Category: Kerala

‘തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരമൊരുക്കും’; മന്ത്രി കെ.രാജൻ

തൃശൂർ പൂരം കാണാൻ കൂടുതൽ പേർക്ക് അവസരം ഒരുക്കുമെന്ന് മന്ത്രി കെ രാജൻ. ഇതിനായി പെസോയുടെ അനുമതി വാങ്ങും. പൂരത്തിന് സംസ്ഥാന സർക്കാർ വലിയ പരിഗണനയാണ് നൽകുന്നതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ഇതിന്റെ ഭാഗമായി 15 ലക്ഷം രൂപ ടൂറിസം…

കെഎസ്ആര്‍ടിസി ‘സ്ലീപ്പര്‍ ബസ്’ വയനാട്ടിലേക്കും; എ.സി താമസത്തിന് നൂറ് രൂപ

മൂന്നാറിൽ വിജയകരമായ എ.സി സ്ലീപ്പർ ബസ് സംവിധാനം വയനാട്ടിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കെ.എസ്.ആർ.ടി.സി. വിവിധ ഡിപ്പോകളിൽ നിന്ന് വയനാട്ടിലേക്ക് വാരാന്ത്യ ടൂർ സീരിസുകൾ നടത്താനാണ് കോർപറേഷൻ പദ്ധതിയിടുന്നത്. 16 പേർക്ക് യാത്ര ചെയ്യാവുന്ന ബസിൽ വൈദ്യുതി, വെള്ളം, ശൗചാലയങ്ങൾ തുടങ്ങിയ സൗകര്യങ്ങൾ ഉണ്ടായിരിക്കും.

നീലഗിരിയില്‍ സഞ്ചാരികളുടെ ഒഴുക്ക്; തിരക്കില്‍ മുങ്ങി ഊട്ടിയും മുതുമലയും

നീലഗിരിയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം സന്ദർശകരുടെ ഒഴുക്ക്. ഊട്ടി ബൊട്ടാണിക്കൽ ഗാർഡൻ, റോസ് ഗാർഡൻ, ബോട്ട് ഹൗസ്, ബിക്കര ബോട്ട് ഹൗസ്, ഉച്ചിമല വ്യൂപോയിന്റ് എന്നിവിടങ്ങളിലേക്കെല്ലാം വിനോദ സഞ്ചാരികളുടെ നിലയ്ക്കാത്ത പ്രവാഹമാണ്. നിലവിൽ കോവിഡ് നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചിരിക്കുകയാണ് ഇവിടെ.

ഡോ.ജോ ജോസഫ് തൃക്കാക്കരയിലെ ഇടത് സ്ഥാനാർത്ഥി

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫ് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. കൊച്ചിയില്‍ എല്‍.ഡി.എഫ്. കണ്‍വീനര്‍ ഇ.പി. ജയരാജനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. വാഴക്കാല സ്വദേശിയായ ഡോ. ജോ ജോസഫ് എറണാകുളം ലിസി ആശുപത്രിയിലെ കാര്‍ഡിയോളജിസ്റ്റാണ്.

മുട്ടില്‍ മരംമുറി; പ്രതികളായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല

മുട്ടിൽ മരംമുറി കേസിലെ പ്രതികളായ വില്ലേജ് ഓഫീസർ കെ.കെ അജി, സ്പെഷ്യൽ വില്ലേജ് ഓഫീസർ കെ.ഒ സിന്ധു എന്നിവര്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്കാനാകില്ലെന്ന് സുപ്രീം കോടതി. സ്ഥിരം ജാമ്യത്തിനായി സമീപിക്കാനും കോടതി നിര്‍ദേശിച്ചു. ഇതേ തുടർന്ന് ഇരുവരും സുപ്രീം കോടതിയിൽ സമർപ്പിച്ച…

കണ്ണൂര്‍ ഡിലക്‌സ് അടക്കം വരുമാനമുള്ള 27 സര്‍വീസുകള്‍ സ്വിഫ്റ്റിന്‌

കെ.എസ്.ആർ.ടി.സി.യുടെ ദീർഘദൂര ഷെഡ്യൂളുകൾ സർക്കാർ പുതുതായി രൂപീകരിച്ച കെ-സ്വിഫ്റ്റ് ഏറ്റെടുക്കുകയാണ്. ഇതുവരെ 27 ദീർഘദൂര ഷെഡ്യൂളുകളാണ് സ്വിഫ്റ്റിന് കൈമാറിയത്. കെ.എസ്.ആർ.ടി.സി കണ്ണൂർ-തിരുവനന്തപുരം, തിരുവനന്തപുരം-കണ്ണൂർ ഡീലക്സ് സൂപ്പർ സർവീസുകൾ എന്നിവ കൈമാറി.

ഡബ്ല്യുസിസിക്ക് വേറെ ഉദ്ദേശ്യം ഇല്ല; സജി ചെറിയാന് മറുപടിയുമായി ബീനാ പോള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ഡബ്ല്യുസിസി ആവശ്യത്തിന് പിന്നില്‍ മറ്റ് ഉദ്ദേശ്യമെന്ന സജി ചെറിയാന്റെ വാദത്തിന് മറുപടിയുമായി ബീനാ പോള്‍. നിര്‍ദേശങ്ങള്‍ ഏത് ഡാറ്റയുടെ പിന്‍ബലത്തിലാണെന്ന് അറിയണമെന്നും സര്‍ക്കാരിനോട് ചേര്‍ന്ന് ഈ മേഖല നന്നാകണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ബീനാ പോള്‍ പറഞ്ഞു.

പി.സി.ജോർജ് ജാമ്യ വ്യവസ്ഥ ലംഘിച്ചു; ജാമ്യം റദ്ദാക്കണമെന്ന് സർക്കാർ

വിദ്വേഷ പ്രസംഗക്കേസിൽ പി.സി ജോർജിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അസി. പബ്ലിക് പ്രോസിക്യൂട്ടറാണ് ഹർജി നല്കിയത്. പി.സി ജോർജ് ജാമ്യ വ്യവസ്ഥകൾ ലംഘിച്ചെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. കേസ് മെയ് 11ന്…

സഞ്ജിത്ത് വധം സിബിഐയ്ക്ക് വിടില്ല; ഹർജി തള്ളി ഹൈക്കോടതി

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.അന്വേഷണം ശരിയായ ദിശയിലാണെന്നും അതിനാൽ അന്വേഷണം സിബിഐക്ക് കൈമാറേണ്ട ആവശ്യമില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഇത് അംഗീകരിച്ചാണ് ഹർജി തള്ളിയത്.

പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയില്‍ സ്‌ഫോടനം: ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു

പെരിന്തൽമണ്ണയിൽ ഗുഡ്സ് ഓട്ടോയ്ക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ 3 പേര്‍ മരിച്ചു. 5 വയസ്സുകാരി പൊള്ളലേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വ്യാഴാഴ്ച 12 മണിക്കാണ് അപകടമുണ്ടായത്. വാഹനത്തിൽ പടക്കം ഉൾപ്പടെ സ്ഫോടക വസ്തുക്കൾ ഉണ്ടായിരുന്നതായി സംശയമുണ്ട്. പൊലീസ് റോഡ് ബ്ലോക്ക് ചെയ്തിട്ടുണ്ട്.