Category: Kerala

തൃക്കാക്കര തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃക്കാക്കരയിൽ നടക്കുന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഈ മാസം 12നാണ് ഉദ്ഘാടനം. ഇപ്പോൾ അമേരിക്കയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. തൃശൂർ പൂരം നടക്കുന്നതിനാൽ മന്ത്രിമാർക്ക് തിരുവനന്തപുരത്ത് എത്താനുള്ള അസൗകര്യം കണക്കിലെടുത്ത് മന്ത്രിസഭാ യോഗം വെള്ളിയാഴ്ചത്തേക്ക് മാറ്റി.

പാചക വിലവര്‍ധനവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആര്യ രാജേന്ദ്രന്‍

കഴിഞ്ഞ ദിവസം പാചക വാതകവില സിലിണ്ടറിന് 1006 രൂപ കടന്നിതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്‍. അല്ലയോ മോദിജി ഇങ്ങനെ പോയാല്‍ അടുക്കള പൂട്ടേണ്ടിവരുമോ എന്നാണ് മേയര്‍ ചോദിച്ചത്.

പൊലീസ് വകുപ്പിലെ അഴിച്ചു പണി; എഡിജിപി എസ് ശ്രീജിത്തിന് റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല

എഡിജിപി എസ്.ശ്രീജിത്തിന് റോഡ് സുരക്ഷാ കമ്മീഷണറുടെ അധിക ചുമതല നൽകി. നിലവിൽ ട്രാൻസ്പോർട്ട് കമ്മീഷണറാണ് എസ് ശ്രീജിത്ത്. ക്രൈംബ്രാഞ്ചിലെയും വിജിലൻസിലെയും മേധാവികളെ മാറ്റി പൊലീസ് വകുപ്പിൽ വന്ന വലിയ അഴിച്ചുപണിയുടെ ഭാഗമായാണ് ശ്രീജിത്തിനെ ട്രാൻസ്പോർട്ട് കമ്മീഷണറായി നിയമിച്ചത്.

‘വരാൻ പോകുന്ന പൂരങ്ങളിൽ അടുത്ത് നിന്ന് വെടിക്കെട്ട് കാണാൻ സംവിധാനമൊരുക്കും;; സുരേഷ് ​ഗോപി

തൃശൂർ പൂരം വെടിക്കെട്ടിന് നിയന്ത്രണം വേണമെന്ന് സുപ്രീംകോടതി തന്നെ പറയുന്നതിനാൽ ഇത്തവണ ഒന്നും ചെയ്യാൻ കഴിയില്ലെന്നും ഇനിയുള്ള പൂരങ്ങളിൽ വെടിക്കെട്ട് അടുത്ത് നിന്ന് കാണാൻ സൗകര്യം ഒരുക്കുമെന്നും സുരേഷ് ഗോപി. ബാരിക്കേഡ് സംവിധാനവും സാങ്കേതിക ആവശ്യങ്ങളും പാലിച്ച് വെടിക്കെട്ട് നടത്തണമെന്നും എം.പി…

ആശാവര്‍ക്കര്‍ മഞ്ജുവിന്റെ വീടിന് തീവെച്ച സംഭവം; വീട് പുനര്‍നിര്‍മിക്കുമെന്ന് സിപിഐഎം

തൃക്കാക്കരയിലെ ആശാ വർക്കർ മഞ്ജുവിൻറെ വീട് കത്തിച്ച സംഭവത്തിൽ ദുരൂഹത ആരോപിച്ച് എൽ.ഡി.എഫ്. സി.പി.ഐ.എം, സി.പി.ഐ നേതാക്കൾ മഞ്ജുവിൻറെ വീട് സന്ദർശിച്ചു. സംഭവത്തിനു തൃക്കാക്കരയിലെ തിരഞ്ഞെടുപ്പുമായി ബന്ധമുണ്ടെന്നാണ് സി.പി.എം ആരോപിക്കുന്നത്. മഞ്ജുവിൻറെ വീട് പുനർനിർമിക്കുമെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ…

ഷിബു ബേബിജോണിന്റെ കുടുംബവീട്ടില്‍ കവര്‍ച്ച; 50 പവനോളം നഷ്ടപ്പെട്ടെന്ന് സൂചന

കൊല്ലം: മുൻ മന്ത്രിയും ആർ.എസ്.പിയുമായ ഷിബു ബേബി ജോണിൻറെ കൊല്ലത്തെ കുടുംബവീട്ടിൽ കവർച്ച. 50 പവനോളം സ്വർണ്ണാഭരണങ്ങളും കാണാതായതായി പൊലീസ് പറഞ്ഞു. പോലീസ് അന്വേഷണം ആരംഭിച്ചു. വീടിൻറെ വാതിൽ തുറന്ന് കവർച്ച നടത്തുന്ന മോഷ്ടാക്കളെ കേന്ദ്രീകരിച്ചാണ് കൊല്ലം എസിപിയുടെ നേതൃത്വത്തിലുള്ള സംഘം…

‘നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരും, വെടിക്കെട്ടും പൂരവും കാണാൻ കൂടുതൽ സൗകര്യമൊരുക്കും’

വെടിക്കെട്ടും പൂരവും കാണാൻ പരമാവധി പേർക്ക് സൗകര്യമൊരുക്കുമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു. ഇത്തവണ വെടിക്കെട്ടിൻ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പാലിക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. പെസോ നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും വെടിക്കെട്ട് നടത്തുകയെന്ന് മന്ത്രി കെ രാധാകൃഷ്ണൻ ട്വൻറിഫോറിനോട് പറഞ്ഞു. കാലാകാലങ്ങളിൽ വെടിക്കെട്ട്…

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന് കഴിഞ്ഞ ദിവസം 240 രൂപയാണ് കുറഞ്ഞിരുന്നത്. എന്നാൽ തൊട്ടടുത്ത ദിവസമായ ഇന്നലെ അതേ തുകയായ 240 രൂപ കൂടുകയും ചെയ്തിരുന്നു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി.

ആലപ്പുഴ ചാരുംമൂട് സംഘർഷം; 5 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി

ആലപ്പുഴ ചാരുംമൂട് സംഘർഷവുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ്സ് പ്രവർത്തകർ അറസ്റ്റിൽ. ഇന്നലെ രാത്രിയാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 18 ആയി. ഇതുവരെ 11 സി.പി.ഐ പ്രവർത്തകരും 7 കോൺഗ്രസ്സ് പ്രവർത്തകരും അറസ്റ്റിലായി.

‘വിവാദങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നത്’

വിവാദങ്ങളല്ല, ജനങ്ങളുടെ പ്രശ്നങ്ങളാണ് തിരഞ്ഞെടുപ്പിൽ ചർച്ച ചെയ്യുന്നതെന്ന് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസിൻറെ തിരഞ്ഞെടുപ്പ് പ്രചാരണം ഇന്ന് പള്ളികൾ കേന്ദ്രീകരിച്ചാണ്. കഴിയുന്നത്ര വോട്ടർമാരെ കാണുകയാണ് ലക്ഷ്യമെന്ന് അവർ പറഞ്ഞു.