പി.സി.ജോര്‍ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്
ജമാഅത്തെ ഇസ്ലാമി കേരള ഘടകം പി.സി.ജോര്‍ജിന് വക്കീൽ നോട്ടീസ് അയച്ചു. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ നടത്തിയ പരാമർശങ്ങളിലൂടെ സംഘടനയെ അപകീർത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം നൽകണമെന്നാണ് വക്കീൽ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിക്ക് വേണ്ടി അഡ്വ. അമീൻ ഹസനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.