Category: Kerala

കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ക്ലസ്റ്റര്‍ തലത്തിലേക്ക് മാറുന്നു

കെ.എസ്.ആർ.ടി.സിയിൽ പരമ്പരാഗതമായി ഡിപ്പോ അടിസ്ഥാനത്തിൽ നടത്തിയിരുന്ന സർവീസുകൾ ക്ലസ്റ്റർ തലത്തിലേക്ക് മാറ്റുന്നു. ഒരേ സമയം ഒന്നിലധികം സർവീസുകൾ നടത്തുക, യഥാക്രമം സർവീസ് നടത്താതിരിക്കുക എന്നിവയെ തുടർന്നാണ് നടപടി. വരുമാനം കുറയ്ക്കാനും ഇന്ധനചിലവ് കുറയ്ക്കാനുമാണ് നടപടിയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

‘മന്ത്രി പി.രാജീവ് മാപ്പ് പറയണം’; വി. ഡി സതീശൻ

മെട്രോ തൃക്കാക്കരയിലേക്ക് നീട്ടുന്നതിൽ യു.ഡി.എഫ് എം.പിമാർ ഇടപെട്ടില്ലെന്ന പ്രസ്താവന മന്ത്രി പി. രാജീവ് പിൻവലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശൻ. മന്ത്രി മാപ്പ് പറയണമെന്നും ആരോപണങ്ങൾ പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഴ്‌സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു

പൊതുജനാരോഗ്യ നഴ്സുമാരുടെ സമരത്തിൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ ചർച്ച. നഴ്‌സിംഗ് സംഘടനകളുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. പ്രശ്നം പഠിച്ച ശേഷം പരിഹരിക്കാമെന്ന് ആരോഗ്യമന്ത്രി ഉറപ്പ് നൽകി. എന്നാൽ വാക്കാലുള്ള ഉറപ്പ് അംഗീകരിക്കില്ലെന്ന നിലപാടിലാണ് നഴ്സിംഗ് സംഘടന.

കൊച്ചി മെട്രോ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി

കൊച്ചി മെട്രോയുടെ തൂണുകൾക്കിടയിലുള്ള പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി. ചെടി കണ്ടെത്തിയയാൾ വിവരമറിയിച്ചതിനെ തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ എത്തി ചെടി നീക്കം ചെയ്യുകയായിരുന്നു. പാലാരിവട്ടം മെട്രോ സ്റ്റേഷൻ സമീപം മെട്രോ പില്ലർ 516നും 517നും ഇടയിലുള്ള പ്രദേശത്താണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

ഒഎൻവി സാഹിത്യ പുരസ്കാരം ടി.പത്മനാഭന്

ഒ.എൻ.വി കൾച്ചറൽ അക്കാദമിയുടെ ഒ.എൻ.വി സാഹിത്യ പുരസ്കാരം കഥാകൃത്ത് ടി.പത്മനാഭന്. കഥാസാഹിത്യത്തിന് അദ്ദേഹം നൽകിയ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായാണ് പുരസ്കാരം. ഒപ്പം രണ്ട് വർഷത്തെ ഒഎൻവി യുവ കവി അവാർഡുകളും പ്രഖ്യാപിച്ചു. 2021ൽ അരുൺ കുമാർ അന്നൂരും 2022 ൽ അമൃത ദിനേശും…

നിപ വൈറസിനെതിരെ വീണ്ടും ജാഗ്രത; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ നിര്‍ദേശം

നിപ വൈറസിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. കോഴിക്കോട്, എറണാകുളം ജില്ലകളിൽ നിപ നേരത്തെ വന്നിട്ടുണ്ടെങ്കിലും മറ്റ് ജില്ലകൾക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗോവ ഗവര്‍ണറെ സന്ദർശിച്ച് നടൻ മോഹൻലാൽ

ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ളയുമായി നടൻ മോഹൻലാൽ കൂടിക്കാഴ്ച നടത്തി. ഇന്ന് രാവിലെയാണ് ശ്രീധരൻ പിള്ളയുടെ മുഖ്യാതിഥിയായി മോഹൻലാൽ രാജ്ഭവനിലെത്തിയത്. നിർമ്മാതാവ് ആൻറണി പെരുമ്പാവൂരും സജീവ് സോമനും മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.

വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണം; സുപ്രീം കോടതിയെ സമീപിച്ച് KSRTC

വിപണി വിലയ്ക്ക് ഡീസൽ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി സുപ്രീം കോടതിയെ സമീപിച്ചു. അധികവില ഈടാക്കുന്നത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കുമെന്ന് കെഎസ്ആർടിസി ചൂണ്ടിക്കാട്ടി. ഇങ്ങനെ പോയാൽ കെഎസ്ആർടിസി അടച്ചുപൂട്ടേണ്ടി വരുമെന്നും സുപ്രീം കോടതിയിൽ നൽകിയ അപ്പീലിൽ പറയുന്നു.

സംസ്ഥാനത്ത് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ, കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിയന്ത്രണം ഏർപ്പെടുത്തി.

ഫണ്ട് സമാഹരണത്തില്‍ വീഴ്ച്ച; മണ്ഡലം പ്രസിഡന്റുമാരെ പുറത്താക്കി കെപിസിസി

കോൺഗ്രസ് ഫണ്ട് ശേഖരണം വിജയിപ്പിക്കുന്നതിൽ വീഴ്ച വരുത്തിയ മണ്ഡലം പ്രസിഡൻറുമാർക്കെതിരെ നടപടി. ഫണ്ട് സമാഹരണത്തിൽ വീഴ്ച വരുത്തിയ ആറ് മണ്ഡലം പ്രസിഡൻറുമാരെ പുറത്താക്കി. യൂണിറ്റ് കമ്മിറ്റി രൂപീകരണത്തിലും വീഴ്‌ച്ചകൾ കണ്ടെത്തിയതായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ പറഞ്ഞു.