Category: Kerala

കെഎസ്ആർടിസി ജീവനക്കാർക്കെതിരെ നടപടിയുണ്ടായേക്കും; സൂചന നൽകി ഗതാഗത മന്ത്രി

പണിമുടക്കിയ കെ.എസ്.ആർ.ടി.സി ജീവനക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് സൂചന നൽകി ഗതാഗത മന്ത്രി ആന്റണി രാജു. 10ന് ശമ്പളം നൽകാമെന്ന വാഗ്ദാനം സ്വീകരിക്കാതെയാണ് സമരം നടത്തിയതെന്നും ശമ്പളം അതേ ദിവസം തന്നെ നൽകണമോയെന്ന് മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.

റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മെഡിക്കൽ കോളേജിലെത്തിച്ചു

വ്ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാവിലെ 11 മണിയോടെ പാവണ്ടൂർ ജുമാമസ്ജിദ് കബർസ്ഥാനിൽ നിന്ന് സബ് കളക്ടർ അടക്കമുള്ളവരുടെ സാന്നിധ്യത്തിലാണ് മൃതദേഹം പുറത്തെടുത്തത്.

കെ ഫോൺ ഉടൻ; ആദ്യഘട്ടത്തിൽ ഒരു നിയോജകമണ്ഡലത്തിൽ 500 സൗജന്യ കണക്ഷൻ

സംസ്ഥാന സർക്കാരിന്റെ മുൻനിര പദ്ധതികളിലൊന്നായ കെ-ഫോണിന്റെ കണക്ഷൻ വീടുകളിലേക്ക് എത്തുന്നു. ഇത് ജൂൺ മുതൽ നടപ്പാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേബിളുകൾ ഇതിനകം പലയിടത്തും സ്ഥാപിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ ഒരു മണ്ഡലത്തിലെ 500 ബിപിഎൽ കുടുംബങ്ങൾക്ക് കെ-ഫോൺ സേവനം സൗജന്യമായി ലഭിക്കും.

“തൃക്കാക്കരയിൽ സഭ സ്ഥാനാ‍ര്‍ഥിയെ നിശ്ചയിക്കുമെന്ന് കരുതുന്നില്ല”

കത്തോലിക്കാ സഭയ്ക്ക് ഇടത് സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫിനെ നിശ്ചയിച്ചതിനു പിന്നിൽ പങ്കുണ്ടെന്ന കോൺഗ്രസ് വാദം തള്ളി രമേശ് ചെന്നിത്തല. സഭ സ്ഥാനാര്‍ഥിയെ നിശ്ചയിക്കുമെന്ന് കരുതുന്നില്ലെന്നും കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇത്തരം ഇടപെടലുകള്‍ നടത്തിയിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.

ബ്രൂവറി അനുമതി; ഹര്‍ജി നിലനില്‍ക്കില്ലെന്ന സര്‍ക്കാര്‍വാദം തള്ളി കോടതി  

സംസ്ഥാനത്ത് ഡിസ്റ്റിലറി, ബ്രൂവറികൾ എന്നിവ അനുവദിച്ചതിനെതിരെ രമേശ് ചെന്നിത്തല നൽകിയ ഹർജി നിലനിൽക്കില്ലെന്ന സർക്കാർ വാദം കോടതി തളളി. തിരുവനന്തപുരം വിജിലൻസ് പ്രത്യേക കോടതി ജഡ്ജി ആർ.ഗോപകുമാറാണ് വാദം തള്ളിയത്.ഹർജി നിലനിൽക്കില്ലെന്നും തള്ളണമെന്നും പ്രോസിക്യൂട്ടർ ഇന്ന് വാദം കേൾക്കുന്നതിനിടെ പറഞ്ഞിരുന്നു.

ജോ ജോസഫിനെതിരെ യു.ഡി.എഫ് നുണപ്രചാരണം നടത്തി: മന്ത്രി പി.രാജീവ്

ഇടത് സ്ഥാനാർത്ഥി ജോ ജോസഫിനെതിരെ യു.ഡി.എഫ് നുണപ്രചാരണം നടത്തിയെന്ന് മന്ത്രി പി.രാജീവ്. സഭയെ ഇതിലേക്ക് കൊണ്ടുവന്നുവെന്നും എൽഡിഎഫ് ചെലവിൽ സഭാനേതൃത്വത്തെ പരിഹസിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ഉമാ തോമസിന് ആശംസകൾ നേർന്ന് മമ്മൂട്ടി

ഉമാ തോമസിന് എല്ലാവിധ ആശംസകളും നേർന്ന് മമ്മൂട്ടി. ഇന്ന് രാവിലെ മമ്മൂട്ടിയുടെ വീട്ടിലെത്തി വോട്ടഭ്യർഥിച്ചപ്പോളാണ് ഉമാ തോമസിന് എല്ലാ പിന്തുണയും ആശംസകളും താരം നേർന്നത്. ഉമാ തോമസ്, ഹൈബി ഈഡൻ എം.പി, സിനിമാതാരം രമേഷ് പിഷാരടി എന്നിവരാണ് രാവിലെ പനമ്പള്ളി നഗറിലെ…

കോഴിക്കോട് വിമാനത്താവള ഡയറക്ടർ ആയി ചുമതലയേറ്റ് എസ്. സുരേഷ്

കോഴിക്കോട് വിമാനത്താവളത്തിൽ വലിയ വിമാനങ്ങൾ തിരിച്ചെത്തിക്കാനും ആഭ്യന്തര സർവീസുകൾ കൂടുതലായി ആരംഭിക്കാനുമായി സാധ്യമായതെല്ലാം ചെയ്യുമെന്നു പുതുതായി ചുമതലയേറ്റ ഡയറക്ടർ എസ്. സുരേഷ്. ഇന്നലെ കോഴിക്കോട് വിമാനത്താവളത്തിൽ ചുമതലയേറ്റ എസ്. സുരേഷ് തിരുപ്പതി വിമാനത്താവളം ഡയറക്ടറായിരുന്നു.

പി.സി.ജോർജുമായി കേവല അടുപ്പം മാത്രമെന്ന് എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ സിക്സർ അടിച്ച് ഇടതുമുന്നണി സെഞ്ച്വറി പൂർത്തിയാക്കുമെന്ന് ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്. ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്ന മനസ്സാണ് തൃക്കാക്കരയ്ക്കുള്ളത്. മുൻ പൂഞ്ഞാർ എംഎൽഎ പി.സി ജോർജുമായി ചെറിയ അടുപ്പം മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴ

ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് നല്‍കി. തെക്കൻ ആൻഡമാൻ കടലിലും തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലും രൂപപ്പെട്ട ന്യുനമർദ്ദം നാളെ തീവ്ര ന്യുനമർദമായി മാറാൻ സാധ്യതയുണ്ട്. കേരളം ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ ഇല്ല. എന്നാൽ, സംസ്ഥാനത്ത് ഞായറാഴ്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്.