Category: Kerala

ബോംബ് ഭീഷണി; സെക്രട്ടേറിയറ്റിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തി

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിൽ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. രാത്രി 11.30 ഓടെ ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും തിരച്ചിൽ ആരംഭിച്ചു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് ഭീഷണിയ്ക്ക് പിന്നിലെന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തുവരുന്നുണ്ട്.

പാചകവാതക വില വർധനവിൽ ശോഭ സുരേന്ദ്രനെ പരിഹസിച്ച് ആര്യ രാജേന്ദ്രൻ

ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ പരിഹസിച്ച് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ദിനംപ്രതി കുതിച്ചുയരുന്ന പാചകവാതക വിലയെക്കുറിച്ചുള്ള ശോഭാ സുരേന്ദ്രന്റെ പഴയ വീഡിയോ പങ്കുവച്ചായിരുന്നു ആര്യ രാജേന്ദ്രന്റെ പരിഹാസം.

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റി ഇത്തവണ മത്സരിക്കില്ല

വരാനിരിക്കുന്ന തൃക്കാക്കര നിയോജക മണ്ഡലം ഉപതിരഞ്ഞെടുപ്പിൽ ട്വൻറി 20 മത്സരിക്കില്ല. മത്സരിക്കാനില്ലെന്ന് ആംആദ്മി പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ട്വന്റി 20യും മത്സരത്തിൽ നിന്ന് പിൻമാറിയത്. ആം ആദ്മി പാർട്ടി നേതൃത്വവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് തീരുമാനം.

ആകാശവിസ്മയമായി തൃശൂർ പൂരം സാംപിൾ വെടിക്കെട്ട്

സ്വരാജ് റൗണ്ടിൽ ആളുകളെ പ്രവേശിപ്പിക്കാത്തതിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് വൈകിയ തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട് രാത്രി എട്ടുമണിക്ക് ആരംഭിച്ചു. ആദ്യം പാറമേക്കാവ് ഭാഗം പൊട്ടിച്ച് തുടങ്ങി. ഇതിനുശേഷം തിരുവമ്പാടി വിഭാഗം സാമ്പിൾ വെടിക്കെട്ട് നടത്തും.

പഴകിയ മാംസവും മീനും; സംസ്ഥാനത്ത് 152 കടകള്‍ക്കെതിരെ നടപടി

സംസ്ഥാനത്ത് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ കാമ്പയിൻറെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പ് ഞായറാഴ്ച 572 സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ലൈസൻസോ രജിസ്ട്രേഷനോ ഇല്ലാത്ത 10 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. പഴകിയ മാംസവും മീനും സൂക്ഷിച്ച 152 കടകള്‍ക്കെതിരെയും…

കൊച്ചിയിൽ നിന്ന് മെയ് 16 മുതൽ രാജ്യാന്തര സർവീസുമായി ഗോ എയർ

കൊച്ചിയിൽ നിന്ന് ഗോ എയർ ആദ്യ അന്താരാഷ്ട്ര വിമാന സർവീസ് ആരംഭിക്കുന്നു. ഒമാനിലേക്കാണ് സർവീസ്. നിലവിൽ കൊച്ചി-ഒമാൻ സെക്ടറിൽ ആഴ്ചയിൽ 21 സർവീസുകളാണ് ഉള്ളത്. മെയ് 16 മുതൽ തിങ്കൾ, വ്യാഴം ദിവസങ്ങളിൽ ഒമാനിലേക്കും ചൊവ്വ, വെള്ളി ദിവസങ്ങളിൽ കൊച്ചിയിലേക്കും സർവീസ്…

കോണ്‍ഗ്രസിനെ ചെറുപ്പമാക്കാൻ 11 നിര്‍ദേശങ്ങളുമായി ചെന്നിത്തല

കോണ്‍ഗ്രസിലെ ‘ചിന്തൻ ഷിബിറ’യുടെ ഭാഗമായി നിയോഗിച്ച യുവജന സമിതി പാർട്ടിയിലെ യുവാക്കൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന് ശുപാർശ ചെയ്തു. കോണ്‍ഗ്രസിന്റെ എല്ലാ കമ്മിറ്റികളിലും 45 വയസിൽ താഴെയുള്ളവർക്ക് കൂടുതൽ പ്രാധാന്യം നൽകാനും യുവനേതൃത്വത്തിന് പരിഗണന നൽകാനും സമിതി അംഗമായ രമേശ് ചെന്നിത്തല…

അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് ഡോ.ജോ ജോസഫ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്‌ക്കൊപ്പമാണ് താനെന്ന് തൃക്കാക്കരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ്. നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവനത്തിന് പിന്തുണയുമായി വഞ്ചി സ്ക്വയറിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തിൽ സംസാരിക്കുകയായിരുന്നു ജോസഫ്.

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ്. 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിലുള്ള ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല എന്ന്…

തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ എ.എ.പി. മത്സരിക്കില്ല

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി മത്സരിക്കില്ല. എ.എ.പി കേരള ഘടകം കൺവീനർ പി.സി സിറിയക് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഒരു സീറ്റ് മാത്രം ലഭിച്ചിട്ട് കാര്യമില്ലെന്നും സിറിയക് കൂട്ടിച്ചേർത്തു.