Category: Kerala

കേരളത്തിൽ തക്കാളിപ്പനി റിപ്പോർട്ട് ചെയ്തു

കോവിഡ് -19 കേസുകൾ വർദ്ധിക്കുന്നതിനിടയിൽ കേരളത്തിൽ ‘തക്കാളി പനി’ എന്ന് വിളിക്കപ്പെടുന്ന അപൂർവതരം വൈറൽ അണുബാധ റിപ്പോർട്ട് ചെയ്തു. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്കാണ് തക്കാളി പനി സ്ഥിരീകരിച്ചു. കൊല്ലത്ത് കുറഞ്ഞത് 82 കേസുകൾ സ്ഥിരീകരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

920 ബസുകൾ ഇനിയും പൊളിച്ചുനീക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി

അറ്റകുറ്റപ്പണി നടത്താൻ കഴിയാത്തവിധം പഴക്കമുള്ള 920 ബസുകൾ ഇനിയും പൊളിച്ചുനീക്കാനുണ്ടെന്ന് കെ.എസ്.ആർ.ടി.സി. ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കണക്കുകൾ പുറത്തുവന്നത്. ഇതിൽ 681 എണ്ണം സ്ഥിരം ബസുകളും 239 എണ്ണം ജന്റം ബസുകളുമാണ്.

‘സിപിഎമ്മിനുള്ളത് തിരഞ്ഞെടുപ്പ് വിജയിക്കാൻ വർഗീയത പ്രചരിപ്പിച്ച ചരിത്രം’

തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വർഗീയത പ്രചരിപ്പിച്ച ചരിത്രമാണ് സി.പി.എമ്മിനുള്ളതെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടി. ഗുരുവായൂരിലും തിരൂരങ്ങാടിയിലുമടക്കം നടന്ന ഉപതിരഞ്ഞെടുപ്പുകളിലെല്ലാം അവർ ഇത്തരം തന്ത്രങ്ങൾ പ്രയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ നിലപാട് വ്യക്തമാക്കി ആർച്ച് ബിഷപ്പ് പാംപ്ലാനി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാര്‍ഥികളോടുള്ള നിലപാട് വ്യക്തമാക്കി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തൃക്കാക്കരയിൽ വിശ്വാസികള്‍ മനഃസാക്ഷി വോട്ട് ചെയ്യട്ടെ എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. യുഡിഎഫ് സ്ഥാനാ‍ര്‍ഥി ഉമ തോമസിനോട് എതിര്‍പ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രപതിയുടെ സന്ദർശനത്തിനിടെ സുരക്ഷാ വീഴ്ച്ച: എസ്.പിയെ മാറ്റി

രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സന്ദർശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് എസ്.പി എൻ.വിജയകുമാറിനെ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്.

കാവ്യ മാധവൻ ഇന്ന് 11 മണിക്ക് ഹാജരാകണം; ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

നടിയെ ആക്രമിച്ച കേസിൽ അന്വേഷണം അവസാനിക്കാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ അന്വേഷണ സംഘത്തിന്റെ നിർണായക നീക്കം. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നടി കാവ്യാ മാധവന് അന്വേഷണ സംഘം നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് ചോദ്യം…

വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറി

നടിയെ ആക്രമിച്ച കേസിൽ വിദേശത്ത് ഒളിവിൽ കഴിയുന്ന നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ അറസ്റ്റ് വാറണ്ട് യു.എ.ഇ പൊലീസിന് കൈമാറി. ഇന്ത്യയും യു.എ.ഇ.യും തമ്മിൽ കൈമാറ്റ ഉടമ്പടി നിലവിലുണ്ട്. അതിനാൽ വിജയ് ബാബുവിന് യു.എ.ഇയിൽ തുടരുക എളുപ്പമല്ല.

ഉമാ തോമസും ജോ ജോസഫും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി ഉമാ തോമസ്, എൽ.ഡി.എഫ് സ്ഥാനാർത്ഥി ഡോ.ജോ ജോസഫ് എന്നിവർ ഇന്ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. എറണാകുളം കളക്ടറേറ്റിലെ വരണാധികാരി പഞ്ചായത്ത് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർക്ക് മുമ്പാകെയാണ് ഇരുവരും പത്രിക സമർപ്പിക്കുക.

വിജയ് ബാബുവിന്റെ അറസ്റ്റ് വാറന്റ് ആഭ്യന്തരമന്ത്രാലയത്തിന് കൈമാറി

യുവനടിയെ പീഡിപ്പിച്ച കേസിൽ ദുബായിൽ ഒളിവിൽ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാൻ കോടതിയിൽ നിന്ന് ലഭിച്ച വാറണ്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറി. കഴിഞ്ഞ ദിവസമായിരുന്നു അഡീ. സി.ജെ.എം കോടതിയിൽ നിന്ന് വാറന്റ് വാങ്ങി ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയത്.

മുല്ലപ്പെരിയാർ; അഞ്ചംഗ സമിതി രൂപീകരണത്തിന് ശേഷമുള്ള ആദ്യ സന്ദർശനമിന്ന്

മുല്ലപ്പെരിയാർ മേൽനോട്ട സമിതി ഇന്ന് അണക്കെട്ട് സന്ദർശിക്കും. സുപ്രീം കോടതിയുടെ നിർദ്ദേശപ്രകാരം രണ്ട് സാങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി അഞ്ചംഗ സമിതി രൂപീകരിച്ചതിന് ശേഷമുള്ള ആദ്യ സന്ദർശനമാണിത്. അലക്സ് വർഗീസ്, ആർ സുബ്രഹ്മണ്യൻ എന്നിവരെയാണ് പുതുതായി സമിതിയിൽ ഉൾപ്പെടുത്തിയത്.