Category: Kerala

ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി; ഹോട്ടല്‍ അടപ്പിച്ചു

നെടുമങ്ങാട് ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിൽ പാമ്പിന്റെ തൊലി കണ്ടെത്തി. ഷാലിമാർ ഹോട്ടലിൽ നിന്ന് വാങ്ങിയ ഭക്ഷണപ്പൊതിയിലാണ് പാമ്പിന്റെ തൊലി കണ്ടെത്തിയത്. ഉദ്യോഗസ്ഥർ സ്ഥലം പരിശോധിച്ച് ഹോട്ടൽ അടച്ചുപൂട്ടി.

തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ പ്രതികരിച്ച് പി രാജീവ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി പി രാജീവ്. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുയോജ്യനും മികച്ചയാളുമായ സ്ഥാനാർത്ഥിയെയാണ് പാർട്ടി തിരഞ്ഞെടുത്തിരിക്കുന്നതെന്ന് പി രാജീവ് പറഞ്ഞു.

സ്ഫോടക വസ്തു നിർവ്വീര്യമാക്കൽ പരിശീലനം; കേരള പൊലീസ് തണ്ടര്‍ബോള്‍ട്ട് ഒന്നാമത്

പൂനെ സി.ആർ.പി.എഫ് ക്യാമ്പിൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഐ.ഇ.ഡി മാനേജ്മെൻറിൽ നടത്തിയ സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്ന പരിശീലനത്തിൽ കേരള പൊലീസിൻറെ തണ്ടർബോൾട്ട് ഡിവിഷൻ ഒന്നാം സ്ഥാനം നേടി. കൗണ്ടർ ഐഇഡി കോഴ്സിനാണ് തണ്ടർബോൾട്ട് ഓവർ ഓൾ ട്രോഫി കേരള പൊലീസിന് ലഭിച്ചത്.

ജോ ജോസഫിന്റേത് പേയ്‌മെന്റ് സീറ്റെന്ന് ടി സിദ്ദിഖ്

തൃക്കാക്കരയിൽ ഹൃദ്രോഗ വിദഗ്ദന്‍ ഡോ.ജോ ജോസഫിനെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പരിഹാസവുമായി കോൺഗ്രസ് നേതാവ് ടി സിദ്ദിഖ്.ജോ ജോസഫിന്റെ സീറ്റ് പേയ്‌മെന്റ് സീറ്റാണെന്നാണ് ടി സിദ്ദിഖ് എം എൽ എ ആരോപിക്കുന്നത്.

എൽഡിഎഫ് സ്ഥാനാർഥി തനിക്ക് വെല്ലുവിളിയല്ലെന്ന് ഉമ തോമസ്

തൃക്കാക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോ ജോസഫ് തനിക്ക് വെല്ലുവിളിയല്ലെന്ന് യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോംസ്. മണ്ഡലത്തിലെ ജനങ്ങൾ യു.ഡി.എഫിനെ കൈവിടില്ലെന്ന് ശക്തമായ പ്രതീക്ഷയുണ്ടെന്നും പി ടിയെ സ്നേഹിക്കുന്ന ആളുകൾ കൂടെയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഉമാ തോമസ് പറഞ്ഞു.

സംസ്ഥാനത്ത് ജീവിതശൈലി രോഗനിർണയത്തിനായി ‘ശൈലി ആപ്പ്’

സംസ്ഥാനത്ത് ജീവിതശൈലി രോഗനിർണയത്തിനായി ‘ശൈലി ആപ്പ്’ എന്ന പേരിൽ മൊബൈൽ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ സജ്ജമാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ആരോഗ്യ വകുപ്പ് ആരംഭിച്ച പദ്ധതിയായ ജനസംഖ്യാധിഷ്ഠിത സ്ക്രീനിംഗ് അല്ലെങ്കിൽ വാർഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായാണ് ആപ്പ് നിർമ്മിച്ചിരിക്കുന്നത്.

സംസ്ഥാനം മലമ്പനി ചികിത്സയ്ക്കുള്ള മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നു

കടുത്ത മലേറിയ രോഗികളുടെ ചികിത്സയ്ക്ക് ഉപയോഗിക്കുൻന ആര്‍ട്ടിസുനേറ്റ്, ക്യുനീന്‍, മെഫ്‌ലോക്വിന്‍ മരുന്നുകളുടെ ക്ഷാമം കേരളം നേരിടുന്നു. കൊവിഡിന് മുമ്പ് കേരളത്തിൽ ലഭ്യമായിരുന്ന ഇത്തരം മരുന്നുകൾ ഇപ്പോൾ ലഭ്യമല്ല.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; സിപിഎം സ്ഥാനാർഥി പ്രഖ്യാപനത്തെ പരിഹസിച്ച് പദ്മജ

തൃക്കാക്കര തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയതിൽ പരിഹാസവുമായി കോൺഗ്രസ് നേതാവ് പദ്മജ വേണുഗോപാൽ. സിപിഎം സ്ഥാനാർത്ഥിക്കായി കര, നാവിക, വ്യോമ, സേനകളുടെ സഹായത്തോടെ തെരച്ചിൽ തുടരുന്നതായി അറിയിക്കുന്നു എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റിൽ പദ്മജ വേണുഗോപാൽ പറഞ്ഞത്.

“സംസ്ഥാനത്ത് 1 മുതൽ 4 വരെ ക്ലാസുകളിലെ 13 ലക്ഷം കുട്ടികൾക്ക് ഗണിത കിറ്റ്”

‘ഉല്ലാസഗണിതം, ഗണിതവിജയം- വീട്ടിലും വിദ്യാലയത്തിലും’പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവഹിച്ചു. സംസ്ഥാനത്തെ 1 മുതൽ 4 വരെ ക്ലാസുകളിലെ 13 ലക്ഷം കുട്ടികൾക്ക് ഗണിത കിറ്റ് നൽകുമെന്നും ഇത് അവരുടെ ഗണിത പഠന പ്രവർത്തനങ്ങളിൽ അവരെ സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസി ഇന്ന് അർദ്ധരാത്രി മുതൽ പണിമുടക്കും

കെ.എസ്.ആർ.ടി.സി ജീവനക്കാർ ഇന്ന് അർദ്ധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്കും. ശമ്പള പ്രതിസന്ധി സംബന്ധിച്ച് ഗതാഗത മന്ത്രി ആൻറണി രാജു യൂണിയനുകളുമായി നടത്തിയ ചർച്ചയിലും തീരുമാനമായില്ല. സിഐടിയു സമരത്തിൽ നിന്ന് വിട്ട് നിൽക്കും.ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ചാണ് സമരം.