഘർഷത്തിൽ സി.പി.ഐ-കോൺഗ്രസ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ഓഫീസ് അടിച്ചുതകർത്തതിനും പോലീസിനെ ആക്രമിച്ചതിനുമാണ് കേസ്. അതേസമയം കോൺഗ്രസ് ഓഫീസിന് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അഞ്ച് പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ ആചരിക്കുകയാണ്.

സംസ്ഥാനത്ത് ഞായറാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യത

ഞായറാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മഴയ്ക്കൊപ്പം മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്. കേരള-ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് നിരോധനമില്ല.

മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസ്

നടി മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ കേസെടുത്തു. സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനാണ് യുവാവിനെതിരെ കേസെടുത്തത്. താരത്തിന്റെ പരാതിയിൽ എളമക്കര പൊലീസ് കേസെടുത്തു. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ്.

“വ്യക്തിപരമായ വിഷമങ്ങൾ ഉണ്ടാകും, എനിക്കും ഉണ്ട്; ഉമാ തോമസിന് എല്ലാ പിന്തുണയും”

കോൺഗ്രസ് പാർട്ടിക്ക് ചെറിയ ആശ്വാസം ലഭിക്കാൻ തൃക്കാക്കരയിൽ വിജയം അത്യാവശ്യമാണെന്ന് കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് നേതാക്കൾ അതൃപ്തി പരസ്യമാക്കവെയാണ് ഉമയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പത്മജ രംഗത്തെത്തിയത്.

ചോദ്യ പേപ്പർ ഇ-മെയിലില്‍ നല്‍കാന്‍ കണ്ണൂര്‍ സര്‍വകലാശാല

പരീക്ഷാ ചോദ്യപേപ്പറുകൾ ഇ-മെയിൽ വഴി കോളേജുകൾക്ക് നല്കുമെന്ന് കണ്ണൂർ സർവ്വകലാശാല. പിജി, യുജി, ബിഎഡ് പരീക്ഷകളുടെ ചോദ്യപേപ്പർ ഇമെയിലിൽ ഉണ്ടാകും. എന്നാൽ സർവ്വകലാശാലയുടെ പുതിയ തീരുമാനം പരീക്ഷ അട്ടിമറിക്ക് വഴിയൊരുക്കുമെന്ന് അധ്യാപക സംഘടനയായ കെപിസിടിഎ ആരോപിച്ചു.

സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്

ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന സിൽവർലൈൻ ബദൽ സംവാദം ഇന്ന് കോഴിക്കോട്ട് നടക്കും. ഉച്ചയ്ക്ക് 2.30ന് നളന്ദ ഓഡിറ്റോറിയത്തിലാണ് ചർച്ച. അലോക് കുമാർ വർമ്മ, ശ്രീധർ രാധാകൃഷ്ണൻ, ജോസഫ് സി മാത്യു, ഡോ.കെ.ജി.താര എന്നിവരും ചർച്ചയിൽ പങ്കെടുക്കും.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും

ഉപതിരഞ്ഞെടുപ്പിന്റെ ചൂടിൽ തൃക്കാക്കര. എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ് പ്രചാരണം സജീവമാക്കി. ബിജെപി സ്ഥാനാർത്ഥി പ്രഖ്യാപനവും ഉടൻ ഉണ്ടായേക്കും. സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കായി ഇടതുമുന്നണിയും ബി.ജെ.പിയും തിരഞ്ഞെടുപ്പിൽ സജീവമായി ഇടപെടുന്നുണ്ട്.

“സാബുവിന്റെ പ്രസ്താവനയെക്കുറിച്ചറിയില്ല; ട്വന്റി20യുമായുള്ള സഖ്യത്തിൽ തീരുമാനമായില്ല”

ട്വന്റി-20യുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് ആം ആദ്മി പാർട്ടി സംസ്ഥാന സെക്രട്ടറി പത്മനാഭൻ ഭാസ്കരൻ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ പൊതു സ്ഥാനാർത്ഥിയെ നിർത്താൻ തീരുമാനിച്ചിട്ടില്ല. സാബു.എം.ജേക്കബിന്റെ പ്രസ്താവനയെ കുറിച്ച് അറിയില്ലെന്ന നിലപാടിലാണ് എഎപി.

“കെ-റെയിൽ ജനങ്ങൾക്ക് വേണ്ടി നടപ്പാക്കാനുള്ള ഇച്ഛാശക്തി സർക്കാരിനുണ്ട്”

സിൽവർ ലൈൻ കേരളത്തിൽ നടപ്പാക്കുന്നത് ജനങ്ങളുടെ നന്മയ്ക്ക് വേണ്ടിയാണെന്ന് മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. പദ്ധതി നടപ്പാക്കാനുള്ള ഇച്ഛാശക്തി എൽ.ഡി.എഫ് സർക്കാരിനുണ്ട്. ആവശ്യമെങ്കിൽ ഡി.പി.ആർ മാറ്റാൻ സർക്കാർ തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു.

“സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാര്‍ട്ടിക്ക് തരിക”

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാകുമെന്ന വാർത്തയോട് പ്രതികരിച്ച് കെ.എസ് അരുൺ കുമാർ. സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള അവകാശമെങ്കിലും പാർട്ടിക്ക് നൽകണമെന്നും അരുൺ കുമാർ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ മറുപടി സഹിതമായിരുന്നു അരുൺകുമാറിന്റെ പ്രതികരണം.