Category: Kerala

കെ.സുരേന്ദ്രന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുത്ത് മമ്മൂട്ടി

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ്റെ മകൻ ഹരികൃഷ്ണന്റെ വിവാഹത്തിൽ അതിഥിയായി മമ്മൂട്ടി. നിർമാതാവ് ആൻ്റോ ജോസഫ് മമ്മൂട്ടി വിവാഹത്തിൽ പങ്കെടുക്കുന്ന ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലിൽ നടന്ന ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു.

നമ്പർ 18 ഹോട്ടലിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി

ഡിജെ പാർട്ടിയിൽ പങ്കെടുത്ത യുവാക്കളെ മർദ്ദിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിൽ എക്സൈസ് സംഘം റെയ്ഡ് നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഹോട്ടൽ നമ്പർ 18 ഉടമ റോയ് വയലാറ്റിലിനെയും ജീവനക്കാരെയും ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

നടിയെ ആക്രമിച്ച കേസിന്റെ മേൽനോട്ട ചുമതല ആർക്കെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിന് മേൽനോട്ട ചുമതല ആർക്കാണെന്ന് അറിയിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് ഹൈക്കോടതി നിർദ്ദേശം. എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയോ എന്നും നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണത്തിൽ നിന്ന് ഒഴിവാക്കിയോ എന്നും വ്യക്തമാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

“എൽഡിഎഫ് മാനവികത എന്ന കോമഡിയിലേക്ക് സ്വയം ചുരുങ്ങാൻ തയ്യാറുള്ള പാർട്ടി”

തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി നിർണയത്തെ വിമർശിച്ച് നടൻ ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. സ്ഥാനാർത്ഥി നിർണയത്തിൽ മതങ്ങളിലേക്ക് പടർന്നുപിടിക്കാനും പ്രസംഗങ്ങളിൽ മാനവികതയുടെ കോമഡിയിലേക്ക് സ്വയം ചുരുങ്ങാനും തയ്യാറുള്ള പാർട്ടിയാണ് എൽഡിഎഫെന്ന് ഹരീഷ് പേരടി പറഞ്ഞു.

യുഎൻ സംഘടിപ്പിക്കുന്ന കോൺഫറൻസിൽ സംസാരിക്കാൻ കെ എൻ ബാലഗോപാലിന് ക്ഷണം

യുണൈറ്റഡ് നേഷൻസ് എൻവയോണ്മെന്റ് പ്രോഗ്രാം സംഘടിപ്പിക്കുന്ന അഞ്ചാമത് വേൾഡ് റീ കൺസ്ട്രക്ഷൻ കോൺഫറൻസിൽ സംസാരിക്കാൻ ധനമന്ത്രി കെ എൻ ബാലഗോപാലിന് ക്ഷണം. ഇന്തോനേഷ്യയിലെ ബാലിയിൽ മെയ് 23 മുതൽ 25 വരെയാണ് കോൺഫറൻസ് നടക്കുന്നത്.

പാതയോരങ്ങളിലെ കൊടിമരങ്ങൾ നീക്കം ചെയ്യൽ; മാര്‍ഗനിര്‍ദേശം പുറത്തിറക്കി

വഴിയോരങ്ങളിൽ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങളും തോരണങ്ങളും നീക്കം ചെയ്യാനുള്ള മാർഗനിർദേശങ്ങൾ അടിയന്തരമായി പ്രാബല്യത്തിൽ വരുത്താൻ ഉത്തരവിറക്കി മന്ത്രി എം.വി ഗോവിന്ദൻ മാസ്റ്റർ. ഹൈക്കോടതി വിധിക്ക് ശേഷം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിന്റെ തീരുമാന പ്രകാരമാണ് നിർദ്ദേശം.

പട്ടികജാതി അതിക്രമ കേസുകൾക്ക് പ്രത്യേകം കോടതി സ്ഥാപിക്കാൻ തീരുമാനം

പട്ടികജാതി പട്ടികവർഗ പീഡന നിരോധന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ വിചാരണയ്ക്കായി പ്രത്യേക കോടതികൾ സ്ഥാപിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതിനായി 12 തസ്തികകൾ വീതം സൃഷ്ടിക്കും. തിരുവനന്തപുരത്തും തൃശൂരിലും കോടതി ആരംഭിക്കും.

കെഎസ്ആർടിസി പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസി ജീവനക്കാരുടെ പണിമുടക്കിനെ വിമർശിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. സമരം തുടരുകയാണെങ്കിൽ ഞങ്ങൾക്ക് ബദൽ ക്രമീകരണങ്ങൾ നോക്കേണ്ടിവരുമെന്നും. 10ന് ശമ്പളം നൽകാമെന്ന് സർക്കാർ വാഗ്ദാനം ചെയ്തിട്ടും സമരം തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും മന്ത്രി പറഞ്ഞു.

എഡിജിപി എസ് ശ്രീജിത്തിന്റെ സ്ഥലംമാറ്റം ചോദ്യംചെയ്ത് ഹർജി

എഡിജിപി എസ് ശ്രീജിത്തിനെ സ്ഥലം മാറ്റിയത് ചോദ്യം ചെയ്ത് സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകി. അന്വേഷണം അട്ടിമറിക്കാനാണ് ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയതെന്നും ട്രാൻസ്ഫർ നടപടികൾ നിയമപരമായി നിലനിൽക്കിൽലെന്നും ഹർജിയിൽ പറയുന്നു.

“തൃക്കാക്കര സ്ഥാനാർത്ഥി നിർണയം സിപിഎമ്മിന്റെ കപട മതേതരത്വം തുറന്നു കാട്ടുന്നു”

തൃക്കാക്കര തിരഞ്ഞെടുപ്പ് ഫലത്തെ സിൽവർലൈൻ ജനവിധിയായി മുഖ്യമന്ത്രി കാണുന്നുണ്ടോയെന്ന് ചോദിച്ച് വി മുരളീധരൻ. തൃക്കാക്കരയിലെ സ്ഥാനാർത്ഥി നിർണയം സി.പി.എം മുന്നോട്ട് വയ്ക്കുന്ന കപട മതേതരത്വത്തെ തുറന്നു കാട്ടുന്നതാണെന്നും അദ്ദേഹം പറഞ്ഞു.