Category: Kerala

കൊച്ചിയിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ മിന്നൽ പരിശോധന

കൊച്ചി നഗരത്തിലെ ഹോട്ടലുകളിലാണ് ഭക്ഷ്യസുരക്ഷാ വിഭാഗം ഇന്ന് പരിശോധന നടത്തിയത്. എംജി റോഡിലെ ഹോട്ടൽ യുവറാണിയിൽ നിന്നും പഴകിയ ഭക്ഷണം പിടികൂടി. പഴകിയ മയോണൈസ്, ഇറച്ചി എന്നിവയുൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കളാണ് പിടിച്ചെടുത്തത്.

KSRTC ശമ്പളപ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് മന്ത്രി

കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് സർക്കാർ ഉത്തരവാദിയല്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു. ജീവനക്കാർ സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് മെയ് 10ന് ശമ്പളം നൽകാമെന്ന് പറഞ്ഞത്. ഉറപ്പ് ലംഘിച്ച് യൂണിയനുകൾ സമരം ചെയ്തു. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനും മാനേജ്മെന്റും തീരുമാനിക്കട്ടേയെന്ന്…

“കെ.വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യും”

കെ വി തോമസിന്റെ വരവ് ഇടതുപക്ഷത്തിന് ഗുണം ചെയ്യുമെന്ന് മന്ത്രി വി എൻ വാസവൻ. അദ്ദേഹത്തിന്റെ വരവ് തിരഞ്ഞെടുപ്പിൽ കൂടുതൽ മുന്നേറ്റമുണ്ടാക്കാൻ സഹായിക്കുമെന്നും, കോൺഗ്രസ് അദ്ദേഹത്തോട് കാട്ടിയത് നന്ദികേടാണെന്നും വിഎൻ വാസവൻ പറഞ്ഞു.

വിദ്വേഷപ്രസംഗം: പി.സി ജോർജിനെതിരെ വീണ്ടും കേസെടുത്തു

പ്രസംഗത്തിനിടെ വർഗീയ പരാമർശം നടത്തിയ മുൻ എംഎൽഎ പിസി ജോർജിനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം പാലാരിവട്ടം പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. വെണ്ണല മഹാദേവ ക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തിൻറെ സമാപനച്ചടങ്ങിലായിരുന്നു വിദ്വേഷ പ്രസംഗം.

കെ.ടി.യു: ബി.ആര്‍ക്, എം.ടെക് പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാല നടത്തിയ, ആറാം സെമസ്റ്റർ ബി.ആർക്ക് റഗുലർ, സപ്ലിമെൻററി പരീക്ഷകളുടെയും, എം.ടെക് ഒന്നാം സെമസ്റ്റർ പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലയുടെ വെബ്സൈറ്റിലും വിദ്യാർത്ഥികളുടെയും കോളേജുകളുടെയും ലോഗിനുകളിലും ലഭ്യമാണ്.

‘അസാനി’ ചുഴലിക്കാറ്റ്; കേരളത്തിലും വ്യാപക മഴയ്ക്ക് സാധ്യത

‘അസാനി’ അതിതീവ്ര ചുഴലിക്കാറ്റ് ഇന്ന് വൈകുന്നേരം ആന്ധ്രപ്രദേശ് തീരത്തെത്തും. നിലവിൽ അതിതീവ്ര ചുഴലിക്കാറ്റായി നിലകൊള്ളുന്ന ‘അസാനി’ വരും ദിവസങ്ങളിൽ ശക്തി കുറയുമെന്നാണു പ്രവചനം. ഇതിന്റെ ഫലമായി കേരളത്തിലും തീവ്രമായ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്.

കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസിലും ഗൂഢാലോചന കേസിലും കാവ്യ മാധവനെ വീണ്ടും ചോദ്യം ചെയ്യും. കാവ്യ മാധവൻറെ മൊഴി അന്വേഷണ സംഘം ഇന്ന് വിശദമായി പരിശോധിക്കും. കാവ്യ മാധവന്റെ മൊഴികളിലെ ചില പഴുതുകളും പൊരുത്തക്കേടുകളും അന്വേഷണ സംഘത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

എംസി റോഡ് നാലുവരിയാക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി

എംസി റോഡിലെ അപകടങ്ങൾ തടയാൻ പാത നാലുവരിയായി വികസിപ്പിക്കണമെന്ന് റോഡ് സേഫ്റ്റി അതോറിറ്റി ഉദ്യോഗസ്ഥരുടെ സംഘം. എംസി റോഡിൽ പതിവായി അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങൾ പരിശോധിച്ചതിനു ശേഷമാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.

“കേരളത്തിലെ ഹോട്ടലുകളെ ഗ്രീന്‍ കാറ്റഗറി പരിധിയിലാക്കും”

സംസ്ഥാനത്തെ ഹോട്ടലുകളെ ഗ്രീൻ കാറ്റഗറിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വീണാ ജോർജ്. ശുചിത്വത്തിൻറെയും ഗുണനിലവാരത്തിൻറെയും അടിസ്ഥാനത്തിൽ ഗ്രീൻ കാറ്റഗറി പദവി നൽകും. ഭക്ഷ്യസുരക്ഷാ വകുപ്പിൻറെ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

വാ​ഗമൺ ഓഫ് റോഡ് റേസ്; ജോജു ജോർജിനെതിരേ കേസെടുത്തു

വാഗമൺ ഓഫ് റോഡ് റേസിൽ പങ്കെടുത്ത നടൻ ജോജു ജോർജിനെതിരെ കേസെടുത്തു. ജോജുവിനും സ്ഥലമുടമയ്ക്കും സംഘാടകർക്കുമെതിരെയാണ് കേസ്. സംഭവത്തിൽ നിയമലംഘനം നടന്നതായി ബോധ്യപ്പെട്ടതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. വാഹനത്തിന്റെ രേഖകൾ സഹിതം ഒരാഴ്ചയ്ക്കകം ആർ.ടി.ഒ മുമ്പാകെ ഹാജരാകാനാണ് നിർദ്ദേശം.